സിക്ക് ടർബൻ

(Dastar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിഖുമതവിശ്വാസികൾ ധരിക്കുന്ന ഒരു തലപ്പാവാണ് ടർബൻ (Dastaar).(പഞ്ചാബി: ਦਸਤਾਰ, dastāar, പേർഷ്യൻ: دستار) നിന്നും അല്ലെങ്കിൽ Pagṛi (പഞ്ചാബി: ਪਗੜੀ) അല്ലെങ്കിൽ Pagg (പഞ്ചാബി: ਪੱਗ), സിഖുമതവിശ്വാസത്തിൽ ഇതു പരമപ്രധാനമാണ്. സിഖുമതപ്രവേശനം ലഭിച്ച എല്ലാ പുരുഷന്മാരും സ്ത്രീകളും ഇതു ധരിക്കേണ്ടത് നിർബന്ധമാണ്

ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് ടർബൻ ധരിച്ചിരിക്കുന്നു. സിഖ് സമൂഹത്തെ ഏറ്റവും എളുപ്പം തിരിച്ചറിയാനുള്ള കാര്യമാണ് ടർബൻ.

സിഖുകാർക്കിടയിൽ തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും, ഭക്തിയേയും, ആത്മീയതെയും എല്ലാം കാണിക്കാൻ ഉപയോഗിക്കുന്നു.ഖൽസ വിഭാഗത്തിലെ പുരുഷന്മാരും സ്ത്രീകളും അഞ്ച് കെ.കൾ ധരിക്കുന്നവർ തലപ്പാവ് ധരിക്കുന്നു. തങ്ങളുടെ സിഖ് വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി സിഖുകാർ തലപ്പാവിനെ കരുതുന്നു.

ഇവയും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിക്ക്_ടർബൻ&oldid=3509780" എന്ന താളിൽനിന്ന് ശേഖരിച്ചത്