സൈറസ് മിസ്ത്രി (എഴുത്തുകാരൻ)
ഭാരതീയനായ ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമാണ് സൈറസ് മിസ്രി(11 മാർച്ച് 1956).[1][2] ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ എന്ന നോവലിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2014 ലെ ഡിഎസ്‌സി തെക്കേ ഏഷ്യൻ പുരസ്കാരവും നേടി.[3][4]
സൈറസ് മിസ്ത്രി | |
---|---|
ജനനം | 1956 മുംബൈ, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തനം, നോവലിസ്റ്റ്, നാടകകൃത്ത് |
ദേശീയത | ഭാരതീയൻ |
പങ്കാളി | ജിൽ മിസ്‌ക്വിറ്റ |
കുട്ടികൾ | റുഷദ് |
മുംബൈ സ്വദേശിയായ സൈറസ് മിസ്ത്രി പ്രമുഖ എഴുത്തുകാരൻ രോഹിൻറ്റൺ മിസ്ത്രിയുടെ സഹോദരനാണ്.[5] നാടകകൃത്തായി കരിയർ തുടങ്ങിയ സൈറസ് ജേർണലിസ്റ്റായും ചെറുകഥാകൃത്തായും കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം 21-ആം വയസ്സിൽ രചിച്ച "ദൂംഗാജി ഹൌസ്" സമകാലിക ഇംഗ്ലീഷ് നാടക പ്രസ്ഥാനത്തിനു തുടക്കമിട്ട കൃതിയായി കരുതപ്പെടുന്നു. അദ്ദേഹമെഴുതിയ ചെറുകഥയായ "പേർസി" 1989 ൽ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. തിരക്കഥ-സംഭാഷണ രചനയും സൈറസിന്റെ തന്നെയായിരുന്നു. 1989 ലെ മികച്ച ഗുജറാത്തി സിനിമയ്ക്കുള്ള ദേശീയ അവാർഡ് ഈ സിനിമയ്ക്കായിരുന്നു. മാൻഹെം ചലച്ചിത്രമേളയിൽ ക്രിടിക്സ് അവാർഡും ഈ സിനിമ നേടി.[6][7] സൃഷ്ടികളെറെയും പാർസി പശ്ചാത്തലമുള്ളവയാണെങ്കിലും സൈറസ് ഒരു ഭൗതികവാദിയാണ്. കൊടൈക്കനാലിലാണ് താമസം.
ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ
തിരുത്തുകപാർസി സമൂഹത്തിലെ താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്ന "ഖാൻദിയ"കളുടെ കഥയാണ് “ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ” പറയുന്നത്. പാഴ്സികളുടെ ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങളിൽ (Towers of Silence) ജോലി ചെയ്യുന്ന ശവവാഹകരാണ് ഖാൻദിയകൾ.
കൃതികൾ
തിരുത്തുക- ദൂംഗാജി ഹൌസ് - നാടകം (1977)
- റേഡിയൻസ് ഓഫ് ആഷെസ് - നോവൽ (2005)
- ലെഗസി ഓഫ് റേഗ് - നാടകം (2010)
- ക്രോണിക്കിൾ ഓഫ് എ കോർപ്സ് ബിയറെർ - നോവൽ (2013)
- പാഷൻ ഫ്ലവർ - കഥകൾ (2014)
പുരസ്കാരങ്ങൾ
തിരുത്തുക- സുൽത്താൻ പദംസീ അവാർഡ് (1978)
- ഡി.എസ്.സി. ദക്ഷിണേഷ്യൻ സാഹിത്യ പുരസ്കാരം (2014)
- ↑ https://books.google.de/books?id=eoNmAAAAMAAJ&q=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&dq=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&hl=de&sa=X&ei=h52eVYWZPKOuygOq07fgCw&ved=0CCAQ6AEwAA
- ↑ https://books.google.de/books?id=eoNmAAAAMAAJ&q=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&dq=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&hl=de&sa=X&ei=h52eVYWZPKOuygOq07fgCw&ved=0CCAQ6AEwAA
- ↑ Aditi Malhotra (18 January 2014). "Indian Wins South Asian Prize for Literature". Wall Street Journal. Retrieved 18 January 2014.
- ↑ PTI (18 January 2014). "Cyrus Mistry wins DSC Prize for 2014". The Hindu. Retrieved 18 January 2014.
- ↑ Amrita Madhukalya (17 January 2014). "Parsis walk from outside to take my story forward: Cyrus Mistry". DNA India. Retrieved 19 January 2014.
- ↑ "37th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-02. Retrieved 29 January 2012.
- ↑ Shashi Baliga (5 August 2012). "A legacy of silence". The Hindu. Retrieved 18 January 2014.