ഡെന്റൺ (ടെക്സസ്)

(Denton, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു.

സിറ്റി ഓഫ് ഡെന്റൺ
A stone building with a cloudy sky in the background. Three floors are shown with windows on each floor. There's a door entrance on the first floor and a large clock on the tower overhead.
A 3D black and white star. The words "City of Denton Denton, Texas" encircle the star.
Seal
Nickname(s): 
Little d, Redbud Capital of Texas
A map showing the state of Texas divided into counties. Denton County is located in north-eastern Texas, two counties south of the Oklahoma–Texas border.
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
ഇൻകോർപ്പറേറ്റഡ്1866
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽ[2]മേയർ മാർക്ക് ബറോസ്
പ്രോട്ടെം മേയർ പീറ്റ് കാമ്പ്
കെവിൻ റോഡെൻ
ജിം എംഗൽബ്രെച്റ്റ്
ക്രിസ് വാട്ട്സ്
ഡാൾട്ടൺ ഗ്രിഗറി
ജെയിംസ് കിങ്[1]
 • സിറ്റി മാനേജർജോർജ്ജ് സി. കാംപ്ബെൽ
വിസ്തീർണ്ണം
 • ആകെ89.316 ച മൈ (231.33 ച.കി.മീ.)
 • ഭൂമി87.952 ച മൈ (227.79 ച.കി.മീ.)
 • ജലം1.364 ച മൈ (3.53 ച.കി.മീ.)  1.527[3]%
ഉയരം
642 അടി (195 മീ)
ജനസംഖ്യ
 (2010)
 • ആകെ113,383
 • ജനസാന്ദ്രത1,289.1/ച മൈ (497.7/ച.കി.മീ.)
 • ഡെമോണിം
ഡെന്റണൈറ്റ്
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CST)
പിൻകോഡുകൾ
76201–76210
ഏരിയ കോഡ്940
FIPS കോഡ്48-19972[4]
GNIS ഫീച്ചർ ID1334260[4]
വെബ്സൈറ്റ്www.cityofdenton.com

ഭൂമിശാസ്ത്രം

തിരുത്തുക

ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5]. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 ചതുരശ്ര മൈൽ (231.33 കി.m2) ആണ്. ഇതിൽ 87.952 ചതുരശ്ര മൈൽ (227.79 കി.m2) കരപ്രദേശവും 1.364 ചതുരശ്ര മൈൽ (3.53 കി.m2) ജലവുമാണ്[3]. പരന്ന പ്രതലമായ ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 500-തൊട്ട് 900 അടി (150- തൊട്ട് 270 മീ) ആണ് ഉയരം.[6] പ്രകൃതിവാതകം ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ബാർണെറ്റ് ഷെയ്ലിന്റെ ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം[7][8]. അതുപോലെ നഗരത്തിനു 15 മൈൽ (24 കി.മീ) തെക്കായാണ് മനുഷ്യനിർമ്മിത ജലസംഭരണിയായ ലൂയിസ്‌വിൽ തടാകം സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്)
JFMAMJJASOND
 
 
1.9
 
53
34
 
 
2.6
 
62
38
 
 
2.8
 
68
45
 
 
3.3
 
74
52
 
 
5.4
 
82
61
 
 
3.3
 
90
69
 
 
2.5
 
94
73
 
 
2.3
 
92
72
 
 
3.4
 
85
65
 
 
4.8
 
77
54
 
 
2.9
 
64
43
 
 
2.7
 
57
36
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
source: Weather.com / NWS
മെട്രിക് കോൺവെർഷൻ
JFMAMJJASOND
 
 
49
 
12
1
 
 
65
 
17
3
 
 
72
 
20
7
 
 
84
 
23
11
 
 
137
 
28
16
 
 
84
 
32
21
 
 
64
 
34
23
 
 
57
 
33
22
 
 
85
 
29
18
 
 
122
 
25
12
 
 
73
 
18
6
 
 
68
 
14
2
താപനിലകൾ °C ൽആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ

നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 113 °F (45 °C) ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില 100 °F (38 °C)യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 91- തൊട്ട് 96 °F (33- തൊട്ട് 36 °C) ആണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില −3 °F (−19 °C) ആണ്, ഏറ്റവും തണുപ്പുള്ള മാസം 33 °F (1 °C) ശരാശരി താപനിലയുള്ള ജനുവരിയും[9]. "ടൊർണാഡോ ഇടവഴി" എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഡെന്റണിൽ ദേശീയ കാലാവസ്ഥാ സർവീസ് ടൊർണാഡോ മുന്നറിയിപ്പുകൾ ചിലപ്പോഴൊക്കെ നൽകാറുണ്ടെങ്കിലും അവ നഗരത്തിൽ വല്ലപ്പോഴുമൊക്കെയെ രൂപം കൊള്ളാറുള്ളൂ.

