കറുക

ചെടിയുടെ ഇനം
(Cynodon dactylon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് പൊവേസീ സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം സൈനോഡൺ ഡാക്റ്റിലോൺ

കറുക
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
ക്ലാഡ്: Commelinids
Order: പൊവേൽസ്
Family: പൊവേസീ
Genus: Cynodon
Species:
C. dactylon
Binomial name
Cynodon dactylon
Synonyms[1]
List
    • Agrostis bermudiana Tussac. ex Kunth nom. inval.
    • Agrostis filiformis J.Koenig ex Kunth nom. inval.
    • Agrostis linearis Retz.
    • Agrostis stellata Willd.
    • Capriola dactylon (L.) Kuntze
    • Capriola dactylon (L.) Hitchc.
    • Chloris cynodon Trin. nom. illeg.
    • Chloris maritima Trin.
    • Chloris paytensis Steud.
    • Cynodon affinis Caro & E.A.Sánchez
    • Cynodon aristiglumis Caro & E.A.Sánchez
    • Cynodon aristulatus Caro & E.A.Sánchez
    • Cynodon barberi f. longifolia Join
    • Cynodon decipiens Caro & E.A.Sánchez
    • Cynodon distichloides Caro & E.A.Sánchez
    • Cynodon erectus J.Presl
    • Cynodon glabratus Steud.
    • Cynodon grandispiculus Caro & E.A.Sánchez nom. inval.
    • Cynodon hirsutissimus (Litard. & Maire) Caro & E.A.Sánchez
    • Cynodon iraquensis Caro
    • Cynodon laeviglumis Caro & E.A.Sánchez
    • Cynodon linearis Willd.
    • Cynodon maritimus Kunth
    • Cynodon mucronatus Caro & E.A.Sánchez
    • Cynodon nitidus Caro & E.A.Sánchez
    • Cynodon occidentalis Willd. ex Steud. nom. inval.
    • Cynodon pascuus Nees
    • Cynodon pedicellatus Caro
    • Cynodon polevansii Stent
    • Cynodon portoricensis Willd. ex Steud. nom. inval.
    • Cynodon repens Dulac nom. illeg.
    • Cynodon sarmentosus Gray nom. illeg.
    • Cynodon scabrifolius Caro
    • Cynodon stellatus Willd.
    • Cynodon tenuis Trin.
    • Cynodon umbellatus (Lam.) Caro
    • Cynosurus dactylon (L.) Pers.
    • Cynosurus uniflorus Walter
    • Dactilon officinale Vill. nom. illeg.
    • Dactylus officinalis Asch. nom. inval.
    • Digitaria ambigua (Lapeyr. ex DC.) Mérat
    • Digitaria dactylon (L.) Scop.
    • Digitaria glumaepatula (Steud.) Miq.
    • Digitaria glumipatula (Steud.) Miq.
    • Digitaria linearis (L.) Pers.
    • Digitaria linearis (Retz.) Spreng.
    • Digitaria littoralis Salisb. nom. illeg.
    • Digitaria maritima (Kunth) Spreng.
    • Digitaria stolonifera Schrad. nom. illeg.
    • Fibichia dactylon (L.) Beck
    • Fibichia umbellata Koeler nom. illeg.
    • Milium dactylon (L.) Moench
    • Panicum ambiguum (DC.) Le Turq.
    • Panicum dactylon L.
    • Panicum glumipatulum Steud.
    • Panicum lineare L.
    • Paspalum ambiguum DC.
    • Paspalum dactylon (L.) Lam.
    • Paspalum umbellatum Lam.
    • Phleum dactylon (L.) Georgi
    • Syntherisma linearis (L.) Nash
    • Vilfa linearis (Retz.) P.Beauv.
    • Vilfa stellata (Willd.) P.Beauv.

സവിശേഷതകൾ

തിരുത്തുക

കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന്‌ ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്‌ [2].

വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ്.

ഹൈന്ദവാരാധനയിൽ

തിരുത്തുക

ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ്‌ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു). ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം, കഷായം, തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം[3]

ഔഷധഗുണം

തിരുത്തുക

ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക്‌ കറുകനീര്‌ വളരെ ഫലപ്രദമാണ്‌. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്‌. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം എന്ന നാട്ടറിവ് ഉണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങൾ ലഭ്യമല്ല.[അവലംബം ആവശ്യമാണ്]

ചിത്രങ്ങൾ

തിരുത്തുക
  1. "The Plant List: A Working List of All Plant Species". Archived from the original on 2023-03-07. Retrieved 2022-06-15.
  2. "ആയുർവേദൗഷധസസ്യങ്ങൾ എന്ന സൈറ്റിൽ നിന്നും". Archived from the original on 2009-07-25. Retrieved 2009-08-10.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കറുക&oldid=4118587" എന്ന താളിൽനിന്ന് ശേഖരിച്ചത്