ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം
പകർപ്പവകാശമുള്ള സൃഷ്ടികളുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാക്കുന്ന അനേകം പൊതുപകർപ്പവകാശ അനുമതിപത്രങ്ങളിൽ ഒന്നാണ് ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം, Creative Commons (CC) license.[1]
ഒരു സ്രഷ്ടാവ് തന്റെ സൃഷ്ടികൾ പൊതുജനം ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അവയുപയോഗിച്ചു കൂടുതലായെന്തെങ്കിലും സൃഷ്ടിക്കുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ അനുമതിപത്രം ഉപയോഗിക്കാം. എന്നാൽ ഇത്തരം അനുമതിപത്രമില്ലാതെ പ്രസിദ്ധീകരിച്ച സൃഷ്ടികൾ സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശനിയമത്തിന്റെ ലംഘനമാണ്. അവ നമുക്ക് കണ്ടാസ്വദിക്കാമെങ്കിലും ഒരുകാര്യത്തിനും ഉപയോഗിക്കാനാകില്ല. ഇതിനൊരു പരിഹാരമാണ് ക്രിയേറ്റീവ് കോമൺസ് പോലുള്ള പൊതുപകർപ്പവകാശ അനുമതിപത്രങ്ങൾ. ക്രിയേറ്റീവ് കോമൺസ് അനുമതിപത്രം സ്രഷ്ടാവിന്റേയും ഉപയോക്താവിന്റെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നു. ഉപയോക്താവിന് വീണ്ടും സ്രഷ്ടാവിനെ സമീപിക്കേണ്ട ആവശ്യമില്ല. അനുമതിപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കണമെന്നുമാത്രം. അതുകൊണ്ട് സ്രഷ്ടാവുമായി ബന്ധപ്പെടാൻ സാധ്യമല്ലെങ്കിലും സൃഷ്ടികൾ പാഴായിപ്പോവുകയില്ല.[2][3][4][5]
വ്യത്യസ്തങ്ങളായ വ്യവസ്ഥകളോടുകൂടിയ നിരവധി അനുമതിപത്രങ്ങളുണ്ട്. ക്രിയേറ്റീവ് കോമൺസ് എന്ന ലാഭരഹിത സ്ഥാപനം 2002 ഡിസംബർ 16-ൽ ആണ് ആദ്യമായി ഈ അനുമതിപത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അഞ്ചു പ്രാവശ്യം ഈ അനുപാതിപത്രങ്ങൾ പുതുക്കി പ്രസിദ്ധീകരിക്കുകയുണ്ടായി.[6] വേർഷൻ 4.0 ആണ് ഏറ്റവും പുതിയത്.
ക്രിയേറ്റീവ് കോമൺസ് പ്രസിദ്ധീകരിക്കുന്ന നിരവധി അനുമതി പത്രങ്ങളിൽ CC BY, CC BY-SA, CC0 എന്നിവ തികച്ചും സ്വതന്ത്രം ആയി കണക്കാക്കപ്പെടുന്നു.[7][8][9]
ഉപയോഗയുക്തമായ സൃഷ്ടികൾ
തിരുത്തുകപകർപ്പവകാശനിയമത്തിന്റെ പരിധിയിൽ വരുന്ന സൃഷ്ടികൾക്ക് എല്ലാം അനുമതിപത്രങ്ങൾ ഉപയോഗിക്കാം.[10] പുസ്തകങ്ങൾ, നാടകങ്ങൾ, സിനിമകൾ, സംഗീതം, ലേഖനങ്ങൾ, ചിത്രങ്ങൾ, ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ എന്നിവക്കെല്ലാം ഈ അനുമതി പത്രങ്ങൾ ഉപയോഗിക്കാം. സോഫ്ട്‍വെയറിനു ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.[11]
വിവിധതരം അനുമതിപത്രങ്ങൾ
തിരുത്തുകIcon | Right | Description |
---|---|---|
Attribution (BY) | ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം. | |
Share-alike (SA) | ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; പക്ഷെ മറ്റൊരാൾക്ക് നിങ്ങളുടെ പുനർസൃഷ്ടികളും അതേപോലെതന്നെ ഉപയോഗിക്കാനുള്ള അനുവാദം നൽകണം. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം. | |
Non-commercial (NC) | വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ മാറ്റം വരുത്തി ഉപയോഗിക്കുകയോ ചെയ്യാം; സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കണമെന്നുമാത്രം. | |
No Derivative Works (ND) | ഉപയോക്താവിന് സൃഷ്ടികൾ പകർത്തുകയോ വിതരണം ചെയ്യുകയോ പ്രദർശ്ശിപ്പിക്കുകയോ ചെയ്യാം; എന്നാൽ മാറ്റം വരുത്തി ഉപയോഗിക്കുവാൻ അനുവാദമില്ല. സ്രഷ്ടാവിനെ ഉചിതമായ രീതിയിൽ അനുസ്മരിക്കുകയും ചെയ്യണം. |
സാധാരണമായി ഉപയോഗിക്കുന്ന അനുമതിപത്രങ്ങൾ
തിരുത്തുകIcon | Description | Acronym | Allows Remix culture | Allows commercial use | Allows Free Cultural Works | Meets 'Open Definition' |
---|---|---|---|---|---|---|
Freeing content globally without restrictions | CC0 | അതെ | അതെ | അതെ | അതെ | |
Attribution alone | BY | അതെ | അതെ | അതെ | അതെ | |
Attribution + ShareAlike | BY-SA | അതെ | അതെ | അതെ | അതെ | |
Attribution + Noncommercial | BY-NC | അതെ | അല്ല | അല്ല | അല്ല | |
Attribution + NoDerivatives | BY-ND | അല്ല | അതെ | അല്ല | അല്ല | |
Attribution + Noncommercial + ShareAlike | BY-NC-SA | അതെ | അല്ല | അല്ല | അല്ല | |
Attribution + Noncommercial + NoDerivatives | BY-NC-ND | അല്ല | അല്ല | അല്ല | അല്ല |
നിബന്ധനകൾ
തിരുത്തുകആട്രിബ്യൂഷൻ (BY)