നഗരത്തിൽ വർഷം ശരാശരി 37.7 inches (96 സെ.മീ) മഴ ലഭിക്കാറുണ്ട്[9]. വസന്തകാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും പേമാരിയും സാധാരണമാണ്[10]. ശരാശരി വാർഷിക ഹിമപാതം ഡാളസ് ഫോർട്ട് വർത്തിന്റേയ്തുപോലെ 2.4 inches (6.1 സെ.മീ) ആണ്[11].

സംസ്കാരവും ഉല്ലാസവും

തിരുത്തുക
ഡെന്റണിലെ പ്രധാന സ്ഥലങ്ങൾ - ഡെന്റൺ ചത്വരം, കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ, ഉത്തര ടെക്സസ് സർവ്വകലാശാല

ഡെന്റൺ ചത്വരം

തിരുത്തുക

ഓക്ക്, ഹിക്കറി, ലോക്കസ്റ്റ്, എൽമ് സ്ട്രീറ്റുകളാൽ ചുറ്റപ്പെട്ട ഡെന്റൺ ചത്വരമാണ് നഗരത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സിരാകേന്ദ്രം. ചത്വരത്തിന്റെ നടുക്കാണ് സർക്കാർ ഓഫീസുകളും നഗരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന മ്യൂസിയവുമുൾക്കൊള്ളുന്ന ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ[12]. യു.എസിലെ ചരിത്രപ്രാധന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കോർട്ട്‌ഹൗസ് ടെക്സസിന്റെ 150ആം വാർഷികത്തോടനുബന്ധിച്ച് 1986ലാണ് പുനരുദ്ധരിച്ചത്[13]. പുനരുദ്ധാരണം സൃഷ്ടിച്ച ആവേശം പിന്തുടർന്ന് ഒരു ഡൗൺടൗൺ പുനശാക്തീകരിക്കുന്ന ഒരു പദ്ധതി തുടക്കമിട്ടത് കൂടുതൽ നിക്ഷേപവും ജോലിയും നഗരത്തിൽ കൊണ്ടുവന്നു[14]. ഡൗൺടൗൺ ചത്വരത്തിൽ ഏറെ കടകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിൽ പലതും 1940 മുതൽ തുറന്നിരിക്കുന്നതാണ്. ഓരോ വർഷവും ഡെന്റൺ ഹോളിഡേ ലൈറ്റിങ് ഉത്സവത്തിന് ഡൗൺടൗൺ ചത്വരം ദീപാലങ്കൃതമാക്കി ശ്രദ്ധാകേന്ദ്രമാക്കാറുണ്ട്[15].

  1. "City Council Members". City of Denton. 2011. Archived from the original on 2009-10-11. Retrieved 2012-12-14.
  2. "2007–08 Comprehensive Annual Financial Report". City of Denton. 2008-09-30. pp. 1–2. Archived from the original on 2010-09-19. Retrieved 2009-07-17.
  3. 3.0 3.1 "2010 Census Gazetteer Files – Places" (TXT). United States Census Bureau. 2011-02-01. Retrieved 2012-06-05.
  4. 4.0 4.1 4.2 "Denton (city), Texas". United States Census Bureau. 2012-01-31. Archived from the original on 2011-01-05. Retrieved 2012-05-16.
  5. "Denton History". City of Denton. Archived from the original on 2009-10-10. Retrieved 2009-09-21.
  6. Odom, E. Dale. "Denton County". Handbook of Texas Online. Texas State Historical Association. Retrieved 2009-10-21.
  7. "About Barnett Shale". Barnett Shale Energy Education Council. Archived from the original on 2009-11-20. Retrieved 2009-11-20.
  8. Airhart, Marc (2007-01-01). "Barnett Boom Ignites Hunt for Unconventional Gas Resources". Jackson School of Geosciences (University of Texas at Austin). Archived from the original on 2011-07-25. Retrieved 2009-11-20.
  9. 9.0 9.1 "Average Weather for Denton, TX – Temperature and Precipitation". The Weather Channel. Retrieved 2009-09-21.
  10. "Texas Flood Report – 2001". U.S. Geological Survey. Retrieved 2009-12-01.
  11. "Snowfall – Average Total In Inches". National Oceanic and Atmospheric Administration. 2008-08-20. Archived from the original on 2011-06-19. Retrieved 2009-12-01.
  12. "National Register of Historical Places – TEXAS (TX), Denton County". National Register of Historical Places. 2001-01-05. Retrieved 2009-11-02.
  13. "National Register Information System". National Register of Historic Places. National Park Service. 2007-01-23.
  14. "Denton Economic Development". Denton Economic Development Partnership. Archived from the original on 2009-02-23. Retrieved 2009-10-03.
  15. Breeding, Lucinda (2011-11-22). "No Combo". Denton Record-Chronicle. Archived from the original on 2014-07-15. Retrieved 2012-10-26.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Dr. C. A. Bridges (1978). History of Denton, Texas From Its Beginning to 1960. Texian Press.
  • Odom, E.D. (1996). An Illustrated History of Denton County, Texas: From Peters Colony to Metroplex. ISBN 0-9651324-0-4.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെന്റൺ_(ടെക്സസ്)&oldid=3633337" എന്ന താളിൽനിന്ന് ശേഖരിച്ചത്