കോർട്ട്
(Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈതന്യ തമാനെ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് കോർട്ട്. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം 2015 ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്നു. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലായിരുന്നു എൻട്രി. 2015 ഏപ്രിൽ 17നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.
കോർട്ട് | |
---|---|
സംവിധാനം | ചൈതന്യ തമാനെ |
നിർമ്മാണം | വിവേക് ഗോംബർ |
രചന | ചൈതന്യ തമാനെ |
അഭിനേതാക്കൾ | വീര സാതിദാർ വിവേക് ഗോംബർ r ഗീതാഞ്ജലി കുൽക്കർണി പ്രദീപ് ജോഷി ഉഷ ബാനെ ഷിരീഷ് പവാർ |
സംഗീതം | സാംബാജി ഭഗത് |
ഛായാഗ്രഹണം | മൃണാൾ ദേശായ് |
ചിത്രസംയോജനം | റിഖാവ് ദേശായ് |
സ്റ്റുഡിയോ | Zoo Entertainment Pvt Ltd |
വിതരണം | Artscope - Memento Films (World sales) Zeitgeist Films (United States) |
രാജ്യം | ഇന്ത്യ |
ഭാഷ | മറാത്തി ഹിന്ദി ഗുജറാത്തി ഇംഗ്ലീഷ് |
സമയദൈർഘ്യം | 116 മിനിറ്റ് |
ഉള്ളടക്കം
തിരുത്തുകമുംബയിലെ ഒരു കീഴ്ക്കോടതിയാണ് ഈ ചിത്രത്തിന്റെ കഥാ പരിസരം. സർക്കാർ ജീവനക്കാരും അധ്യാപകരുമടങ്ങുന്ന പുതുമുഖങ്ങളായിരുന്നു ചിത്രത്തിലേറെയും. ദളിത് മനുഷ്യാവകാശപ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലെ എന്ന വൃദ്ധൻ, ആത്മഹത്യാപ്രേരണക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് സിനിമയിൽ പറയുന്നത്.
അഭിനേതാക്കൾ
തിരുത്തുക- വീര സാതിദാർ
- വിവേക് ഗോംബർ
- ഗീതാഞ്ജലി കുൽക്കർണി
- പ്രദീപ് ജോഷി
- ഉഷ ബാനെ
- ഷിരീഷ് പവാർ
പുരസ്കാരങ്ങൾ
തിരുത്തുക- 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്
- വെനീസ് ഫിലിം ഫെസ്റ്റിവലിൽ അവാർഡ്[1]
- രാജ്യാന്തര തലത്തിൽ ഉൾപ്പെടെ 18 പുരസ്‌കാരങ്ങൾ കോർട്ട് നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Bhaskaran, Gautaman. [1] Archived 2015-08-21 at the Wayback Machine. Hindustan Times. Published September 7, 2014. Retrieved on February 15, 2015.