കയ്യോന്നി

കഞ്ഞുണ്ണി: ഔഷധ സസ്യം
(Eclipta prostrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി. (ശാസ്ത്രീയനാമം: Eclipta prostrata Roxb.). (ഉച്ഛ: Kayyonni) കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. Eclipta alba (L.) Hassk എന്നും [1] [2] Verbesina prostrata L എന്ന പേരിലും പ്രശസ്തമാണ് കയ്യോന്നി. ആസ്റ്ററേസീയൈയ് [3] കുടുംബത്തിൽ പെട്ട ചെടിയാണിത്. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. [4]

കയ്യോന്നി
കയ്യോന്നി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
E. prostrata
Binomial name
Eclipta prostrata
(L.) L.
Synonyms
  • Acmella lanceolata Link ex Spreng.
  • Amellus carolinianus Walter
  • Anthemis abyssinica J.Gay ex A.Rich.
  • Anthemis bornmuelleri Stoj. & Acht.
  • Anthemis bornmuelleri var. brachyota (Eig)
  • Anthemis bornmuelleri var. galilaea (Eig)
  • Anthemis bourgaei Boiss. & Reut.
  • Anthemis cotula Blanco [Illegitimate]
  • Anthemis cotula subsp. bourgaei (Boiss. & Reut.) Cout.
  • Anthemis cotula var. hierosolymitana Eig
  • Anthemis cotula subsp. lithuanica (DC.) Tzvelev
  • Anthemis cotula-foetida Crantz
  • Anthemis cotuloides Raf. ex DC.
  • Anthemis galilaea Eig
  • Anthemis galilaea var. brachyota Eig
  • Anthemis galilaea var. hierosolymitana (Eig) Yavin
  • Anthemis sulphurea Wall. ex Nyman
  • Anthemis viridis Blanco
  • Artemisia viridis Blanco [Illegitimate]
  • Bellis racemosa Steud.
  • Buphthalmum diffusum Vahl ex DC.
  • Chamaemelum foetidum Garsault
  • Chamaemelum foetidum Baumg.
  • Cotula alba (L.) L.
  • Cotula oederi
  • Cotula prostrata (L.) L.
  • Eclipta adpressa Moench [Illegitimate]
  • Eclipta alba (L.) Hassk.
  • Eclipta alba var. erecta (L.) Hassl.
  • Eclipta alba var. erecta (L.) Miq.
  • Eclipta alba f. longifolia Hassk.
  • Eclipta alba var. longifolia Bettfr.
  • Eclipta alba var. parviflora (Wall. ex DC.) Miq.
  • Eclipta alba var. prostrata (L.) Miq.
  • Eclipta alba f. prostrata Huber
  • Eclipta alba f. zippeliana (Blume) Hassk.
  • Eclipta alba var. zippeliana (Blume) Miq.
  • Eclipta angustifolia C.Presl
  • Eclipta arabica Steud. [Illegitimate]
  • Eclipta brachypoda Michx. [Illegitimate]
  • Eclipta ciliata Raf.
  • Eclipta dentata Wall. [Invalid]
  • Eclipta dichotoma Raf.
  • Eclipta dubia Raf.
  • Eclipta erecta L. [Illegitimate]
  • Eclipta erecta var. brachypoda (Michx.) Torr. & A.Gray
  • Eclipta erecta var. diffusa DC.
  • Eclipta erecta var. erecta
  • Eclipta erecta var. latifolia Willd. ex Walp.
  • Eclipta erecta var. zippeliana (Blume) J.Kost.
  • Eclipta flexuosa Raf.
  • Eclipta heterophylla Bartl.
  • Eclipta hirsuta Bartl.
  • Eclipta linearis Otto ex Sweet
  • Eclipta longifolia Schrad. ex DC.
  • Eclipta marginata Steud. [Illegitimate]
  • Eclipta marginata Boiss.
  • Eclipta nutans Raf.
  • Eclipta oederi (Murr.) Weigel
  • Eclipta palustris DC.
  • Eclipta parviflora Wall. ex DC.
  • Eclipta patula Schrad.
  • Eclipta philippinensis Gand.
  • Eclipta procumbens Michx.
  • Eclipta procumbens var. brachypoda (Michx.) A.Gray
  • Eclipta procumbens var. patula (Schrad.) DC.
  • Eclipta prostrata f. aureoreticulata Y.T.Chang
  • Eclipta prostrata var. undulata (Willd.) DC.
  • Eclipta prostrata var. zippeliana (Blume) J.Kost.
  • Eclipta pumila Raf.
  • Eclipta punctata L. [Illegitimate]
  • Eclipta simplex Raf.
  • Eclipta spicata Spreng.
  • Eclipta strumosa Salisb.
  • Eclipta sulcata Raf.
  • Eclipta thermalis Bunge
  • Eclipta tinctoria Raf.
  • Eclipta undulata Willd.
  • Eclipta zippeliana Blume
  • Ecliptica alba (L.) Kuntze
  • Ecliptica alba var. erecta Kuntze
  • Ecliptica alba var. parviflora (Wall. ex DC.) Kuntze
  • Ecliptica alba var. prostrata (L.) Kuntze
  • Ecliptica alba var. zippeliana (Blume) Kuntze
  • Eleutheranthera prostrata (L.) Sch.Bip.
  • Eupatoriophalacron album (L.) Hitchc.
  • Galinsoga oblonga DC.
  • Galinsoga oblongifolia (Hook.) DC.
  • Grangea lanceolata Poir. [Illegitimate]
  • Paleista brachypoda (Michx.) Raf. [Illegitimate]
  • Polygyne inconspicua Phil.
  • Spilanthes pseudo-acmella (L.) Murray
  • Verbesina alba L.
  • Verbesina alba subsp. neapolitana
  • Verbesina conyzoides Trew
  • Verbesina prostrata L.
  • Verbesina pseudoacmella L.
  • Wedelia psammophila Poepp.
  • Wilborgia oblongifolia Hook.

