ഡൈനാമിക്കൽ അനാലജി

(Dynamical analogies എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സിസ്റ്റത്തിന്റെ പ്രവർത്തനത്തെ അതുമായി സാദൃശ്യമുള്ള മറ്റൊരു പരിചിത സിസ്റ്റത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന സമ്പ്രദായമാണ് ഡൈനാമിക്കൽ അനാലജി. ഉദാഹരണത്തിന് വൈദ്യുത സിസ്റ്റം, കമ്പിത സിസ്റ്റത്തിന് സമാനമായി വരുമ്പോൾ കമ്പിത സിസ്റ്റത്തെ അപഗ്രഥിക്കുന്നത് അതുമായി സാദൃശ്യമുള്ള വൈദ്യുത സിസ്റ്റം രൂപപ്പെടുത്തി പരിശോധിച്ചാണ്. രണ്ട് സിസ്റ്റങ്ങളിലേയും സമവാക്യങ്ങൾക്കിടയിലുള്ള സമാനതയാണ് ഈ സമീപനം സ്വീകരിക്കാൻ സഹായിക്കുന്നത്. ഇരു സിസ്റ്റത്തിലേയും ഘടകങ്ങൾ തമ്മിലും ഈ സാദൃശ്യം ഉണ്ടായിരിക്കും. സൂചിതമായ സിസ്റ്റങ്ങളിൽ, ഇൻഡക്റ്റൻസ്പിണ്ഡം, കപ്പാസിറ്റൻസ് - സ്പ്രിങ് സ്ഥിരാങ്കം, വൈദ്യുതധാര പ്രവേഗം, വൈദ്യുത വോൾട്ടതബലം, വൈദ്യുത ആവൃത്തി-കമ്പന ആവൃത്തി എന്നിവ സമാന ജോഡികളാണ്. പരിചിത സിസ്റ്റത്തിലൂടെ അപരിചിത സിസ്റ്റത്തെ അപഗ്രഥിക്കാനാകുന്നു എന്നതാണ് ഈ രീതിയുടെ പ്രധാന ഗുണമേന്മ.

സാദൃശ്യം സൂചിപ്പിക്കുന്ന പട്ടിക

തിരുത്തുക
Electrical Mechanical Rectilineal Mechanical Rotational Acoustical Economic
Quantity Symbol Dimension Quantity Symbol Dimension Quantity Symbol Dimension
Current i Linear velocity
emf e  
Electrical resistance re Mechanical resistance Resistance to consume
Electrical Capacitance CE t2/L Compliance Savings(Credit)
Energy WE Lq2t-2, . Output
Power PE Power Production(Consumption)


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൈനാമിക്കൽ അനാലജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൈനാമിക്കൽ_അനാലജി&oldid=2269955" എന്ന താളിൽനിന്ന് ശേഖരിച്ചത്