ക്രൗഞ്ചം

(Crane (bird) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീളമുള്ള കാലുകളും കഴുത്തുമുള്ള ഒരു പക്ഷിയിനത്തിനു പൊതുവിൽ പറയുന്ന നാമമാണ് ക്രൗഞ്ചം. ഭാരതത്തിൽ കാണുന്ന ക്രൗഞ്ചപ്പക്ഷികളിൽ പ്രമുഖമാണ് സാരസം. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ്‌ ഇവയുടെ ആഹാരം.

ക്രൗഞ്ചം
Sandhill cranes
(Antigone canadensis)
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Gruiformes
Superfamily: Gruoidea
Family: Gruidae
Vigors, 1825
Genera

See text

മുഖ്യജാതികൾ തിരുത്തുക

ലക്ഷ്മണക്രൗഞ്ചം തിരുത്തുക

ലക്ഷ്മണക്രൗഞ്ചം (Grus grus) ഇംഗ്ളീഷിൽ സാധാരണ ക്രൗഞ്ചം (Common Crane) എന്ന് വിവക്ഷിക്കപ്പെടുന്നു.

 
ലക്ഷ്മണക്രൗഞ്ചം

സാരസക്രൗഞ്ചം തിരുത്തുക

ഭാരതത്തിൽ സാധാരണയായി കണ്ടുവരുന്ന ക്രൗഞ്ചവർഗമാണ് സാരസം. സാധാരണയായി ക്രൗഞ്ചം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് സാരസത്തെയാണ്.

 
സാരസയുഗ്മം

സൈബീരിയൻ ക്രൗഞ്ചം തിരുത്തുക

സൈബീരിയൻ ക്രൗഞ്ചം (Grus leucogeranus) ഇംഗ്ളിഷിൽ Siberian Crane അഥവാ Great White Crane എന്നറിയപ്പെടുന്നു.

 
സൈബീരിയൻ ക്രൗഞ്ചം

ജപ്പാനീയക്രൗഞ്ചം തിരുത്തുക

ജപ്പാനീയക്രൗഞ്ചം അഥവാ ജപ്പാൻ ക്രൗഞ്ചം (Grus japonensis) മലയാളത്തിൽ ചെന്തലക്കൊക്ക് എന്നും ചെന്തലയൻ കൊക്ക് എന്നും അറിയപ്പെടുന്നു.

 
ജപ്പാനീയക്രൗഞ്ചം

കാളകണ്ഠക്രൗഞ്ചം തിരുത്തുക

കാളകണ്ഠക്രൗഞ്ചം (Grus nigricollis) അഥവാ കാളകണ്ഠസാരസം

 
കാളകണ്ഠക്രൗഞ്ചം


ഇതിഹാസത്തിൽ തിരുത്തുക

ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്തു വധിച്ചത് കണ്ട് മനം നൊന്താണ് വാല്മീകി "മാനിഷാദ.." എന്നു തുടങ്ങുന്ന ആദികാവ്യമെഴുതിയത് എന്നാണ് ഐതിഹ്യം.


കണ്ണികൾ തിരുത്തുക

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രൗഞ്ചം&oldid=3819329" എന്ന താളിൽനിന്ന് ശേഖരിച്ചത്