ഡേവിഡ് രണ്ടാമൻ

(David II of Scotland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1329 7 ജൂൺ മുതൽ 1371 ഫെബ്രുവരി 22 വരെ സ്കോട്ട്ലൻഡിലെ രാജാവായിരുന്നു ഡേവിഡ് രണ്ടാമൻ (മാർച്ച് 5, 1324ഫെബ്രുവരി 22, 1371).

David II
King of Scots
Posthumous drawing of David II by Sylvester Harding (published in 1797) —[1] There is absolutely no evidence that suggests he actually looked like this.
ഭരണകാലം7 June 1329 – 22 February 1371
പൂർണ്ണനാമംDavid Bruce
Middle EnglishDavy the Bruys
NormanDavid de Brus
GaelicDaibhidh a Briuis
പദവികൾEarl of Carrick
അടക്കം ചെയ്തത്Holyrood Abbey
മുൻ‌ഗാമിRobert I
പിൻ‌ഗാമിRobert II
രാജവംശംBruce
പിതാവ്Robert I
മാതാവ്Elizabeth de Burgh

ജീവിതരേഖ തിരുത്തുക

രാജാവായിരുന്ന റോബർട്ട് ബ്രൂസിന്റെ മകനായി 1324 മാർച്ച് 5-ന് ജനിച്ചു. പിതാവിനെ പിന്തുടർന്ന് 1329 ജൂണിൽ ബാലനായ ഡേവിഡ് ഭരണാധികാരിയായി. ഇതോടെ ഭരണാവകാശമുന്നയിച്ചുകൊണ്ട് എഡ്വേഡ് ബാലിയോൾ ഇംഗ്ലണ്ടിന്റെ പിന്തുണയോടെ സ്കോട്ട്ലൻഡിൽ അതിക്രമിച്ചു കടന്ന് ഡേവിഡിനെ പുറത്താക്കി. തുടർന്ന് ഇദ്ദേഹം ഫ്രാൻസിലേക്കു പലായനം ചെയ്തു (1334). ഏഴുവർഷങ്ങൾക്കു ശേഷം 1341-ൽ സ്കോട്ട്ലൻഡിൽ മടങ്ങിയെത്തി അധികാരം പുനഃസ്ഥാപിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1346-ൽ ഫ്രാൻസുമായി ചേർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിനെതിരായി യുദ്ധം ചെയ്തു. ഇംഗ്ലീഷുകാർ ഇദ്ദേഹത്തെ പരാജയപ്പെടുത്തി തടവിലാക്കി. 1357-ൽ സ്വതന്ത്രനാക്കപ്പെട്ടതിനു ശേഷം സ്കോട്ട്ലൻഡിൽ തിരിച്ചെത്തിയ ഡേവിഡ് തുടർന്ന് ഇംഗ്ലണ്ടുമായി സൗഹൃദം പുലർത്തിപ്പോന്നു. ഇംഗ്ലണ്ടിലെ രാജാവിന്റെ പുത്രന് സ്കോട്ട്ലൻഡിലെ ഭരണാവകാശം ലഭ്യമാക്കാനുതകുന്ന രീതിയിൽ പ്രവർത്തിച്ചതിനാൽ 1363-ഓടുകൂടി ഇദ്ദേഹം സ്കോട്ട് ലൻഡിലെ പ്രഭുക്കന്മാരുടേയും പാർലമെന്റിന്റേയും നീരസത്തിനു പാത്രമായി. സാമ്പത്തികമായ ധാരാളിത്തംമൂലം അവസാന നാളുകളിൽ ഇദ്ദേഹത്തിന് ജനങ്ങളുടെ എതിർപ്പു നേരിടേണ്ടി വന്നു. 1371 ഫെബ്രുവരി 22-ന് എഡിൻബറോ കാസിലിൽ ഇദ്ദേഹം നിര്യാതനായി.

അവലംബം തിരുത്തുക

  1. http://www.npg.org.uk/live/search/portrait.asp?mkey=mw123890
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_രണ്ടാമൻ&oldid=2818172" എന്ന താളിൽനിന്ന് ശേഖരിച്ചത്