ഡോയി ഫു ഖ ദേശീയോദ്യാനം
ഡോയി ഫു ഖ ദേശീയോദ്യാനം വടക്കൻ തായ്‌ലാന്റിലെ ലോങ് പ്രബങ് മേഖല, നാൻ പ്രവിശ്യ എന്നീ ഭാഗങ്ങളിലെ 8 സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ ഈ ദേശീയോദ്യാനത്തിൽ നാൻ, പുാ എന്നീ നദികളും അതിർത്തി പങ്കിടുന്നു. ഖുൻ നാൻ ദേശീയോദ്യാനം ഈ ഉദ്യാനത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 1,980 മീറ്റർ ഉയരമുള്ള ഡോയി ഫു ഖയും ധാരാളം ഗുഹകളും ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ആകർഷകമായ പിങ്ക് പൂക്കുലകൾ നിറഞ്ഞ ചൊംപൂ ഫു ഖ (Bretschneidera sinensis) എന്ന സസ്യത്തിന്റെ സാന്നിദ്ധ്യം ഈ ദേശീയോദ്യാനത്തെ ചൊംപൂ ഫു ഖ ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. ഇതിനോടൊപ്പം (Caryota gigas), (Acer wilsonii) എന്നീ അപൂർവ്വയിന സസ്യങ്ങളും ഇവിടെ കാണാൻ കഴിയുന്നു. 1,837 മീറ്റർ ഉയരമുള്ള ഡോയി ഫു വേ കൊടുമുടിയിൽ പ്രകൃതിദത്തമായ പാറ രൂപീകരണവും കാണപ്പെടുന്നു. ഈ കൊടുമുടി കയറാൻ 3 പകലും 2 രാത്രിയും എടുക്കുന്നു. പ്രതിഫലം വാങ്ങി ട്രക്കുകാരും ഈ കൊടുമുടി കയറാൻ സഹായിക്കാറുണ്ട്.[1] 1999 ജൂൺ 17 ന് ഈ ദേശീയോദ്യാനം നിലവിൽ വന്നു. ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ ലോങ് പ്രബങ് മോൻടേൻ മഴക്കാടുകൾ കാണപ്പെടുന്നു. [2] [3]
ഡോയി ഫു ഖ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติดอยภูคา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Nan |
Coordinates | 19°12′2″N 101°4′5″E / 19.20056°N 101.06806°E |
Area | 1704 km² |
Established | June 17, 1999 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Doi Phu Kha National Park
- ↑ พระราชกฤษฎีกากำหนดบริเวณที่ดินป่าดอยภูคา ป่าผาแดง ป่าแม่น้ำน่านฝั่งตะวันออกตอนใต้ ป่าน้ำว้า และป่าแม่จริม ในท้องที่ตำบลห้วยโก๋น ตำบลขุนน่าน อำเภอเฉลิมพระเกียรติ ตำบลปอน ตำบลงอบ ตำบลและ ตำบลทุ่งช้าง อำเภอทุ่งช้าง ตำบลพญาแก้ว อำเภอเชียงกลาง ตำบลภูคา ตำบลศิลาเพชร ตำบลอวน อำเภอปัว ตำบลบ่อเกลือเหนือ ตำบลดงพญา ตำบลบ่อเกลือใต้ ตำบลภูฟ้า อำเภอบ่อเกลือ ตำบลยม อำเภอท่าวังผา ตำบลพงษ์ อำเภอสันติสุข และตำบลแม่จริม ตำบลหนองแดง ตำบลน้ำพาง อำเภอแม่จริม จังหวัดน่าน ให้เป็นอุทยานแห่งชาติ พ.ศ. ๒๕๔๒ (PDF). Royal Gazette (in Thai). 116 (48 ก): 5. 1999-06-17.
- ↑ Luang Prabang montane rain forests - Globalspecies
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- "Luang Prabang montane rain forests". Terrestrial Ecoregions. World Wildlife Fund.
- National Park Division
- Birdwatching Doi Phu Kha National Park