സയനോബാക്ടീരിയ

(Cyanobacteria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്ലൂ ഗ്രീൻ ബാക്ടീരിയ, സയനോഫൈറ്റ, ബ്ലൂ ഗ്രീൻ ആൽഗ എന്നീ വിവിധപേരുകളിലറിയപ്പെടുന്ന സയനോബാക്ടീരിയ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്ന സ്വപോഷികളും ബാക്ടീരിയ ഫൈലത്തിലുൾപ്പെടുന്നതുമായ ജീവികളാണ്. സയനോബാക്ടീരിയ എന്ന പദത്തിനർത്ഥം നീലനിറമുള്ള ബാക്ടീരിയ എന്നാണ്. പൊതുവിൽ ഏകകോശജീവികളാണെങ്കിലും ഇവ പരസ്പരം കൂടിച്ചേർന്ന് ദൃഷ്ടിഗോചരമായ കോളനികൾ രൂപപ്പെടുത്തുന്നു. [3] ഓക്സിജൻ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തുന്നതിനുള്ള കഴിവ് പ്രകടിപ്പിച്ച ഇവ ഭൂമിയിൽ ജീവൻ ആവിർഭവിച്ച സമയത്തെ പുരാതന നിരോക്സീകരണസ്വഭാവമുള്ള അന്തരീക്ഷത്തെ ഓക്സീകരണസ്വഭാവമുള്ള അന്തരീക്ഷമായി മാറ്റി. ഇത് ഭൂമിയിൽ ജൈവവൈവിധ്യത്തിനിടയാക്കുകയും ഓക്സിജൻ ഉപയോഗിക്കാൻ നിർവ്വാഹമില്ലാത്ത ചിലയിനം ജീവികളുടെ വംശനാശത്തിനും കാരണമായി. എൻഡോസിംബയോണ്ട് സിദ്ധാന്തമനുസരിച്ച് യൂക്കാരിയോട്ടിക് പായലുകളിലും ഹരിതസസ്യങ്ങളിലും കാണപ്പെടുന്ന ഹരിതകണങ്ങൾ (Chloroplasts) സയനോബാക്ടീരിയയിൽ നിന്നാണ് രൂപപ്പെട്ടതെന്ന നിഗമനത്തിലെത്തുന്നു.

Cyanobacteria
Temporal range: 3500–0 Ma
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Phylum:
Cyanobacteria
Orders

The taxonomy is currently under revision[1][2]

  • Unicellular forms

Chroococcales (suborders-Chamaesiphonales and Pleurocapsales)

  • Filamentous (colonial) forms

Nostocales (= Hormogonales or Oscillatoriales)

  • True-branching (budding over multiple axes)

Stigonematales

അധിവാസം

തിരുത്തുക

മിക്ക കരഭാഗങ്ങളിലും ജലത്തിലും ഇവയെ കാണാവുന്നതാണ്. സമുദ്രങ്ങളിലും ശുദ്ധജലത്തിലും ചതുപ്പുപ്രദേശങ്ങളിലും മരുഭൂമികളിൽ പാറകൾക്കുപരി രൂപപ്പെടുന്ന താൽക്കാലിക ഈർപ്പഭാഗങ്ങളിലും അന്റാർട്ടിക്കിലെ പാറകളിൽപ്പോലും ഇവയെ കാണാം. സയനോബാക്ടീരിയകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നുവളരുകയോ ജലോപരിതലത്തിൽ പ്രകാശസംശ്ലേഷണം പ്രകടിപ്പിക്കുന്ന ജൈവഫിലിമുകളായോ (biofilms) കാണപ്പെടുന്നു. പാറകൾക്കുള്ളിലെ മിക്ക ആവാസങ്ങളിലും ഇവയെ കാണാവുന്നതാണ്.(Endolithic ecosystem). ലൈക്കൻ, സസ്യങ്ങൾ, ചില പ്രോട്ടിസ്റ്റകൾ, സ്പോൻജുകൾ എന്നിവയുമായി ചേർന്നുള്ള ആന്തരസിംബയോണ്ടുകളായി കാണപ്പെടുന്ന ഇവ ആതിഥേയശരീരത്തിനാവശ്യമായ ഊർജ്ജവും പ്രദാനം ചെയ്യുന്നു. സ്ലോത്തുകളുടെ രോമപ്പുറത്ത് വർണ്ണരക്ഷ(?)(Camouflage) നൽകത്തക്കതരത്തിൽ ഇവ കാണപ്പെടുന്നുണ്ട്.
ശുദ്ധജലത്തിലും സമുദ്രജലത്തിലും പ്രകടമായും വിശാലമേറിയതുമായ ബ്ലൂമുകളായി (?) ഇവ നിലനിൽക്കുന്നു. ഇത് ജലോപരിതലത്തിന് നീല കലർന്ന പച്ചനിറത്തിലുള്ള ആവരണം പ്രദാനം ചെയ്യുന്നു. ഇവ വിഷകാരികളായതിനാൽ കണ്ടെത്തപ്പെട്ടാലുടൻതന്നെ വിനോദമേഖലകൾ അടച്ചുപൂട്ടാറുണ്ട്. സമുദ്രജലത്തിൽ കാണപ്പെടുന്ന ഏകകോശ സയനോബാക്ടീരിയകളുടെ ശരീരത്തിലെ പ്രധാന പരാദങ്ങളാണ് സമുദ്രജലത്തിലെ ബാക്ടീരിയോഫേജുകൾ.

