എലിസബത്ത് മാർഗരറ്റ് പേസ്
ഡോ എലിസബത്ത് പേസ് (1866 - 1957) ഒരു സ്കോട്ടിഷ് ഡോക്ടറും വോട്ടവകാശവാദിയും സ്ത്രീകളുടെ ആരോഗ്യം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയ്ക്കു വേണ്ടി വാദിക്കുന്ന വനിതയുമായിരുന്നു.
എലിസബത്ത് മാർഗരറ്റ് പേസ് | |
---|---|
ജനനം | 1866 ലാംബെത്ത്, ലണ്ടൻ, ഇംഗ്ലണ്ട് |
മരണം | 1957 (വയസ്സ് 90–91) സെന്റ് ആൻഡ്രൂസ്, സ്കോട്ട്ലൻഡ് |
തൊഴിൽ | ഡോക്ടർ |
Medical career | |
Field | Obstetrics |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഎലിസബത്ത് മാർഗരറ്റ് പേസ് 1866-ൽ ബ്രിക്‌സ്റ്റണിൽ മാർഗരറ്റ് ഗിബ്ബിന്റെയും ഒരു തുകൽ വ്യവസായിയായിരുന്ന തോമസ് റിച്ചാർഡ് പേസിന്റെയും നാല് മക്കളിൽ മൂത്തയാളായി ജനിച്ചു. അവൾ ക്ലാഫാം ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു.[1] 1884-ൽ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽനിന്ന് മെട്രിക്കുലേഷൻ നേടി.[2] 1891-ൽ അവർ ബിരുദം നേടി. 1892-ൽ, ബർലിംഗ്ടൺ ഹൗസിലെ ചാൻസലറെ സന്ദർശിക്കാനിടവരുകയും അവിടെ പ്രസവചികിത്സയിൽ പുരസ്കാരം നേടിയതിൻറെ പേരിൽ ശ്രദ്ധിക്കപ്പെടുകയുംചെയ്തു.[3]
കരിയർ
തിരുത്തുകഔദ്യോഗിക ജീവിതത്തിൽ ലണ്ടൻ, ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ നിരവധി സ്ഥാപനങ്ങളിൽ അവർ ജോലി ചെയ്തു:
- ന്യൂ ഹോസ്പിറ്റൽ ഫോർ വിമൻ
- ഗൈനക്കോളജി വിഭാഗം, ബെല്ലഹൗസ്റ്റൺ ഡിസ്പെൻസറി
- ഗ്ലാസ്ഗോ ലോക്ക് ഹോസ്പിറ്റൽ
- വിക്ടോറിയ ഇൻഫർമറി ഡിസ്പെൻസറി
- ഗ്ലാസ്ഗോ വുമൺസ് പ്രൈവറ്റ് ഹോസ്പിറ്റൽ
- സെന്റ് മാർഗരറ്റ് സ്കൂൾ, പോൾമോണ്ട്
സ്ത്രീകളുടെ ജോലിയിലും ആരോഗ്യത്തിലും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജീവകാരുണ്യ ലക്ഷ്യങ്ങളുള്ള നിരവധി സംഘടനകളോടൊപ്പം അവർ പ്രവർത്തിച്ചിരുന്നു. 1893-ൽ, ഒരു സൗഹൃദ സമൂഹമായ എൻഷ്യൻറെ ഓർഡർ ഓഫ് ഫോറസ്റ്റേഴ്സിന്റെ ഓണററി അംഗമായും മെഡിക്കൽ ഓഫീസറായും അവർ തിരഞ്ഞെടുക്കപ്പെട്ടു.
സ്വകാര്യ ജീവിതം
തിരുത്തുകഅവർ ഗ്ലാസ്‌ഗോയിൽ ആയിരുന്ന കാലത്ത്, 7 ന്യൂട്ടൺ പ്ലേസിൽ ഡോ ആലീസ് മക്‌ലാറനുമായി ഒരു വീട് പങ്കിട്ടിരുന്നു. 1907-ൽ ആൻഡ്രൂ മൈറ്റ്‌ലാൻഡ് റാംസെയെ വിവാഹം കഴിച്ചു.[4] 1957-ൽ സെന്റ് ആൻഡ്രൂസിൽവച്ച് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ University of London Student Records 1836-1936, Senate House Library. 1884.
- ↑ The Medical Directory. 1900.
- ↑ "A large number of the graduates of the". Glasgow Herald (in ഇംഗ്ലീഷ്). 12 May 1892. Retrieved 2018-06-16 – via Newspapers.com.
- ↑ "Concerning Women". Altoona Tribune (in ഇംഗ്ലീഷ്). 12 October 1906. Retrieved 2018-06-16 – via Newspapers.com.