ഡെ സ്റ്റൈൽ

(De Stijl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1917-ൽ സ്ഥാപിത്മായ ഒരു ഡച്ച് കലാപ്രസ്ഥാനമാണ് ഡെ സ്റ്റൈൽ(ഇംഗ്ലീഷിൽ: De Stijl/də ˈstl/; Dutch pronunciation: [də ˈstɛil]) അഥവാ നിയോപ്ലാസ്റ്റിസിസം. "The Style" എന്നുള്ളതിന് സമാനമായ ഡച്ച് പദമാണ് "De Stijl". 1917 മുതൽ 1931വരെയുള്ള കാലയളവിൽ ഡച്ച് കലാസൃഷ്ടികളെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.[1][2] ഡച്ച് ചിത്രകാരനും, സാഹിത്യകാരനും, വിമർശകകനുമായിരുന്ന തിയോ വാൻ ഡസ്ബെർഗ്(1883–1931) പുറത്തിറക്കിയ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പേരും ഡെ സറ്റിൽ എന്നായിരുന്നു. കലാസിദ്ധാന്തങ്ങൾ പലതും ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പ്രചരിപ്പിക്കപ്പെട്ടത്. ഡസ്ബെർഗിനെ കൂടാതെ പീറ്റ് മൊൺട്രിയൻ (1872–1944), വിൽമോസ് ഹുസ്സാർ (1884–1960), ബ്ബ്രാറ്റ് വാൻ ഡെർ ലെക് (1876–1958)തുടങ്ങിയ ചിത്രകാരന്മാരും ,ഗെറിറ്റ് റീറ്റ്വെൽഡ് (1888–1964), റോബെർട് വാന്റ് ഹൊഫ് (1887–1979), ജെ.ജെ.പി ഔഡ് (1890–1963) തുടങ്ങിയ വാസ്തുശില്പികളും ഈ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയവരാണ്. ഈ ആലുകളുടെ പ്രവർത്തനഫലമായുദ്ഭവിച്ച കലാ തത്ത്വചിന്തയാണ് നിയോപ്ലാസ്റ്റിസിസം എന്ന് അറിയപ്പെട്ടുതുടങ്ങിയത്.

പ്രമാണം:Mondrian CompRYB.jpg
ലണ്ടനിലെ ടേറ്റ് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഡെ സ്റ്റൈൽ എണ്ണഛായ ചിത്രം


ഡെ സ്റ്റൈലിന്റെ ഉപജ്ഞാതാക്കൾ ശുദ്ധമായ അമൂർത്തകലയുടെയും സാർവ്വജനീനത്വത്തിന്റെയും വക്താക്കളായിരുന്നു. ലാളിത്യത്തെ അവലംബിക്കുന്നതായിരുന്നു ഡെ സ്റ്റൈൽ കലാസൃഷ്ടികൾ. അനേകം നിറങ്ങളുടെ വർണശബളിമ ഈ സൃഷ്ടികൾക്ക് ഉണ്ടായില്ലെന്നുവരാം. പ്രധാനമായും നിറങ്ങളുടെ സഞ്ചയം പ്രാധമിക വർണ്ണങ്ങളായ ചുവപ്പ്, മഞ്ഞ, നീല എന്നിവയിലും പ്രാധമിക ഗുണനിറങ്ങളായ കറുപ്പ്, വെള്ള ചാരനിറം എന്നിവയിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡെ സ്റ്റൈൽ സൃഷ്ടികൾ പ്രതിസമതയെ വർജ്ജിക്കുന്നു, അതേസമയം വൈരുദ്ധ്യത്തിന്റെ(കല) ഉപയോഗപ്പെടുത്തലിലൂടെ കലാസൗന്ദര്യ സമതുലനാവസ്ഥകൈവരിക്കുന്നു.

ഇതും കാണുക

തിരുത്തുക


  1. "De Stijl". Tate Glossary. The Tate. Archived from the original on 2004-09-04. Retrieved 2006-07-31.
  2. Curl, James Stevens (2006). A Dictionary of Architecture and Landscape Architecture (Paperback) (Second Edition ed.). Oxford University Press. ISBN 0-19-860678-8. {{cite book}}: |edition= has extra text (help)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Blotkamp, Carel (ed.) (1982). De beginjaren van De Stijl 1917–1922. Utrecht: Reflex. {{cite book}}: |first= has generic name (help)
  • Blotkamp, Carel (ed.) (1996). De vervolgjaren van De Stijl 1922–1932. Amsterdam: Veen. {{cite book}}: |first= has generic name (help)
  • Jaffé, H. L. C. (1956). De Stijl, 1917–1931, The Dutch Contribution to Modern Art (1st edition ed.). Amsterdam: J.M. Meulenhoff. {{cite book}}: |edition= has extra text (help)
  • Overy, Paul (1969). De Stijl (1st edition ed.). London: Studio Vista. {{cite book}}: |edition= has extra text (help)
  • White, Michael (2003). De Stijl and Dutch Modernism. Manchester [etc]: Manchester University Press.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെ_സ്റ്റൈൽ&oldid=3804909" എന്ന താളിൽനിന്ന് ശേഖരിച്ചത്