ഫൈലോജനറ്റിക് ബന്ധങ്ങൾ

തിരുത്തുക

സയനോബാക്ടീരിയ യൂബാക്ടീരിയയിലുൾപ്പെടുന്ന ഏകഫൈല (മോണോഫൈലറ്റിക് )വിഭാഗമാണ്. പർപ്പിൾ ബാക്ടീരിയയോടും ഗ്രാം പോസിറ്റീവ് ബാക്ടീരിയയോടും ഇവ ബന്ധവും സാദൃശ്യവും കാണിക്കുന്നു.[4] ഒരു ഷെയേർഡ് പൊതുപൂർവ്വികജീവികളുടെ പിൻഗാമികളെയാണ് മോണോഫൈലറ്റിക് ടാക്സോൺ കൊണ്ട് സൂചിപ്പിക്കുന്നത്. ഇത് അവയുടെ പരിണാമപരമായ പരസ്പരബന്ധങ്ങളേയും കാണിക്കുന്നു.

സവിശേഷതകൾ

തിരുത്തുക

ഏറ്റവും വലുതും ഏറ്റവും വൈവിധ്യമേറിയതുമായ പ്രകാശസംശ്ലേഷക ബാക്ടീരിയകളാണിവ. ഇവ പ്രോകാരിയോട്ടുകളാണ്.ആകാരത്തിലും പ്രകൃതത്തിലും ഇവ വളരെയധികം വൈവിധ്യം കാണിക്കുന്നു. 1 മുതൽ 10 വരെ മൈക്രോണാണ് ഇവയുടെ വ്യാസം. ഇവയുടെ കോശഭിത്തി ഗ്രാം നെഗറ്റീവ് സ്വഭാവത്തോടുകൂടിയതാണ്. തെന്നിനീങ്ങുന്ന ചലനസ്വാഭാവവും അതിനുതകത്തക്ക സഞ്ചാരസംവിധാനവും ഇവയ്ക്കുണ്ട്. ഫോട്ടോസിസ്റ്റവും ഹരിതകണവുമുള്ളതിനാൽ ഇവയ്ക്ക് യൂക്കാരിയോട്ടുകളോട് വളരെയധികം സാമ്യമുണ്ട്. ഇവ ഓക്സിജൻ ഉപയോഗിക്കുന്ന പ്രകാശസംശ്ലേഷണം കാണിക്കുന്നു. ഇവയ്ക്ക് ഇവ ജലത്തെ വിഘടിപ്പിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിന് കഴിവുണ്ട്. ഇവയിൽ ഹരിതകണവും ഇലക്ട്രോൺ ട്രാൻസ്പോർട്ട് വ്യവസ്ഥയും ഫൈക്കോബിലിസോം (Phycobilisome) എന്ന കണങ്ങളും തൈലക്കോയിഡ് സ്തരവും ചേർന്ന വ്യവസ്ഥയിൽ കാണപ്പെടുന്നു. ഫൈക്കോസയാനിൻ (phycocynain) എന്ന വർണ്ണവസ്തുവും അതിൽ കാൽവിൻ ചക്രം വഴി ഉൾപ്പെടുത്തപ്പെട്ട കാർബൺഡൈ ഓക്സൈഡും കാണപ്പെടുന്നു. ചുവന്ന ഫൈക്കോഎറിത്രിൻ എന്ന വർണ്ണവസ്തുവും ഇയിലുണ്ട്. [5] ഗ്ലൈക്കൊജനാണ് (കൂടാതെ cyanophycean starch ഉം) ഇവയിലെ സംഭൃതാഹാരം.[6]

നൈട്രജൻ സ്ഥിരീകരണം

തിരുത്തുക
  1. "Cyanophyceae". Cyanophyceae. Access Science. Retrieved 21 April 2011.
  2. Ahoren Oren (2004). "A proposal for further integration of the cyanobacteria under the Bacteriological Code". Int. J. Syst. Evol. Microbiol. 54 (Pt 5): 1895–1902. doi:10.1099/ijs.0.03008-0. PMID 15388760.
  3. http://www.ucmp.berkeley.edu/bacteria/cyanointro.html
  4. http://cyanophyta.blogspot.in/
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-13. Retrieved 2013-04-03.
  6. http://www.blurtit.com/q111741.html
"https://ml.wikipedia.org/w/index.php?title=സയനോബാക്ടീരിയ&oldid=3646846" എന്ന താളിൽനിന്ന് ശേഖരിച്ചത്