ഡോം മോറെയ്സ്
(Dom Moraes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവിയും എഴുത്തുകാരനുമായ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സ് മുംബെയിൽ ആണ് ജനിച്ചത് (19 ജുലൈ 1938 – 2 ജൂൺ 2004). പിതാവായ ഫ്രാങ്ക് മൊറെയ്സ് പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്നു. തൊഴിൽ കൊണ്ട് ഒരു ഡോക്ടറായിരുന്ന ബെറിൽ ആയിരുന്നു മാതാവ്. [1]
ഡോം മൊറെയ്സ് | |
---|---|
ജനനം | |
മരണം | ജൂൺ 2, 2004 | (പ്രായം 65)
മരണ കാരണം | അർബുദം ഹൃദയാഘാതം |
അന്ത്യ വിശ്രമം | സെവ്റി |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ |
അറിയപ്പെടുന്നത് | മിസിസ് ഗാന്ധി (ജീവചരിത്രം) |
ജീവിതപങ്കാളി(കൾ) | ഹെൻരിറ്റ മോറൈസ് |
കുട്ടികൾ | ഹെഫ് മൊറെയ്സ് |
മാതാപിതാക്ക(ൾ) | ഫ്രാങ്ക് മോറൈസ്, ബെറിൽ മോറൈസ് |
വിദ്യാഭ്യാസം
തിരുത്തുകസെന്റ് മേരീസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഡോം ഉപരിപഠനത്തിനായി ഓക്സ്ഫഡിലെ ജീസസ് കോളേജിൽ ചേർന്നു. ഏഷ്യാ മാഗസിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിയറ്റ്നാം, അൾജീരിയ,ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധങ്ങളും അക്കാലത്ത് മോറെയ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗുജറാത്തിലെ കലാപസമയത്ത് സംഭവസ്ഥലത്ത് ആദ്യമെത്തിയ പ്രമുഖവ്യക്തികളിൽ ഡോം മോറെയ്സും ഉൾപ്പെട്ടിരുന്നു. [2]
കൃതികൾ
തിരുത്തുക- 1958: A Beginning, his first book of poems (winner of the Hawthornden Prize)
- 1960: Poems, his second book of poems
- 1960: Gone Away: An Indian Journey, memoir
- 1965: John Nobody, his third book of poems
- 1967: Beldam & Others, a pamphlet of verse
- 1983: Absences, book of poems
- 1987: Collected Poems: 1957-1987 (Penguin)
- 1992: Out of God's Oven: Travels in a Fractured Land, co-author Sarayu Srivatsa
- 2003: The Long Strider, co-author Sarayu Srivatsa
- Heiress to Destiny, biography of Indira Gandhi
- Never at Home, memoir
- My Son's Father, memoir
പുരസ്കാരങ്ങൾ
തിരുത്തുക- സെരെൻഡിപ് എന്ന കവിതാസമാഹാരത്തിന് 1995ൽ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.[3]
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-features/tp-sundaymagazine/the-poet-who-remained-a-boy/article4913041.ece
- ↑ Brownjohn, Alan (4 June 2004). "Dom Moraes - Naseem Khan writes". London: The Guardian.
- ↑ ഡോം മോറൈസ് അന്തരിച്ചു - വൺ ഇന്ത്യ
പുറം കണ്ണികൾ
തിരുത്തുക- Ranjit Hoskote: Obituary for Dom Moraes in The Hindu Archived 2004-09-11 at the Wayback Machine.