കോർണീലിയ കോളെ ഫെയർബാങ്ക്സ്

(Cornelia Cole Fairbanks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1905 മുതൽ 1909 വരെ അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ വൈസ് പ്രസിഡന്റായിരുന്ന ചാൾസ് ഫെയർബാങ്ക് സിന്റെ ജീവിത പങ്കാളിയായിരുന്നു കോർണീലിയ കോളെ ഫെയർബാങ്ക്സ്. 1852 ജനുവരി 14 നായിരുന്നു അവരുടെ ജനനം. ഭർത്താവിൻറെ ഭരണകാലത്ത് ഐക്യനാടുകളുടെ അനൌദ്യോഗിക സെക്കൻറ് ലേഡിയായിരുന്നു കോർണെലിയ.

Cornelia Fairbanks
Second Lady of the United States
In role
March 4, 1905 – March 4, 1909
രാഷ്ട്രപതിTheodore Roosevelt
മുൻഗാമിEdith Roosevelt (1901)
പിൻഗാമിCarrie Sherman
വ്യക്തിഗത വിവരങ്ങൾ
ജനനംJanuary 14, 1852
Marysville, Ohio, U.S.
മരണംഒക്ടോബർ 24, 1913(1913-10-24) (പ്രായം 61)
Indianapolis, Indiana, U.S.
പങ്കാളിCharles Fairbanks (1874–1913)
കുട്ടികൾAdelaide
Robert
Richard
Frederick
Warren
അൽമ മേറ്റർOhio Wesleyan University

ആദ്യകാല ജീവിതം

തിരുത്തുക

1852 ൽ ഒഹിയോയിലെ മേരീസ്‍വില്ലെയിൽ ഒഹിയോ സ്റ്റേറ്റ് സെനറ്റർ ഫിലാൻറർ കോളിൻറെയും ഡൊറോത്തി വിറ്ററുടെയും മകളായിട്ടായിരുന്നു കോർണീലിയയുടെ ജനനം.[1] [2]  വിദ്യാഭ്യാസം ഒഹിയോ വെസ്ലിയാൻ ഫീമേയിൽ കോളജിൽ. 1872 ൽ അവിടെ നിന്നു ബിരുദം നേടി.[3]

1874ൽ അവർ ഒഹിയോ വെസ്‍ലിയാനിൽ വച്ചു കണ്ടുമുട്ടിയ ചാൾസ് ഫെയർബാങ്ക്സിനെ വിവാഹം കഴിച്ചു.[4]  ഈ ദമ്പദികൾക്ക് റോബർട്ട് ഫെയർബാങ്ക്സ്, റിച്ചാർഡ് എം. ഫെയർബാങ്ക്സ് (ഒന്നാം ലോകമഹായുദ്ധത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ടിച്ചിരുന്നു), അഡലെയ്ഡ് ഫെയർബാങ്ക്സ്, വാറൻ ചാൾസ് ഫെയർബാങ്ക്സ്, ഫ്രെഡറിക് കോൾ ഫെയർബാങ്ക്സ് എന്നിങ്ങനെ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കുട്ടികളായി ഉണ്ടായിരുന്നത്.[5][6] ചാൾസ് നിയമപഠനം തുടങ്ങിയതോടെ കോർണീലിയയോടൊപ്പം ഇന്ത്യാനയിലേയക്കു താമസം മാറി. അവർ ഭർത്താവിൻറെ നിയമപഠനത്തിന് സഹായിയായി വർത്തിക്കുകയും താമസിയാതെ രാഷ്ട്രീയപ്രവേശനത്തിനു പ്രേരണനൽ‌കുകയും ചെയ്തു.[7]

പ്രവർത്തനങ്ങൾ

തിരുത്തുക

ഇന്ത്യനാപോളിസിലെ “all-women's Fortnightly Literary Club” ൻറെ സഹസ്ഥാപകരിലൊരാളായിരുന്നു കോർണീലിയ. ഈ ക്ലബ്ബിൻറെ ആദ്യപ്രസിഡൻറായിരുന്ന അവർ 1885 മുതൽ 1888 വരെയുള്ള കാലഘട്ടങ്ങളിൽ ഈ ക്ലബ്ബിനെ നയിച്ചു.[8]  ഈ കാലത്തുതന്നെ “സ്റ്റേ്റ്റ് ബോർഡ് ഓഫ് ചാരിറ്റീസ്" എന്ന സംഘടനയിലും പ്രവർത്തിച്ചു.[9]

1897 കളുടെ ആദ്യപാദത്തിൽ ഭർത്താവ് യു.എസ്. സെനറ്ററായിരുന്ന വേളയിൽ ദമ്പദികൾ വാഷിങ്ടൺ ടി.സി.യിലെത്തിച്ചേർന്നു. 1899 ല് അവർ ബ്രിട്ടീഷ്, അമേരിക്കൻ ജോയിൻറ് ഹൈക്കമ്മീഷൻറെ അലാസ്കയിലേയ്ക്കുള്ള പര്യടനത്തിന് നേതൃത്വം വഹിച്ചു.[10]  അതിനുശേഷം അലാസ്കയിലെ ഫെയർബാങ്ക് പട്ടണത്തിന് അവരുടെ ഭർത്താവിനോടുള്ള ആദരസുചകമായി ഫെയർബാങ്ക്സ് എന്ന പേരും നൽകപ്പെട്ടു.

