ഡിസ്റ്റിക്കിയ

(Distichia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൺപോളയുടെ അസാധാരണമായ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കൺപീലിയാണ് ഡിസ്റ്റിക്കിയ അല്ലെങ്കിൽ ഡിസ്റ്റിക്കിയാസിസ് എന്ന് അറിയപ്പെടുന്നത്. ജനിതകമാറ്റം മൂലം ഉണ്ടാകുന്ന ഈ അസാധാരണത നായ്ക്കളെയും മനുഷ്യരെയും ബാധിക്കുന്ന രോഗമാണ്. ഡിസ്റ്റിക്കിയ (അസാധാരണമായ കൺപീലികൾ) സാധാരണയായി കൺപോളകളുടെ അരികിലുള്ള മെയ്ബോമിയൻ ഗ്രന്ഥിയുടെ നാളത്തിൽ നിന്ന് പുറത്തുകടക്കുന്നു. അവ സാധാരണയായി ഒന്നിലധികം ഉണ്ടാകാം, ചിലപ്പോൾ ഒന്നിൽ കൂടുതൽ പീലികൾ ഒരു നാളത്തിൽ നിന്ന് ഉണ്ടാകുന്നു. അവ മുകളിലോ താഴെയോ ഉള്ള കൺപോളകളെ ബാധിക്കാം. സാധാരണയായി ഇത് രണ്ട് കണ്ണുകളെയും ബാധിക്കാറുണ്ട്. നായ്ക്കളുടെ താഴത്തെ കൺപോളകൾക്ക് സാധാരണയായി കൺപീലികളില്ല.[1]

ഡിസ്റ്റിക്കിയ
ഒരു നായയുടെ മുകളിലും താഴെയുമുള്ള കൺപോളയിലെ ഡിസ്റ്റിക്കിയ
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം

കൺപീലി രോമങ്ങൾ മൃദുവായതിനാൽ, ഡിസ്റ്റിക്കിയ സാധാരണയായി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. കോർണിയയിൽ മുട്ടുന്ന രോമങ്ങൾ കണ്ണിനെ പ്രകോപിപ്പിക്കുകയും കോർണിയ അൾസർ, നേത്ര പടല അന്ധത എന്നിവ ഉണ്ടാക്കുകയും ചെയ്യും.[2] മാനുവൽ ആയ നീക്കംചെയ്യൽ, ഇലക്ട്രോലിസിസ്, ഇലക്ട്രോകോട്ടറി, CO2 ലേസർ അബ്ളേഷൻ,[3] ക്രയോതെറാപ്പി, ശസ്ത്രക്രിയ എന്നിവ ഇതിന്റെ ചികിത്സാ രീതികളിൽ ഉൾപ്പെടുന്നു.

സാധാരണയായി ബാധിക്കുന്ന ഇനങ്ങൾ

തിരുത്തുക

വെറ്റിനറി മെഡിസിനിൽ, മറ്റുള്ളവയേക്കാൾ കൂടുതലായി, ചില കാനൻ ഇനങ്ങളെ ഡിസ്റ്റിക്കിയാസിസ് ബാധിക്കുന്നു:

എക്ടോപിക് സീലിയ

തിരുത്തുക

സാധാരണയായി പ്രായം കുറഞ്ഞ നായ്ക്കളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ഡിസ്റ്റിക്കിയയാണ് എക്ടോപിക് സീലിയ. പൂഡിൽസ്, ഗോൾഡൻ റിട്രീവർ, ഷിഹ് ത്സസ് എന്നിവ സാധാരണയായി ബാധിക്കുന്ന ഇനങ്ങളിൽ പെടുന്നു.[5] ഇതിൽ കൺപീലികൾ കണ്ണിനു അഭിമുഖമായി കൺജങ്റ്റൈവയിൽ, സാധാരണയായി മുകളിലെ കണ്പോളയുടെ മധ്യത്തിൽ നിന്ന് പുറത്തുവരും. ഇത് കഠിനമായ വേദനയ്ക്കും കോർണിയ അൾസറിനും കാരണമാകും. ശസ്ത്രക്രിയ അല്ലെങ്കിൽ ക്രയോതെറാപ്പി ആണ് ചികിത്സ.

ഇതും കാണുക

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. Brooks, Dennis E. (2005). "Ophthalmic Examination Made Ridiculously Simple". Proceedings of the 30th World Congress of the World Small Animal Veterinary Association. Retrieved 2007-02-20.
  2. "Eyelids: Conformational Abnormalities". The Merck Veterinary Manual. 2006. Archived from the original on 2007-07-02. Retrieved 2007-02-20.
  3. Winkler, Christopher (2020-01-06) [2019]. "There's something in his eye: CO2 surgical lasers for distichia". Aesculight (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-01-06.
  4. Gelatt, Kirk N., ed. (1999). Veterinary Ophthalmology (3rd ed.). Lippincott, Williams & Wilkins. ISBN 0-683-30076-8.
  5. Ketring, Kerry I. (2006). "The Top Ten Ophthalmic Mistakes" (PDF). Proceedings of the North American Veterinary Conference. Archived from the original (PDF) on 2007-09-29. Retrieved 2007-02-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Classification
External resources
"https://ml.wikipedia.org/w/index.php?title=ഡിസ്റ്റിക്കിയ&oldid=4082796" എന്ന താളിൽനിന്ന് ശേഖരിച്ചത്