ഭരണഘടനാപരമായ രാജവാഴ്ച
(Constitutional Monarchy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ലിഖിതമോ അലിഖിതമോ ആയ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വ്യക്തി ഒരു രാജ്യത്തിന്റെ തലപ്പത്ത് ഭരണാധികാരിയായി സേവനമനുഷ്ടിക്കുന്നതിനെയാണ് ഭരണഘടനാപരമായ രാജവാഴ്ച (ഇംഗ്ലീഷ്: Constitutional monarch) എന്ന് പറയുന്നത്. ഇതും അപരിമിതമായ രാജവാഴ്ചയും തമ്മിലുള്ള പ്രധാന വ്യത്യാസം അപരിമിതമായ രാജവാഴ്ചയിൽ സർവ അധികാരത്തിന്റെ സ്രോതസ്സ് രാജാവ്/രാജ്ഞി/ചക്രവർത്തി/സുൽത്താൻ എന്നീ പദവികൾ അലങ്കരിക്കുന്ന വ്യക്തി തന്നെയാണ്. ഭരണഘടനാപരമായ രാജവാഴ്ച നിലവിലുള്ള രാജ്യങ്ങളിൽ കൂടുതലും പാർലമെന്ററി ജനാധിപത്യങ്ങളാണ്.