കാൺഗറി ദേശീയോദ്യാനം
(Congaree National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കരോലിന സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാൺഗറി ദേശീയോദ്യാനം (ഇംഗ്ലീഷ്: Congaree National Park). 26,276-ഏക്കർ (41.06 ച മൈ; 10,633.52 ഹെ; 106.34 കി.m2) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. 2003 ലാണ് ഈ ദേശീയോദ്യാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ഇന്ന് അവശേഷിക്കുന്ന ഏറ്റവും വലുതും, പഴക്കം ചെന്നതുമായ ബോട്ടം ലാൻഡ് ഹാർഡ്വുഡ് വനങ്ങളുടെ സംരക്ഷണകേന്ദ്രംകൂടിയാണ് ഈ വനം. കിഴക്കൻ അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ മരങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. കാൺഗറി നദി ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. ദേശീയോദ്യനത്തിന്റെ വിസ്തൃതിയുടെ 57 ശതമാനം (15,000 ഏക്കർ or 61 square കിലോmeter) സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാൺഗറി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | റിച്ച് ലാൻഡ് കൌണ്ടി, തെക്കൻ കരോലിന, യു എസ് എ |
Nearest city | ഈസ്റ്റോവർ, തെക്കൻ കരോലിന (പട്ടണം) |
Coordinates | 33°47′0″N 80°47′0″W / 33.78333°N 80.78333°W |
Area | 26,276 ഏക്കർ (106.34 കി.m2)[1] |
Established | നവംബർ 10, 2003 |
Visitors | 143,843 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | കാൺഗറി നാഷണൽ പാർക്ക് |
Designated | February 2, 2012 |
Designated | May 1974 |
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved February 9, 2017.