സ്ഥൈര്യലേപനം

(Confirmation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്തോലിക്കാസഭയിലെ കൂദാശകളിലൊന്നാണ് സ്ഥൈര്യലേപനം. ഇതു മൂലം അർത്ഥമാക്കുന്നത് ജ്ഞാനവും ദൈവികശക്തിയും നൽകി ദൈവരാജ്യ സാക്ഷിയാകുവാൻ മനുഷ്യനെ ഒരുക്കുന്നു‍വെന്നതാണ്. മെത്രാൻമാരും പ്രത്യേകം അനുവാദം ലഭിച്ച വൈദികരുമാണ് ഈ കൂദാശ നൽകുന്നത്. കൂദാശ സ്വീകരിക്കുന്ന വ്യക്തിയിൽ അക്ഷയവും ശാശ്വതവുമായ അഴിയാമുദ്ര പതിയുന്നതു മൂലം ഒരിക്കൽ മാത്രമേ ഈ കൂദാശ സ്വീകരിക്കുവാൻ പാടുള്ളു. കൂദാശ വീണ്ടും സ്വീകരിക്കുന്നത് വിശ്വാസപ്രകാരം, അറിഞ്ഞുകൊണ്ട്‌ ദൈവത്തിനും കൂദാശക്കും ആക്ഷേപവും അപമാനവും വരുത്തുന്നതു മൂലം ഗൗരവമായ പാപത്തിൽ വീഴുന്നതിന് കാരണമായി ഭവിക്കുന്നു. ഇതിനു കാരണമെന്ന് വിശ്വസിക്കപ്പെടുന്നത് കൂദാശയുടെ സ്വീകരണത്തിലൂടെ ശാശ്വതമായ ഫലം പുറപ്പെടുവിക്കാൻ കഴിയില്ലെന്നൊ, പുറപ്പെടുവിച്ച ഫലം നശിക്കപ്പെട്ടെന്നോ കാണിക്കുന്നതിനാൽ ഇത് ഗൗരവകരമായ പാപമായി മാറുന്നു.

മെത്രാൻ സ്ഥൈര്യലേപനം നൽകുന്നതിന്റെ ഛായാചിത്രം

പരിശുദ്ധമായ ജീവിതം നയിക്കുന്നവർക്കും കൂദാശയെക്കുറിച്ചും ക്രിസ്തു രഹസ്യത്തെക്കുറിച്ചും സഭാരഹസ്യത്തെക്കുറിച്ചുമുള്ള ആഴമായ അറിവുള്ളവരുമാണ് ഈ കൂദാശ സ്വീകരിക്കുവാൻ യോഗ്യരായവർ. കൂദശാസ്വീകരണം വഴി അനശ്വരമായ ജ്ഞാനമുദ്രയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ദൈവവരപ്രസാദവും ദൈവരാജ്യപ്രഘോഷണത്തിന്‌ വേണ്ട ധൈര്യവും ലഭ്യമാകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്ഥൈര്യലേപനം&oldid=2286633" എന്ന താളിൽനിന്ന് ശേഖരിച്ചത്