കയ്യോന്ന്യത്തിന്റെ കരൾരോഗങ്ങളെ ശമിപ്പിക്കാനും ചെറൂക്കാനുമുള്ള ശക്തി ശാസ്ത്രജ്ഞന്മാർ തെളിയിച്ചു കഴിഞ്ഞു. [5] കരൾരോഗപ്രതിരോധത്തിനായി ഇന്ന് കയ്യോന്ന്യം സർവ്വവ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഇതരഭാഷാനാമങ്ങൾ

തിരുത്തുക
  • മലയാളം - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം, കഞ്ഞുണ്യം, ജലഭൃംഗ.
  • ഹിന്ദി - ഭൃംഗ, ബൻഗ്രഹ്.
  • തമിഴ് - കൈകേപ്പി
  • സംസ്കൃതം - കേശരാജ (केशराज), കുന്തളവർധന (कुन्तळवर्धन), ഭൃംഗരാജ (भृङ्गराज)
  • ഇംഗ്ലീഷ് - ഫാൾസ് ഡെയ്‌സി (False Daisy)
  • ബംഗാളി -കെസൂരിയ
  • പഞ്ചാബി - ബാംഗ്രാ

ചരിത്രം

തിരുത്തുക

പുരാതനകാലം മുതൽകേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. പരസ്കര ഗൃഹ്യസൂത്രം, കേശവ പദ്ധതി, ഷോണക്യ അഥർവം, കൗശിക സൂത്രം തുടങ്ങിയ ആയുർവേദഗ്രന്ഥങ്ങളിൽ കയ്യോന്ന്യത്തിന്റെ സൗന്ദര്യവർദ്ധകതെയും മറ്റു ഔഷധശക്തിയെയും പറ്റി വിവരിക്കുന്നുണ്ട്.[6] ഇന്ത്യലെ പാരമ്പര്യ വൈദ്യശാസ്ത്രമേഖലയിലും ആദിവാസിവൈദ്യത്തിലും കയ്യോന്ന്യം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വയറിന്റെ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ (ആസ്ത്മയടക്കം) ജ്വരം, മുടികൊഴിച്ചിൽ, അകാലനര. മഞ്ഞപ്പിത്തം അടക്കമുള്ള കരൾ രോഗങ്ങൾ, തൊലിക്കുണ്ടാവുന്ന രോഗങ്ങൾ, മുറിവുകൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. [7]