തിരുത്തുകCC0 ഒഴികെയുള്ള എല്ലാ അനുമതിപത്രങ്ങളും യഥാർത്ഥ സ്രഷ്ടാവിനെ സ്മരിക്കണമെന്ന് ആവശ്യപ്പെടുന്നു. അനുമതിപത്രത്തിലെ BY എന്ന പദം ഇതാണ് സൂചിപ്പിക്കുന്നത്.[15][16] സൃഷ്ടിയുടെ പേര്, സ്രഷ്ടാവിന്റെ പേര് അഥവാ തൂലികാനാമം, ഉറവിടം, അനുമതിപത്രത്തിന്റെ പേര് , ഉറവിടത്തിൽ ഉള്ളതിൽനിന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് എന്നീകാര്യങ്ങൾ സൂചിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
വാണിജ്യ നിരോധനം (NC)
തിരുത്തുകചില അനുമതിപത്രങ്ങൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തരുന്നില്ല. ഈ നിയന്ത്രണം നിയമപരമായി വ്യാഖ്യാനിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായതുകൊണ്ട് പ്രോത്സാഹിക്കപ്പെടുന്നില്ല.[17][18][19]
പകർപ്പുപേക്ഷ (SA)
തിരുത്തുകപകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ. അനുമതിപത്രത്തിൽ ഈ വ്യവസ്ഥയുണ്ടെങ്കിൽ ഉപയോക്താവ് യഥാർത്ഥ സൃഷ്ടിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ആ മാറ്റങ്ങളും മറ്റുപയോക്താക്കൾക്കു പുനരുപയോഗിക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
അവലംബം
തിരുത്തുക- ↑ "What are Creative Commons licenses?". Wageningen University & Research. Retrieved 2018-03-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Shergill, Sanjeet (2017-05-06). "The teacher's guide to Creative Commons licenses". Open Education Europa. Archived from the original on 2018-06-26. Retrieved 2018-03-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Creative Commons licenses". University of Michigan Library. Retrieved 2018-03-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Creative Commons licenses" (PDF). University of Glasgow. Retrieved 2018-03-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "The Creative Commons licenses". UNESCO. Retrieved 2018-03-15.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "License Versions - Creative Commons". wiki.creativecommons.org. Archived from the original on ജൂൺ 30, 2017. Retrieved ജൂലൈ 4, 2017.
- ↑ Open Definition 2.1 Archived January 27, 2017, at the Wayback Machine. on opendefinition.org
- ↑ licenses on opendefinition.com
- ↑ Creative Commons 4.0 BY and BY-SA licenses approved conformant with the Open Definition by Timothy Vollmer on creativecommons.org (December 27th, 2013)
- ↑ "Creative Commons Legal Code". Creative Commons. ജനുവരി 9, 2008. Archived from the original on ഫെബ്രുവരി 11, 2010. Retrieved ഫെബ്രുവരി 22, 2010.
- ↑ "Creative Commons FAQ: Can I use a Creative Commons license for software?". Wiki.creativecommons.org. ജൂലൈ 29, 2013. Archived from the original on നവംബർ 27, 2010. Retrieved സെപ്റ്റംബർ 20, 2013.
- ↑ "What are Creative Commons licenses?". Frequently Asked Questions - Creative Commons. Archived from the original on ഓഗസ്റ്റ് 8, 2015. Retrieved ജൂലൈ 26, 2015.
- ↑ "About The Licenses - Creative Commons". Creative Commons. Archived from the original on ജൂലൈ 26, 2015. Retrieved ജൂലൈ 26, 2015.
- ↑ "CC0". Creative Commons. Archived from the original on ഫെബ്രുവരി 26, 2010. Retrieved ഫെബ്രുവരി 22, 2010.
- ↑ "Announcing (and explaining) our new 2.0 licenses". Creativecommons.org. മേയ് 25, 2004. Archived from the original on സെപ്റ്റംബർ 21, 2013. Retrieved സെപ്റ്റംബർ 20, 2013.
- ↑ "Frequently Frequently Asked Questions". Creative Commons. ഫെബ്രുവരി 2, 2010. Archived from the original on ഫെബ്രുവരി 26, 2010. Retrieved ഫെബ്രുവരി 22, 2010.
- ↑ "Defining Noncommercial report published". Creativecommons.org. Archived from the original on സെപ്റ്റംബർ 21, 2013. Retrieved സെപ്റ്റംബർ 20, 2013.
- ↑ "The Case for Free Use: Reasons Not to Use a Creative Commons -NC License". Freedomdefined.org. ഓഗസ്റ്റ് 26, 2013. Archived from the original on ജൂൺ 25, 2012. Retrieved സെപ്റ്റംബർ 20, 2013.
- ↑ Till Kreutzer (2014). Open Content – A Practical Guide to Using Creative Commons Licenses (PDF). Wikimedia Deutschland e.a. ISBN 978-3-940785-57-2. Archived (PDF) from the original on ഏപ്രിൽ 4, 2015. Retrieved മാർച്ച് 23, 2015.