മഡഗാസ്കർ തക്കാളിത്തവള

(Dyscophus Antongilii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോഹൈലിഡെ കുടുംബത്തിൽ‌പ്പെട്ട ഒരിനം തവളയാണ്‌ മഡഗാസ്കർ തക്കാളിത്തവള(ഇംഗ്ലീഷ്:Crapaud Rouge De Madagascar). ഡൈസ്കോഫസ് ജെനുസ്സിലുൾപ്പെടുന്ന തക്കാളിത്തവളകളുടെ ശാസ്ത്രീയ നാമം ഡൈസ്കോഫസ് അന്റോങിലി (Dyscophus Antongilii) എന്നാണ്‌. മഡഗാസ്കറാണ്‌ ഈ തവളകളുടെ ജന്മദേശം. ഉഷ്ണമേഖലാ വനങ്ങളിലെ ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ വാസസ്ഥാനം. ചതുപ്പുകൾ, നദീതീരങ്ങൾ, ഈർപ്പം കൂടുതലുള്ള പ്രദേശങ്ങൾ, ചെ​ളിപ്ര​ദേ​ശങ്ങൾ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടു വരുന്നത്. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽ‌പ്പിനെ ബാധിച്ചിട്ടുണ്ട്.

മഡഗാസ്കർ തക്കാളിത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. antongilii
Binomial name
Dyscophus antongilii
"https://ml.wikipedia.org/w/index.php?title=മഡഗാസ്കർ_തക്കാളിത്തവള&oldid=3655936" എന്ന താളിൽനിന്ന് ശേഖരിച്ചത്