ബൃഹത് ത്രയീയിൽ ബൃംഗയെക്കുറിച്ച് ഗണങ്ങളിലും വർഗ്ഗങ്ങളിലും വിവരണം ഇല്ലെങ്കിലും പ്രധാന ഔഷധമായി സൂചനയുണ്ട്. ചരകൻ രക്തപിത്തത്തിനും വാഗ്‌ഭടൻ രാസായനഗുണങ്ങൾക്കായും നിർദ്ദേശിച്ചിട്ടുണ്ട്.

നിരവധി വർഗ്ഗങ്ങളിലുള്ള ബൃംഗരാജ ഇന്ത്യയിൽ ഉണ്ട്. ഏതാണ് യഥാർത്ഥ ബ്രൃംഗരാജ എന്നതിനെ ചൊല്ലി ശാസ്ത്രജ്ഞർക്കിടയിലും വൈദ്യന്മാർക്കിടയിലും തർക്കം നിലനിൽകുന്നുണ്ട്. മഞ്ഞ കയ്യോന്ന്യം കേരളത്തിലെ വൈദ്യന്മാരാണ് ഉപയോഗിച്ചുവരുന്നത്.

രാ നിഘണ്ടുവിൽ 3 തരം കയ്യോന്ന്യത്തെക്കുറിച്ചു വിവരിക്കുന്നു. 1. ശ്വേത ബൃംഗരാജ (വെള്ള കയ്യോന്ന്യം (E. alba) 2. പീത ബൃംഗരാജ (Wadelia calendulacea Lee) (മഞ്ഞ കയ്യോന്ന്യം) 3. നീലി ബൃംഗരാജ (E. alba) (നീലക്കയ്യോന്ന്യം)

ബാപ്പലാൽജി ഇതു കൂടതെ മൂന്നാമതൊരു തരം കയോന്ന്യത്തെക്കുറിച്ച് വിവരിക്കുന്നു. ഇത് 4. രക്ത ബൃംഗരാജ എന്നറിയപ്പെടുന്നു. (Flaviera rependa)


ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്നയിടങ്ങളിൽ മിക്കയിടത്തും കണ്ടു വരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത് വളർന്നുവരുന്നു.

 
കയ്യോന്നിയുടെ പൂവ് - മാക്രോ ഫോട്ടോഗ്രാഫി

പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള (ഏക്ലിപ്റ്റ ആൽബ), മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്. ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുറ്റെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ കുറവാണ്. ഇലകൾ ലഘുവും സമ്മുഖവും അറ്റം കൂർത്തതുമാണ്. 6-8 മി.മീ വ്യാസമുള്ള മുണ്ഡമഞ്ജരിയാണ് പൂങ്കുല. ഇത് പത്രകക്ഷങ്ങളിൽ കാണുന്നു. മുണ്ഡമഞ്ജരിയുടെ ഉള്ളിൽ ദ്വിലിംഗപ്പൂക്കളും പുറമെ ചുറ്റുമായി ജനിപുഷ്പങ്ങളും കാണുന്നു. [8]

രാസഘടകങ്ങൾ

തിരുത്തുക

ഇലയിൽ എക്ലിപ്റ്റൈൻ (Ecliptine) എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു. കൂടാതെ സ്റ്റിഗ്മാസ്റ്റീറോൾ, ആല്ഫാ ടെർതിയെനൈൽ മെതനോൾ, ഏപിജെനീൻ, ലുടിയോലിൻ, ബീറ്റ അമാരിൻ, നീകോട്ടിൻ എന്നീ രാസവസ്തുക്കളും കാണുന്നു. തണ്ടിൽ വെഡിലോലാകറ്റോൺ (Wedelolacton) എന്ന പദാർത്ഥം കാണപ്പെടുന്നു. എക്ലിപ്റ്റൈൻ ആണ് മുടി കൊഴിച്ചിൽ തടയാനായി ഉപയോഗിക്കുന്നത്. [9]

