തുരന്തോ എക്സ്പ്രസ്
ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി സർവീസ് നടത്തുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അതിവേഗ നോൺ സ്റ്റോപ്പ് ട്രെയിൻ ആണ് തുരന്തോ എക്സ്പ്രസ് . മണിക്കൂറിൽ 130 കിലോമീറ്റർ ആണ് ഈ തീവണ്ടിയുടെ ശരാശരി വേഗത. സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് അമ്പതോളം തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. [1]
പൂർണ്ണമായും സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ച് കപൂർത്തല കോച്ച് ഫാക്ടറിയിലാണ് തുരന്തോയുടെ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് കോച്ചുകളിൽ ഒരുക്കിയിട്ടുള്ളത്.
സാധരണഗതിയിൽ ഒരു എക്‌സിക്യൂട്ടിവ് എ.സി. കോച്ചും ഏഴ് എ.സി. ചെയർ കാർ കോച്ചുകളുമുൾപ്പെടെ പത്തു കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഈ ട്രെയിനിൽ മൊത്തം 515 പേർക്ക് യാത്ര ചെയ്യാനാകും.[2]
അഞ്ഞൂറുകിലോമീറ്ററിലേറെ സഞ്ചരിക്കുന്ന തുരന്തോ എക്സ്പ്രസിന് യാത്രയ്ക്കിടയിൽ ടെക് നിക്കൽ സ്റ്റോപ്പുകൾ ഉണ്ടാവും. എന്നാൽ യാത്രക്കാർക്ക് ടിക്കറ്റെടുത്ത് കയറാനുമിറങ്ങാനും കഴിയുന്ന തരത്തിലുള്ള കൊമേഴ്സ്യൽ സ്റ്റോപ്പുകൾ ഉണ്ടാവുകയില്ല.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ തുരന്തോ എക്സ്പ്രസ് ട്രെയിനുകളുടെ ലിസ്റ്റ് (ശേഖരിച്ചത് 2011 ജനുവരി 26)
- ↑ "ചെന്നൈ- കോയമ്പത്തൂർ തുരന്തോ എക്സ്പ്രസ്സ് ഉദ്ഘാടനം ചെയ്തു എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന് . (ശേഖരിച്ചത് 2011 ജനുവരി 26)". Archived from the original on 2011-02-01. Retrieved 2011-01-26.
{{cite web}}
: zero width space character in|title=
at position 35 (help)