ദീപ് ജോഷി
ഒരു ഇന്ത്യൻ സാമൂഹ്യപ്രവർത്തകനും, 2009-ലെ മാഗ്‌സസെ പുരസ്കാര ജേതാക്കളിൽ ഒരാളുമാണ് ദീപ് ജോഷി[1][2][3]. ഇന്ത്യയിലെ എൻ.ജി.ഒ പ്രവർത്തനങ്ങൾക്ക് പുതിയ നായകത്വവും, ദിശാബോധവും പ്രൊഫഷണലിസവും നൽകിയതു പരിഗണിച്ചാണ് ദീപ് ജോഷിക്ക് മാഗ്‌സസെ പുരസ്കാരം നൽകിയതെന്ന് പുരസ്കാര കമ്മറ്റി വിലയിരുത്തി[4][5][6] . പ്രൊഫഷണൽ അസിസ്റ്റൻസ് ഫോർ ഡവലപ്പ്മെന്റ് ആക്‌ഷൻ (Professional Assistance for Development Action (PRADAN) (പ്രധാൻ) ) എന്ന എൻ.ജി.ഒ. സംഘടനയുടെ സ്ഥാപകരിലൊരാളും, എക്സിക്യുട്ടീവ് ഡയരക്ടറുമാണ് ജോഷി.
ദീപ് ജോഷി | |
---|---|
ദേശീയത | ഇന്ത്യ |
കലാലയം | മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
തൊഴിൽ | പ്രദാൻ (PRADAN) എന്ന സംഘടനയുടെ എക്സിക്യുട്ടീവ് ഡയരക്ടർ |
അറിയപ്പെടുന്നത് | എൻ.ജി.ഒ./ സാമൂഹ്യപ്രവർത്തകൻ, 2009-ലെ മാഗ്‌സെസെ അവാർഡ് ജേതാവും. |
ജീവിതരേഖ
തിരുത്തുകഅലഹാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു എഞ്ചിനീയറിങ്ങിൽ ബിരുദവും, മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിങ്ങിലും, സ്‌ളൊവാൻ സ്‌കൂളിൽ നിന്ന് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദവും ജോഷി നേടിയിട്ടുണ്ട്.
പഠനത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ജോഷിഫോർഡ് ഫൗണ്ടേഷന്റെ പ്രോഗ്രാം ഓഫീസറായി ജോലി ചെയ്തു.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Interview : Mr. Deep Joshi Archived 2009-08-09 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "India's Deep Joshi wins 2009 Magsaysay award". The Hindu. August 3, 2009. Archived from the original on 2009-08-07. Retrieved 2009-08-03.
- ↑ "Myanmar activist awarded Asia's Nobel prize". Reuters. Aug 3, 2009. Archived from the original on 2009-08-07. Retrieved 2009-08-03.
- ↑ "CITATION for Deep Joshi". Ramon Magsaysay Award Foundation (RMAF). Archived from the original on 2009-08-07. Retrieved 2009-08-03.
{{cite web}}
: Check date values in:|date=
(help) - ↑ "ദീപ് ജോഷിക്ക് മാഗ്‌സസെ അവാർഡ്". മാതൃഭൂമി. Retrieved 2009-08-03.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Magsaysay Awards, Asian version of Nobels, announced". The Times of India. 3 August 2009. Archived from the original on 2009-08-07. Retrieved 2009-08-03.
- ↑ "Winners of Magsaysay Awards". The Straits Times. Aug 3, 2009. Archived from the original on 2009-08-07. Retrieved 2009-08-03.