ഡീ-എക്സ്റ്റിംക്ഷൻ

(De-extinction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശം സംഭവിച്ച ഏതെങ്കിലും ഒരു ജീവിവർഗ്ഗത്തെ തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീ-എക്സിംക്ഷൻ (ഇംഗ്ലീഷ്: De-extinction) അല്ലെങ്കിൽ ഉയിർപ്പിന്റെ ജീവശാസ്ത്രം (ഇംഗ്ലീഷ്: resurrection biology), ജീവിവർഗ്ഗ പുനരുജ്ജീവനം (ഇംഗ്ലീഷ്: species revivalism) എന്നുള്ള വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്. ഇതുവഴി വംശനാശം സംഭവിച്ച ഒരു ജീവിയേയോ ആ ജീവിയെപ്പോലെ തന്നെതോന്നിപ്പിക്കുന്ന ഒരു ജീവിയേയോ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ക്ലോണിംഗാണ് ഇതിനായി ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന മാർഗ്ഗം, അതുപോലെ തന്നെ മറ്റൊരു മാർഗ്ഗമാണ് സെലക്ടീവ് ബ്രീഡിംഗ് അല്ലെങ്കിൽ നിയന്ത്രിത ബീജസങ്കലനം. ഈ രീതികളിലൂടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ വംശനാശത്തിൽ നിന്നും രക്ഷപെടുത്താനും കഴിയും.

പൈറെനിയൻ ഇബെക്സ്, അല്ലെങ്കിൽ ബ്യൂകാർഡോ; ഇതാണ് പുനരുജ്ജീവനത്തിലൂടെ ജനനം വരെയെങ്കിലും കടന്ന ഏക ജീവി.

എന്നാൽ ഈ രീതികൾ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളവയാണ്.[1] ഇതിന്റെ വിമർശകർ മുഖ്യമായും എതിർക്കുന്നത് ഒരിക്കൽ വംശനാശം സംഭവിച്ച ജീവികളെ വീണ്ടും ഉയിർപ്പിക്കുന്നത്; അവയുടെ ഇപ്പോഴത്തെ ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ഭീഷണിയും നശിച്ചുപോയ ഒരു ആവാസവ്യവസ്ഥ മൊത്തമായും പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്ന വസ്തുതയുമാണ്.

സാധ്യതയുള്ള ജീവികൾ

തിരുത്തുക

പുനരുജ്ജീവനം സാധ്യമെന്നു വിചാരിക്കുന്ന ജീവികളിൽ ചിലത് ഇവയാണ്.

പക്ഷികൾ

തിരുത്തുക

ജന്തുക്കൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. BA Minteer (2014) Is it right to reverse extinction? Nature 509(7500), 261.
  2. "Passenger Pigeon Comeback - Revive & Restore". Revive & Restore. Retrieved 23 November 2014.
  3. "Pictures: Extinct Species That Could Be Brought Back". National Geographic. Retrieved 23 November 2014.
  4. "Farmer's Weekly - Quagga rebreeding: a success story". Retrieved 23 November 2014. {{cite web}}: Cite has empty unknown parameter: |publisherFarmersweekly.co.za= (help)
  5. "Rebuilding a Species". YouTube. Retrieved 23 November 2014.
  6. Lister, 2007. pp. 42–43
"https://ml.wikipedia.org/w/index.php?title=ഡീ-എക്സ്റ്റിംക്ഷൻ&oldid=2158903" എന്ന താളിൽനിന്ന് ശേഖരിച്ചത്