അപ്പൂപ്പൻതാടി
ആസ്റ്ററേസീ സസ്യകുടുംബത്തിൽപ്പെട്ട 180 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണ് അപ്പൂപ്പൻതാടി. (ശാസ്ത്രീയനാമം: Crassocephalum crepidioides). പലയിടത്തും ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഔഷധഗുണവും ഈ ചെടിയ്ക്കുണ്ട്. ഒരു അധിനിവേശസസ്യമായ ഇത് ഒരു കളയായി കരുതപ്പെടുന്നുണ്ട്.[1] നനവുള്ള സ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിൽമെല്ലാം കാണുന്ന ആഫ്രിക്കൻ സ്വദേശിയായ[2] ഈ ചെടി കേരളത്തിൽ എല്ലായിടത്തുമുണ്ട്.[3] മറ്റ് ചെടികൾക്കും അപ്പൂപ്പൻ താടി പോലുള്ള വിത്തുവിതരണ സംവിധാനമുണ്ട്.ഉദാ:-എരുക്ക്.
അപ്പൂപ്പൻതാടി | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. crepidioides
|
Binomial name | |
Crassocephalum crepidioides (Benth.) S. Moore
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവരണം
തിരുത്തുകകുത്തനെ വളരുന്ന ഈ ചെടിയുടെ താഴത്തെ ഇലകൾ താരതമ്യേന വലുതും അരികുകൾ മുറിഞ്ഞതുമാണ്. മുകളിലേക്ക് വരുമ്പോൾ ഇലകൾ ചെറുതാവുകയും അരികുകൾ തുടർച്ചയുള്ളതാവുകയും ചെയ്യും. പൂക്കൾ പച്ച നിറത്തിലുള്ള തലപ്പുകളിൽ ചുവന്ന കുഞ്ഞുപൂക്കൾ ഒരുമിച്ച് ചേർന്ന് കാണപ്പെടുന്നു. വിത്തുകൾ അനേകം നനുത്ത നാരുകളുടെ സഹായത്തോടെ വായുവിൽ ഉയർന്നു പറക്കാൻ കഴിയുന്നവയാണ്. [4]
അവലംബം
തിരുത്തുക- ↑ http://www.cabi.org/isc/?compid=5&dsid=15870&loadmodule=datasheet&page=481&site=144
- ↑ "Crassocephalum crepidioides (Benth.) S.Moore | Plants of the World Online | Kew Science" (in ഇംഗ്ലീഷ്). Retrieved 2024-11-29.
- ↑ http://www.oswaldasia.org/species/c/cracr/cracr_en.html
- ↑ "Crassocephalum crepidioides - Thickhead". Retrieved 2024-11-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ
- http://www.flowersofindia.net/catalog/slides/Thickhead.html