രസാദി ഗുണങ്ങൾ

തിരുത്തുക

ആയുർവേദശാസ്ത്ര പ്രകാരം, രസം :കടു, തിക്തം ഗുണം :രൂക്ഷം, കഘു, തീക്ഷ്ണം വീര്യം :ശീതം വിപാകം :കടു[10]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം[10] ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീരാണ് കേശവർദ്ധകം. ചെടി മുഴുവനായും കഷായം വയ്ച് കഴിക്കുന്നത്‌ ഉദര കൃമിക്കും കരളിനും പ്രയോജനകരമാണ്.

ഔഷധപ്രയോഗങ്ങൾ

തിരുത്തുക

ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടി കൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.

ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്. സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.

ഗർഭസ്ഥാപനം

തിരുത്തുക

പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകുന്നത് വൈദ്യ മനോരമയിൽ വിവരിച്ചിരിക്കുന്നു.

നിശാന്ധത

തിരുത്തുക

കയോന്ന്യത്തിന്റെ നീരിൽ മസ്ത്യന്ദാസ് വേവിച്ച് 7 ദിവസം കഴുക്കന്നത് നിശാന്ധത മാറ്റും എന്ന് ചരകദത്തത്തിൽ പ്രസ്താവിക്കുന്നു.

ഔഷധയോഗങ്ങൾ

തിരുത്തുക

ആയുർവേദത്തിൽ നീലഭൃംഗാദിതൈലം., നരസിംഹരാസായനം, കുഞ്ഞുണ്യാദിതൈലം, ഭൃംഗരാജാസവം എന്നീ യോഗങ്ങളിൽ കയ്യോന്നി ഉപയോഗിക്കുന്നു

  1. http://www.hindawi.com/journals/isrn/2014/385969/tab1/
  2. Rownak Jahan, Abdullah Al-Nahain, Snehali Majumder, and Mohammed Rahmatullah (2014). "Ethnopharmacological Significance of Eclipta alba (L.) Hassk. (Asteraceae)". International Scholarly Research Notices V (2014). 2014 (385969): 22 pages. Retrieved 2016-01-26.{{cite journal}}: CS1 maint: multiple names: authors list (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-15. Retrieved 2016-01-27.
  4. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 31. {{cite journal}}: Cite journal requires |journal= (help)
  5. A. K. Saxena, B. Singh, and K. K. Anand, “Hepatoprotective effects of Eclipta alba on subcellular levels in rats,” Journal of Ethnopharmacology, vol. 40, no. 3, pp. 155–161, 1993.
  6. ജെ.എൽ.എൻ., ശാസ്ത്രി (2012). ഇല്ലസ്റ്റ്രേറ്റഡ് ദ്രവ്യഗുണ വിജ്ഞാന (Study of the Essential Medicinal Plants in Ayurveda. വരാണസി: ചൗകാംബ ഓറിയന്റാലിയ. pp. 294–297. ISBN 978-7637-093-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameter: |coauthors= (help)
  7. Rownak Jahan, Abdullah Al-Nahain, Snehali Majumder, and Mohammed Rahmatullah (2014). "Ethnopharmacological Significance of Eclipta alba (L.) Hassk. (Asteraceae)". International Scholarly Research Notices V (2014). 2014 (385969): 22 pages. Retrieved 2016-01-26.{{cite journal}}: CS1 maint: multiple names: authors list (link)
  8. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 31. {{cite journal}}: Cite journal requires |journal= (help)
  9. ജോളി, സി.ഐ. (2011). "കേരളത്തിലെ ഔഷധസസ്യങ്ങൾ". 1: 32. {{cite journal}}: Cite journal requires |journal= (help)
  10. മുകളിൽ ഇവിടേയ്ക്ക്: 10.0 10.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കയ്യോന്നി&oldid=4134951" എന്ന താളിൽനിന്ന് ശേഖരിച്ചത്