ഷുമാക്കർ ലെവി 9 വാൽനക്ഷത്രം

(Comet Shoemaker–Levy 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1994 ജൂലൈ മാസത്തിൽ വ്യാഴം ഗ്രഹവുമായി കൂട്ടിയിടിച്ച വാൽനക്ഷത്രമാണ് ഷുമാക്കർ ലെവി 9(ശാസ്ത്രീയ നാമം D/1993 F2). രണ്ട് സൗരയൂഥ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടി ആദ്യമായി നേരിൽ നിരീക്ഷിക്കപ്പെട്ട സംഭവമായിരുന്നു ഷുമാക്കർ ലെവി 9ന്റെ കൂട്ടിയിടി. 1993 മാർച്ച് 24നു രാത്രിയാണ് ഷുമാക്കർ ലെവി 9 കണ്ടെത്തുന്നത്. കണ്ടെത്തപ്പെടുമ്പോൾ വ്യാഴത്തിന്റെ ഗുരുത്വാകർഷണ ശക്തിയാൽ 21 കഷ്ണങ്ങളാക്കി മാറ്റപ്പെട്ടു വ്യാഴത്തെ വലയം ചെയ്യുന്ന രീതിയിലായിരുന്നു. ഒരു ഗ്രഹത്തെ വലം വെക്കുന്ന നിലയിൽ കണ്ടു പിടിക്കപ്പെട്ട ആദ്യ വാൽനക്ഷത്രം കൂടിയായിരുന്നു ഷുമാക്കർ ലെവി 9. തുടർന്നുള്ള നിരീക്ഷണങ്ങളിൽ ഷുമാക്കർ ലെവി വ്യാഴത്തിന്റെ റോഷെ ലിമിറ്റ് ലംഘിച്ചു കടന്നതായും അധികം വൈകാതെ വ്യാഴവുമായി കൂട്ടിയിടിക്കും എന്നും വ്യക്തമാക്കപ്പെട്ടു. 1994 ജൂലൈ 16 നു ഷുമാക്കർ ലെവിയുടെ ആദ്യ ഭാഗം വ്യാഴത്തിന്റെ തെക്കേ അർദ്ധ ഗോളത്തിൽ പതിച്ചു. തുടർന്ന് ഒരാഴ്ചക്കിടയിൽ ഓരോ ഭാഗങ്ങൾ വ്യാഴത്തിൽ പതിച്ചു കൊണ്ടിരിക്കുകയും 22നു അവസാന ഭാഗവും പതിക്കുകയും ചെയ്തു. കൂട്ടിയിടിയെ തുടർന്ന് ഭൂമിയെക്കാൾ വലിപ്പമുള്ള പാടുകൾ വ്യാഴത്തിലുണ്ടായി

  1. SPACE.com, Elizabeth Howell, Shoemaker–Levy 9: Comet's Impact Left Its Mark on Jupiter, 19 February 2013
D/1993 F2 (ഷുമാക്കർ ലെവി 9)
Hubble Space Telescope
Shoemaker–Levy 9, disrupted comet on a collision course[1]
(total of 21 fragments, taken on May 17, 1994)
Discovery
Discovered byCarolyn Shoemaker
Eugene M. Shoemaker
David Levy
Discovery dateMarch 24, 1993
Orbital characteristics A
Inclination94.2°