1901 ൽ കോർണീലിയ “ഡോട്ടേർസ് ആഫ് ദ അമേരിക്കൻ റെവലൂഷൻ” എന്ന ദേശീയ കൂട്ടുകെട്ടിൻറെ പ്രസിഡൻറ് ജനറൽ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിൽ അവർ രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരുടെ പ്രവർത്തന കാലഘട്ടത്തിൽ വാഷിങ്ടണിൽ ഈ സൊസൈറ്റിക്കായി “മെമ്മോറിയൽ കോണ്ടിനെന്റൽ ഹാൾ” നിർമ്മിക്കുന്നതിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിൽ അവർ വിജയിച്ചിരുന്നു.[11]  ഈ സംഘടനയുടെ ഒരു പ്രത്യേകവിഭാഗം 1907 ൽ 28 ചാർട്ടർ അംഗങ്ങളുമായി രൂപീകിരിച്ചിരുന്നു.[12]   “ജോർജ്ജ് ജൂനിയർ റിപ്പബ്ലിക് മൂവ്മെൻറിലും” കോർണീലിയ അംഗമായിരുന്നു.[13]

ഭർത്താവ് സ്ഥാനമൊഴിഞ്ഞശേഷം ദമ്പതികൾ ലോകസഞ്ചാരം നടത്തുകയും ഈ വേളയിൽ എഡ്വേർ ഏഴാമൻ രാജാവുമായി ദർശനം സാദ്ധ്യമാക്കുകയും ചെയ്തു. പ്രൊട്ടസ്റ്റൻറ് ക്രിസ്റ്റ്യാനിറ്റിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ദമ്പതികൾ മിഷണറി പ്രവർത്തനങ്ങളെ സർവ്വാത്മനാ പ്രോത്സാഹിപ്പിച്ചിരുന്നു.[14] 1913 ൽ ന്യൂമോണിയ ബാധയാൽ ഭർത്താവ് ഫെയർബാങ്ക്സ് മരണമടഞ്ഞു.[15][16][17]   1918 ൽ കോർണീലിയ മരണപ്പെടുകയും ഫെയർബാങ്ക്സിൻ ശവകുടീരത്തിനടുത്തായി ഇന്ത്യാനായിലെ ഇന്ത്യനാപോളീസിലുള്ള ക്രൌൺ ഹിൽ സെമിത്തേരിയിൽ അടക്കം ചെയ്യപ്പെടുകുയും ചെയ്തു.[18]

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക
Honorary titles
Vacant
Title last held by
Edith Roosevelt
Second Lady of the United States
1905–1909
പിൻഗാമി
  1. "Mrs. C. W. Fairbanks Dead", New York Times. October 25, 1913. Retrieved 2010-03-06
  2. "Lineage Book, Volume 10", Daughters of the American Revolution. 1899. p. 200. Retrieved 20 Mar 2010.
  3. "Woman's who's who of America", John W. Leonard. The American Commonwealth Company, 1914. Retrieved 20 Mar 2010.
  4. "Madame President 1901-1905: Nellie Fairbanks, pathfinder to politics for American women", Lucy Jane King. Author House. 2008. Retrieved 20 Mar 2010.
  5. "Robert C. Fairbanks Papers, 1898-1918" (PDF). Indiana Historical Society. 1989. Archived from the original (PDF) on 2012-09-15. Retrieved 2012-11-05.
  6. "Presidential Children's Names", Name Nerds. Retrieved 20 Mar 2010.
  7. "Madame President 1901-1905: Nellie Fairbanks, pathfinder to politics for American women", Lucy Jane King. Author House. 2008. Retrieved 20 Mar 2010.
  8. "Indiana Magazine of History, Volume 9", Indiana University. 1913. Retrieved 20 mar 2010.
  9. "Madame President 1901-1905: Nellie Fairbanks, pathfinder to politics for American women", Lucy Jane King. Author House. 2008. Retrieved 20 Mar 2010.
  10. "Know your vice presidents and their wives", George Edward Ross, Barbara Novack. Hawkes Publishing Company. 1976. Retrieved 20 Mar 2010.
  11. "Indiana Magazine of History, Volume 9", Indiana University. 1913. Retrieved 20 mar 2010.
  12. "The Cornelia Cole Fairbanks Chapter" Archived 2009-10-09 at the Wayback Machine., Retrieved 20 Mar 2010.
  13. "Woman's who's who of America", John W. Leonard. The American Commonwealth Company, 1914. Retrieved 20 Mar 2010.
  14. "Madame President 1901-1905: Nellie Fairbanks, pathfinder to politics for American women", Lucy Jane King. Author House. 2008. Retrieved 20 Mar 2010.
  15. "Mrs. C. W. Fairbanks Dead", New York Times. October 25, 1913. Retrieved 2010-03-06
  16. "Many Mourn Death of Mrs. Fairbanks", Shelbyville Shelby Republican, Thursday, October 30, 1913, Shelbyville, Indiana, United States Of America
  17. "Dead", Bedford Daily Mail, Saturday, October 25, 1913, Bedford, Indiana, United States Of America
  18. "Indiana Statesman Succumbs to Intestinal Nephritis After Long Illness at His Home", New York Times. June 5, 1918. Retrieved 2010-03-06