കൊമെലിന ആൻഡമാനിക്ക

(Commelina andamanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡമാൻ ദ്വീപസമൂഹത്തിൽനിന്നും പുതുതായി കണ്ടെത്തിയ ഒരിനം സസ്യമാണ് കൊമെലിന ആൻഡമാനിക്ക (ശാസ്ത്രീയനാമം: Commelina andamanica). കൊമെലിന ജനുസ്സിൽ ഉൾപ്പെടുന്ന സസ്യത്തെ തെക്കൻ ആൻഡമാനിലെ ചിടിയതപ്പു പക്ഷിസങ്കേതത്തിൽ നിന്നുമാണ് കണ്ടെത്തിയത്[1]. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി വിഭാഗത്തിലെ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.

കൊമെലിന ആൻഡമാനിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. andamanica
Binomial name
Commelina andamanica
കൊമെലിന ആൻഡമാനിക്ക

നിലംപറ്റി വളരുന്ന ചെടിയിൽ നീലനിറത്തിലുള്ള പൂക്കളാണ് ഉണ്ടാവുന്നത്. ചെടിയിലെ നിരവധിയായ ശാഖകൾ നിലംപറ്റി വളരാൻ സഹായിക്കുന്നു. ബഹുവർഷി സ്വഭാവമുള്ള ചെടിയിൽ അണ്ഡാകൃതിയുള്ള ചെറിയ ഇലകളും ഉരുണ്ട വിത്തുമാണുള്ളത്. കടൽ തീരത്തോട് ചേർന്ന പ്രദേശങ്ങളിലാണ് ഇവ കൂടുതലായും വളരുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊമെലിന_ആൻഡമാനിക്ക&oldid=1733481" എന്ന താളിൽനിന്ന് ശേഖരിച്ചത്