കൊയിബ
മധ്യ അമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ് പനാമയിലെ വെരഗ്വാസ് പ്രവിശ്യയിലുള്ള കൊയിബ. പസഫിക് തീരത്താണ് ഇതിന്റെ സ്ഥാനം. വെരഗ്വാസ് പ്രവിശ്യയിലെ മൊണ്ടിജോ ജില്ലയിലെ ഭാഗമാണിത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | പാനമ |
മാനദണ്ഡം | ix, x[1] |
അവലംബം | 1138 |
നിർദ്ദേശാങ്കം | 7°29′N 81°47′W / 7.48°N 81.79°W |
രേഖപ്പെടുത്തിയത് | 2005 (29th വിഭാഗം) |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക12,000 വർഷം മുമ്പെങ്കിലും പനാമയുടെ മുഖ്യകരഭാഗത്തുനിന്നു വേർപെട്ടു പോയതാണ് കൊയിബ ദ്വീപ്. 1560 വരെ അമേരിന്ത്യരുടെ കേന്ദ്രമായിരുന്ന ഇവിടം സ്പാനിഷ് കുടിയേറ്റക്കാർ കീഴടക്കി. 1918-ൽ ഇവിടെ ഒരു തടവറയും പീനൽ കോളനിയും സ്ഥാപിച്ചു. ഒമാർ തോറിഹോസിന്റെയും നൊറിയേഗയുടെയും സർവാധിപത്യ ഭരണക്കാലത്ത് കുപ്രസിദ്ധമായിരുന്നു ഈ തടവറ. പിൻക്കാലത്ത് ജയിൽ അടച്ചുപൂട്ടി. 2005-ൽ കൊയിബയെ ലോകപൈതൃക കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ചു.
പരിസ്ഥിതി
തിരുത്തുകദ്വീപിലെ വനപ്രദേശത്ത് ജാഗ്വർ ഉൾപ്പെടെയുള്ള മാർജ്ജാര ജാതികൾ പലതുണ്ട്. അപൂർവ്വ പക്ഷികളുമുണ്ട്. ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റ് റീഫ്, അമേരിക്കൻ വൻകരകളിലെ പസഫിക് തീരത്തുള്ള ഏറ്റവും വലിയ പവിഴപ്പുറ്റാണ്.
- ↑ http://whc.unesco.org/en/list/1138.
{{cite web}}
: Missing or empty|title=
(help)