ഡാൻദോങ്

(Dandong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കു-കിഴക്കൻ ചൈനയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഡാൻ‌ദോങ്. ടാൻടങ് (Tantung) എന്നും ഇതറിയപ്പെടുന്നുണ്ട്. യാലു നദിക്കരയിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ ലിയാവോനിങ്ങിലെ (Liaoning) ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ഡാൻദോങ് ഉത്തര കൊറിയിയിലേക്കുള്ള ഒരു കവാടമാണ്. ജനസംഖ്യ: 652, 891 (1991) ഒരു പ്രമുഖ വ്യാവസായിക നദീ തുറമുഖമാണ് ഡാൻദോങ്. കപ്പലുകൾക്കായി ഡോങ്ഗൗവിലുള്ള പുറം ഹാർബർ, യാലു നദിക്കരയിലെ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഡാൻദോങ് മുൻസിപ്പാലിറ്റി. തുണിത്തരങ്ങൾ, വുഡ്പൾപ്, പേപ്പർ, രാസവസ്തുക്കൾ, യന്ത്രസാമഗ്രികൾ, റബറുത്പന്നങ്ങൾ തുടങ്ങിയവ ഇവിടത്തെ പ്രധാന വ്യവസായികോത്പന്നങ്ങളാകുന്നു. യാലു നദിയിൽ ഒരു ജലവൈദ്യുതോർജ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

ഡാൻദോങ്

丹东
丹东市
ഡാൻദോങ് സ്കൈലൈൻ യാലു നദിയുടെ കരയിൽനിന്ന്
ഡാൻദോങ് സ്കൈലൈൻ യാലു നദിയുടെ കരയിൽനിന്ന്
ലിയാവോനിങിൽ ഡാൻദോങിന്റെ സ്ഥാനം
ലിയാവോനിങിൽ ഡാൻദോങിന്റെ സ്ഥാനം
രാജ്യംചൈന
പ്രവിശ്യലിയാവോനിങ്
നഗര ആസ്ഥാനംഝെൻഷിങ് ജില്ല
ജില്ലകളും കൗണ്ടികളും
List
  • ഝെൻഷിങ് ജില്ല
  • യുവാൻബാവോ ജില്ല
  • ഝെനാൻ ജില്ല
  • ഫെങ്‌ചെങ് നഗരം
  • ദോങ്‌ഗാങ് നഗരം
  • കുവാന്ദിയാൻ മാഞ്ചു സ്വയംഭരണ കൗണ്ടി
ഭരണസമ്പ്രദായം
 • CPC ഡാൻദോങ്കമ്മിറ്റി സെക്രട്ടറി
 • മേയർചെൻ റ്റിയെഷിൻ
വിസ്തീർണ്ണം
 • പ്രവിശ്യാതല നഗരം14,981.4 ച.കി.മീ.(5,784.4 ച മൈ)
 • നഗരം
563 ച.കി.മീ.(217 ച മൈ)
ജനസംഖ്യ
 (2004)[1]
 • പ്രവിശ്യാതല നഗരം24,09,697
 • നഗരപ്രദേശം
7,80,414
സമയമേഖലUTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം)
പിൻകോഡ്
118000
ഏരിയ കോഡ്415
ലൈസൻസ് പ്ലേറ്റുകൾ辽F
ഭരണ വിഭാഗ കോഡ്210600
ISO 3166-2cn-21-06
വെബ്സൈറ്റ്http://www.dandong.gov.cn/

1907-ൽ ഡാൻദോങ്ങിനെ റെയിൽ മാർഗ്ഗം വ. കിഴക്കൻ ചൈനയും കൊറിയയുമായി ബന്ധിപ്പിച്ചതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിച്ചത്. 1931-45 ൽ മഞ്ചൂറിയയിലെ ജാപ്പനീസ് അധിനിവേശ കാലത്ത് ഡാൻദോങ് വ്യാവസായികവത്കരിക്കപ്പെടുകയും, കൊറിയൻ യുദ്ധകാലത്ത് ഗണ്യമായി വികസിക്കുകയും ചെയ്തു. 1965 വരെ ആൻദോങ് (Andong) ഡോങ്ഗൗ (Donggou) ടവ്തുങ്കൗ (Tautung kow) എന്നീ പേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാൻദോങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡാൻദോങ്&oldid=3804874" എന്ന താളിൽനിന്ന് ശേഖരിച്ചത്