കോംപാക്

(Compaq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോംപാക് കമ്പ്യൂട്ടർ കോർപ്പറേഷൻ 1982-ൽ അമേരിക്കയിൽ സ്ഥാപിതമായി. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ നിർമാതാവായിരുന്ന ഈ കമ്പനി ഇപ്പോൾ ഹ്യൂലറ്റ് പക്കാർഡിന്റെ ഭാഗമാണ്‌.

കോംപാക്
പിൻഗാമിHewlett-Packard
സ്ഥാപിതംഫെബ്രുവരി, 1982
നിഷ്‌ക്രിയമായത്2002 \
ആസ്ഥാനം
ഹൂസ്റ്റൺ, ടെക്സാസ്,യു.എസ്.എ
വെബ്സൈറ്റ്www.compaq.com
www.hp.com

ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ മുതിർന്ന ഉദ്യോഗസ്ഥരായിരുന്ന റോഡ് കാനിഓൺ, ജിം ഹാരിസ്, ബിൽ മുർട്ടോ എന്നിവരാണു കോംപാകിന്റെ സ്ഥാപകർ. കോംപാകിന്റെ തുടക്കത്തിലെ മൂലധനം 3000 ഡോളറായിരുന്നു.

ഉത്പന്നങ്ങൾ

തിരുത്തുക

1983 ൽ ഐ.ബി.എം പി.സി. മാതൃക നിർമിച്ചായിരുന്നു കോംപാക് വിപണിയിൽ‍ പ്രവേശിച്ചത്. ഉത്പന്നങ്ങളുടെ വിലയും ഗുണമേൻമയും പ്രവർത്തനവേഗവും കോംപാകിനെ വളരെ വേഗത്തിൽ ജനപ്രിയമാക്കിത്തീർത്തു. കോംപാകിന്റെ ആദ്യ കമ്പ്യൂട്ടർ ആയ കോംപാക് പോർട്ടബ്ൾ ഇന്നത്തെ ലാപ്‌ടോപ്പിന്റെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്നു. 1984 ൽ 8086 പ്രോസ്സസർ ഉപയോഗിക്കുന്ന ഡെസ്ക് പ്രോ വിപണിയിലിറക്കി. തുടർന്ന് 1986 ൽ കോംപാക് ഡെസ്ക് പ്രോ 386 പുറത്തിറങ്ങി.

 
കോംപാക് സിസ്റ്റംപ്രൊ സെർവർ

1989 ൽ കോംപാക് പി.സി(X86) മാത്രുകയിലുള്ള ലോകത്തിലെ ആദ്യത്തെ സെർവർ സിസ്റ്റംപ്രൊ പുറത്തിറക്കി, രണ്ടു പ്രോസസ്സർ സാധ്യമായിരുന്ന ഇവയിൽ റയിഡ് സംവിധാനമുണ്ടായിരുന്നു. ഏതാനും വർഷം വിപണിയിൽ ഉണ്ടായിരുന്ന ഈ സെർവർ മാതൃക പിന്നീട് പ്രോലയിന്റ് ശ്രേണിക്ക് വഴിമാറി.1990 കളിൽ കോംപാക് റീട്ടെയിൽ വിപണിയിൽ പെർസാരിയോ കമ്പ്യൂട്ടർ ഇറക്കി താരതമ്യേന വില കുറഞ്ഞ ഇവ വളരെ വേഗം വിപണി പിടിച്ചടക്കി.ക്രമേണ കോംപാക് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ഉത്പാദകരായി വളർന്നു. 1997 ൽ കോംപാക് ടാൻഡം കമ്പ്യൂട്ടേർസ് എന്ന സ്ഥാപനത്തെ വാങ്ങിച്ചു.അവരുടെ നോൺ സ്റ്റോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം കോംപാകിനെ എന്റർപ്രൈസ് സെർവർ രംഗത്ത് എത്തിച്ചു. 1998 ൽ ഡിജിറ്റൽ എക്യൂപ്മെന്റ് കോർപറേഷൻ (DEC) എന്ന സ്ഥാപനത്തെ കൂടി വാങ്ങിച്ചതോടെ കോംപാക് എൻറ്റർപ്രയിസ് സെർവർ രംഗത്ത് ശക്തരായി. ഡിജിറ്റലിന്റെ ആല്ഫാ സെർവറുകളും ട്രൂ-64, വി.എം.എസ് (വെർച്വൽ മെമ്മറി സിസ്റ്റം) തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും വളരെ സ്ഥിരത ഉള്ളവ ആയിരുന്നു. ഈ ഉത്പന്നങ്ങൾ കോംപാക് തങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുത്തി.

2002 ൽ കോംപാക് ഓഹരി ഉടമകളുടെ വളരെയധികം എതിർപ്പുകൾക്ക് ഒടുവിൽ ഹ്യൂലറ്റ് പക്കാർഡിൽ ലയിച്ചു.ഈ ലയനം എച്.പി യെ ലോകത്തിലെ ഏറ്റവും വലിയ ഐ.റ്റി.സ്ഥാപനമായി മാറ്റാൻ സഹായിച്ചു. എച്.പി പല കോംപാക് ഉത്പന്നങ്ങളും സ്വന്തം പേരിലേക്കു മാറ്റി വിപണിയിൽ എത്തിച്ചു.

"https://ml.wikipedia.org/w/index.php?title=കോംപാക്&oldid=3629790" എന്ന താളിൽനിന്ന് ശേഖരിച്ചത്