ഡി.ആർ.എം.

(Digital Radio Mondiale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റേഡിയോ പ്രക്ഷേപണരംഗത്തെ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിനു വേണ്ടി രൂപം കൊണ്ട സാങ്കേതികവിദദ്ധരുടേയും പ്രക്ഷേപകരുടേയും ഒരു കൺസോർഷ്യമാണു ഡിജിറ്റൽ റേഡിയോ മോന്ടിൽ (Digital Radio Mondiale) അഥവാ ഡി.ആർ.എം. മോന്ടിൽ എന്നത് ലോകവ്യാപകം എന്നർത്ഥം വരുന്ന ഫ്രഞ്ച് പദമാണ്. ഇന്ന് ഈ ചുരുക്കപ്പേര്, ഡിജിറ്റൽ റേഡിയോ പ്രക്ഷേപണം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എഫ്.എം. ഗുണനിലവാരത്തിൽ ദീർഘദൂരം സുവ്യക്തമായി റേഡിയോ പ്രക്ഷേപണം ലഭിക്കും. ഒപ്പം ചിത്രങ്ങളും ഗ്രാഫിക്കുകളും ഡാറ്റയും ഈ ഡിജിറ്റൽ പ്രക്ഷേപണം സ്വീകരിക്കാൻ കഴിവുള്ള റേഡിയോ സെറ്റുകളിൽ ലഭിക്കും.[1] പ്രക്ഷേപണരംഗത്ത് ഭൂമിശാസ്ത്രാതിർത്തികളെ നിഷ്പ്രഭമാക്കുന്ന ഡി.ആർ.എം., ഭാവിയിൽ എം.ഡബ്ലിയു പ്രക്ഷേപണത്തെ (മീഡിയം വേവ്) ആദേശം ചെയ്യുമെന്ന് കരുതപ്പെടുന്നു.[2][അവലംബം ആവശ്യമാണ്]

ഇന്ത്യയിൽ തിരുത്തുക

2009 ജനുവരി 16 നു ഡെൽഹിക്ക് വടക്കുള്ള ഖാംപൂറിലെ ആകാശവാണി കോംപ്ലക്സിലെ 250 കിലോവാട്ട് ഷോർട്ട്‌വേവ് ട്രാൻസ്മിറ്റർ പരിഷ്കരിച്ച് ഇന്ത്യയിൽ നിന്നും ആദ്യത്തെ ഡി.ആർ.എം. പ്രക്ഷേപണം ആരംഭിച്ചു. വിദൂരസ്ഥമായ പടിഞ്ഞാറൻ യൂറോപ്പ്, യു.കെ, വടക്ക്-കിഴക്കൻ ഏഷ്യ, റഷ്യ, ശ്രിലങ്ക, നേപ്പാൾ തുടങ്ങിയ പ്രദേശങ്ങളിൽ ഈ പ്രക്ഷേപണം ലഭിക്കുന്നുണ്ട്. ദിവസവും 15 മണിക്കൂർ പരിപാടികളാണു പ്രക്ഷേപണം ചെയ്യുന്നത്.

ഗുജറാത്തിലെ ജാംനഗറിൽ 2012 സെപ്തംബർ 9 നു 1000 കിലോവാട്ട് പ്രസരണ ശേഷിയുള്ള ഒരു സൂപ്പർപവർ ഡി.ആർ.എം ട്രാൻസ്മിറ്റർ ആകാശവാണി കമ്മീഷൻ ചെയ്തു. 42 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്.[3] 2017-ഓടെ ഇന്ത്യയിലെ റേഡിയോ-ടി.വി പ്രക്ഷേപണം മുഴുവൻ ഡിജിറ്റലൈസ് ചെയ്യുകയാണു ലക്ഷ്യമെന്ന് പ്രസാർ ഭാരതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ആകാശവാണിയുടെ 9 ഷോർട്ട് വേവ് ട്രാൻസ്മിറ്ററുകളും 72 മീഡിയം വേവ് ട്രാൻസ്മിറ്ററുകളും ഡി.ആർ.എമ്മിലേക്ക് മാറ്റുന്ന പ്രവർത്തനം നടന്നുവരുകയാണ്.

ഡിജിറ്റൽ റേഡിയോ റിസീവറുകൾക്ക് ഇപ്പോൾ ഒൻപതിനായിരത്തോളം രൂപയാണ് വില. ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചാൽ ഇത് മുവായിരമായി കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-20.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-19.
  3. http://www.bilkulonline.com/gujarat-news/general-news/818-air-s-drm-super-power-transmitter-launched-in-jamnagar[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഡി.ആർ.എം.&oldid=3633238" എന്ന താളിൽനിന്ന് ശേഖരിച്ചത്