ഡെകെയ്ൻ

രാസസം‌യുക്തം
(Decane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

C10H22 എന്ന രാസസൂത്രമുള്ള ആൽക്കെയ്ൻ ഹൈഡ്രോകാർബണാണ് ഡെകെയ്ൻ. ഇതിന് 75 ഘടനാപരമായ ഐസോമറുകൾ സാധ്യമാണെങ്കിലും, ഈ പേര് സാധാരണയായി CH3(CH2)8CH3 എന്ന ഘടനാസൂത്രമുള്ള സാധാരണ-ഡെക്കേനിനെ (" n -decane") സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിന്റെ എല്ലാ ഐസോമറുകളും സമാന സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു. [1] ഈ ഐസോമറുകളെല്ലാം കത്തുന്ന ദ്രാവകങ്ങളാണ്. ഗ്യാസോലിൻ (പെട്രോൾ), മണ്ണെണ്ണ എന്നിവയുടെ ഘടകമാണ് ഡെകെയ്ൻ. [2] മറ്റ് ആൽക്കെയ്നുകളെപ്പോലെ, ഇത് ഒരു നോൺ-പോളാർ ലായകമാണ്. വെള്ളത്തിൽ ലയിക്കില്ല, എളുപ്പത്തിൽ കത്തുന്നതുമാണ്. ഇത് ഇന്ധനങ്ങളുടെ ഒരു ഘടകമാണെങ്കിലും, മറ്റ് ആൽക്കെയ്നുകളിൽ നിന്ന് വ്യത്യസ്തമായി ഒരു രാസ ഫീഡ്സ്റ്റോക്ക് എന്ന നിലയിൽ ഇതിന് വലിയ പ്രാധാന്യമില്ല. [3]

പ്രതികരണങ്ങൾ

തിരുത്തുക

മറ്റ് ആൽക്കെയ്നുകളെപ്പോലെ ഡെക്കേൻ ജ്വലനത്തിന് വിധേയമാകുന്നു. ധാരാളംഓക്സിജന്റെ സാന്നിധ്യത്തിൽ ഇത് കത്തുകയും ജലവും കാർബൺ ഡൈ ഓക്സൈഡും രൂപപ്പെടുകയും ചെയ്യുന്നു .

2 C10H22 + 31 O2 → 20 CO2 + 22 H2O.

ഓക്സിജൻ കുറഞ്ഞ സാഹചര്യത്തിൽ കത്തുമ്പോൾ, കാർബൺ മോണോക്സൈഡും രൂപം കൊള്ളുന്നു.

  1. The 75 Isomers of Decane
  2. "Petroleum - Chemistry Encyclopedia - reaction, water, uses, elements, examples, gas, number, name". www.chemistryexplained.com. Retrieved 2016-01-28.
  3. Karl Griesbaum, Arno Behr, Dieter Biedenkapp, Heinz-Werner Voges, Dorothea Garbe, Christian Paetz, Gerd Collin, Dieter Mayer, Hartmut Höke "Hydrocarbons" in Ullmann's Encyclopedia of Industrial Chemistry 2002 Wiley-VCH, Weinheim. doi:10.1002/14356007.a13_227
"https://ml.wikipedia.org/w/index.php?title=ഡെകെയ്ൻ&oldid=3510285" എന്ന താളിൽനിന്ന് ശേഖരിച്ചത്