ക്രൌളി
അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ക്രൌളി (നാടൻ ഉച്ചാരണം: /ˈkræli/) (Crowley). ഈ പട്ടണം അക്കാഡിയ പാരിഷിൻറെ പാരിഷ് സീറ്റുകൂടിയാണ്.[1] 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 13,265 ആയിരുന്നു. ഈ പട്ടണത്തിലെ 63.8 ശതമാനം പേർ ഹിസ്പാനിക് വംശജരല്ലാത്ത വെളുത്തവർഗ്ഗക്കാരാണ് (വടക്കു പടിഞ്ഞാറൻ യൂറോപ്പ്, തെക്ക്, കിഴക്കന്‍ യൂറോപ്യൻ മേഖലയില്‍ നിന്നുള്ളവർ - ഉദാ: ജർമ്മൻ, ഐറിഷ്, ഇംഗ്ലീഷ് വംശജർ).[2]
City of Crowley | |
City | |
Downtown Crowley
| |
Motto: Where Life Is Rice And Easy | |
Nickname: Rice Capital of America | |
രാജ്യം | United States |
---|---|
സംസ്ഥാനം | Louisiana |
Parish | Acadia |
Elevation | 20 അടി (6.1 മീ) |
Coordinates | 30°12′49″N 92°22′25″W / 30.21361°N 92.37361°W |
Area | 4.9 ച മൈ (12.7 കി.m2) |
- land | 4.9 ച മൈ (13 കി.m2) |
- water | 0.0 ച മൈ (0 കി.m2), 0% |
Population | 13,265 (2010) |
Incorporated | 1887 |
Mayor | Greg Jones Police Chief A. "Jimmy" Broussard (D) |
Timezone | CST (UTC-6) |
- summer (DST) | CDT (UTC-5) |
ZIP code | 70526 |
Area code | 337 |
Location of Louisiana in the United States
| |
Website: crowley-la.com | |
ക്രൌളി പട്ടണം അവിടുത്തെ വാർഷിക ഉത്സവമായ ഇൻറർനാഷണൽ റൈസ് ഫെസ്റ്റിവലിന് പേരു കേട്ടതാണ്. ക്രൌളി പട്ടണത്തിൻറെ അപരനാമം തന്നെ “റൈസ് കാപ്പിറ്റൽ ആഫ് അമേരിക്ക” എന്നാണ്. ഒരുകാലത്ത് ഈ പട്ടണം നെൽകൃഷി വിളവെടുപ്പിന്റെയും അരിവ്യാപാരത്തിൻറെ പ്രധാന കേന്ദ്രമായിരുന്നു . ഇവിടം കേന്ദ്രീകരിച്ച് ഒട്ടനവധി അരിമില്ലുകൾ നിലനിന്നിരുന്നു. ഇക്കാലത്തും ഇവിടെ അനേകം അരിമില്ലുകൾ നിലനിൽക്കുന്നു. നാടൻ കർഷകരുടെ പ്രാധാന കാർഷികവിള നെല്ലാണ്. സമീപകാലത്ത് ചെമ്മീൻകെട്ട് ഫാമിംഗും സാധാരണയാണ്.
ചരിത്രം
തിരുത്തുക1886 ൽ സി.സി. ഡ്യൂസൻ, ഡബ്ലിയു. ഡബ്ലിയു. ഡ്യൂസൻ എന്നിവർ ചേർന്നാണ് ക്രൌളി പട്ടണം സ്ഥാപിച്ചത്. 1887 ൽ ഇതു സംയോജിപ്പിക്കപ്പെട്ട ശേഷം സൌത്ത് വെസ്റ്റ് ലൂയിസിയാന ലാൻറ് കമ്പനിയുടെ ജനറൽ മാനേജരായിരുന്ന ഡബ്ലിയു. ഡബ്ലിയു. ഡ്യൂസൻ പട്ടണത്തിൻറെ വികസനത്തിനുള്ള പ്ലാൻ തയ്യാറാക്കി.
അവലംബം
തിരുത്തുക- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
- ↑ "Crowley (city), Louisiana". quickfacts.census.gov. Archived from the original on 2012-12-04. Retrieved November 26, 2012.