എലിഫന്റ് പാസ് ഫോർട്ട്
(Elephant Pass fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കയിലെ ഒരു ചെറിയ കോട്ടയായിരുന്നു എലിഫന്റ് പാസ് ഫോർട്ട്. ജാഫ്ന ഉപദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ഇതിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. 1776 ൽ ജാഫ്ന ലഗൂണിന്റെ തീരത്ത് ഡച്ചുകാരാണ് ഈ കോട്ട നിർമ്മിച്ചത്.[1]
എലിഫന്റ് പാസ് ഫോർട്ട് | |
---|---|
എലിഫൻറ് പാസ്, ശ്രീലങ്ക | |
Coordinates | 9°31′24″N 80°24′29″E / 9.523343°N 80.408080°E |
തരം | Defence fort |
Site information | |
Condition | Destroyed |
Site history | |
Built | 1776 |
നിർമ്മിച്ചത് | ഡച്ച് |
Materials | Granite Stones |
Battles/wars | Many |
ജാഫ്ന ഉപദ്വീപ് സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ ഘടനയായി ഈ കോട്ട ഉപയോഗിച്ചു. അത് നന്നായി പടുത്തുയർത്തിയ ഒരു സ്‌തംഭപംക്തി അല്ലെങ്കിൽ ഒരു വാച്ച് പോസ്റ്റ് പോലെയായിരുന്നു. ഇതിന് രണ്ട് കൊത്തളങ്ങളുണ്ടായിരുന്നു, ഓരോ കൊത്തളത്തിലും നാല് പീരങ്കികൾ ഉണ്ടായിരുന്നു.[2] എലിഫന്റ് പാസ് കോട്ട, ഉപദ്വീപിന്റെ ഇടുങ്ങിയ ഭാഗത്ത് ഫോർട്ട് ബെഷൂട്ടർ, ഫോർട്ട് പാസ് പൈൽ എന്നിവയ്ക്കൊപ്പം രേഖീയമായി സ്ഥിതിചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ കോട്ട വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇത് നശിപ്പിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "A feel of Sri Lanka: The road from Elephant Pass". The Hindu. Retrieved 9 November 2014.
- ↑ "Dutch Fort at Elephant Pass". Retrieved 9 November 2014.
പുറംകണ്ണികൾ
തിരുത്തുക- "Pass of a thousand battles" (PDF). (640 KB)