ഡിങ്ക ജനത
(Dinka people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് ഡിങ്ക. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്ക. അവരുടെ ശരാശരി ഉയരം അഞ്ച് അടി പതിനൊന്നര ഇഞ്ചാണെന്ന് 1953 ൽ നടത്തിയ ഒരു പഠനം കണ്ടെത്തി.[2] ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും ദക്ഷിണ സുഡാനിലാണ്. 2008 ൽ സുഡാൻ സർക്കാർ നടത്തിയ സെൻസസ് അനുസരിച്ച് ഇവരുടെ ജനസംഖ്യ 45 ലക്ഷം ആയിരുന്നു. [3] ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [4] പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും ക്രിസ്തുമത വിശ്വാസികളായിട്ടുണ്ട്.
Regions with significant populations | |
---|---|
South Sudan | |
Languages | |
Dinka | |
Religion | |
Majority: Christianity, Minority: Animism, Islam[1] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Nilotic peoples |
അവലംബം
തിരുത്തുക- ↑ Lienhardt, G. (1961). Divinity and Experience: the Religion of the Dinka. Oxford: Clarendon Press.
- ↑ Roberts, D. F.; Bainbridge, D. R. (1963). "Nilotic physique". Am J Phys Anthropol 21 (3): 341–370
- ↑ Ancient Historical Society Virtual Museum, 2010
- ↑ Seligman, C. G.; Seligman, Brenda Z. (1965). Pagan Tribes of the Nilotic Sudan. London: Routledge & Kegan Paul.
Dinka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.