പ്രധാന മെനു തുറക്കുക

കോഫി അറബിക

(Coffea arabica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാപ്പി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാപ്പി (വിവക്ഷകൾ) എന്ന താൾ കാണുക. കാപ്പി (വിവക്ഷകൾ)

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ അറബിക - Coffea arabica (/[invalid input: 'icon']əˈræbɪkə/). ഇവയുടെ പേരിൽ നിന്നും അറേബ്യൻ പെനിൻസുലായിലെ യെമനിലെ മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. അതിനുശേഷം എത്യോപ്യയുടെ ദക്ഷിണപശ്ചിമദിക്കിലും ദക്ഷിണപൂർവ്വ സുഡാനിലും കണ്ടെത്തിയിരുന്നു. "കോഫീ ഷ്രബ് ഓഫ് അറേബ്യ", "മൗണ്ടൻ കോഫി", "അറബിക കോഫി" എന്നൊക്കെയും ഇവ അറിയപ്പെടുന്നു. കാപ്പി കുടുംബത്തിലെ ആദ്യ സ്പീഷിസാണ് ഇതെന്നു വിശ്വസിക്കുന്നു. അറേബ്യയുടെ തെക്കുകിഴക്ക്‌ പ്രദേശങ്ങളിൽ 1000 വർഷങ്ങൾക്കു മുൻപ് ഇത് കൃഷി ചെയ്തിരുന്നു.

കോഫി അറബിക
Coffee Flowers.JPG
Coffee flowers
Starr 070308-5472 Coffea arabica.jpg
Coffee fruits
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. arabica
Binomial name
Coffea arabica

ഘടനതിരുത്തുക

വളരെയധികം ശാഖകളുള്ളതും വിസ്താരത്തിൽ വളരുന്നതുമായ ഒരു ചെടിയാണ്‌ കാപ്പി. ശാഖകൾ രണ്ടുതരത്തിലുള്ളവയെ കാപ്പിച്ചടിയിൽ കാണാം. തായ്തടിക്ക് സമാന്തരമായി വളരുന്നവയെ കമ്പച്ചികിറ് അല്ലെങ്കിൽ തളുപ്പ് എന്നു വിളിക്കുന്നു.. ഭൂമിക്ക് സമാന്തരമായി വളരുന്ന പാർശ്വശാഖകളെ റക്കകൾ എന്നും പറയുന്നു.

 
കാപ്പിപ്പൂ

തായ്തടിയിൽ നിന്നും വശങ്ങളിലേക്ക് ആദ്യം വളരുന്നവ ഒന്നാം റക്കകൾ എന്ന വിഭാഗത്തിലും അതിൽ നിന്നും വളരുന്നവയെ രണ്ടാം റക്കകൾ എന്നും രണ്ടാം റക്കയിൽ നിന്നും വളരുന്നവയെ മൂന്നാം റക്കകൾ എന്നും വിളിക്കുന്നു. പാർശ്വശാഖയിൽ നിന്നും കുത്തനെ വളരുന്നവയാണ്‌ ആൺ റക്കകൾ അഥവാ കുതിര റക്കകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ശാഖകളിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് കടും പച്ചനിറമാണുള്ളത്. തണ്ടുകളിൽ സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി ഉണ്ടാകുന്നു. കായ്കൾ ഉരുണ്ടതും പച്ച നിറത്തിലുള്ളതുമായിരിക്കും. കായ്കൾക്ക് പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പോ, മഞ്ഞയോ, മഞ്ഞ കലർന്ന ചുവപ്പു നിറത്തിലോ ഉള്ള തൊലിക്കുള്ളിൽ രണ്ട് വിത്തുകൾ വീതം കാണപ്പെടുന്നു.

നടീൽവസ്തുതിരുത്തുക

കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളാണ്‌ കാപ്പിച്ചെടിയുടെ പ്രധാന നടീൽ വസ്തു. പൂർണ്ണമായോ മുക്കാൾ ഭാഗമോ പഴുത്തതും ആരോഗ്യവും വലിപ്പവമുള്ള കായ്കൾ തിരഞ്ഞെടുത്ത്; തൊലി നീക്കി കായ്തുരപ്പൻ മാധയുണ്ടാകാതിരിക്കാൻ ക്ലോർപൈറിഫോസിൽ എന്ന ദ്രാവകത്തിൽ മുക്കുന്നു. അതിനുശേഷം ചാരം പുരട്ടി അഞ്ച് സെന്റീമീറ്റർ കനത്തിൽ പരത്തി തണലിൽ ഉണക്കുന്നു. വിത്തുകൾ ഒരുപോലെ ഉണങ്ങുന്നതിനായി മൂന്നോ നാലോ പ്രാവശ്യം ഇളക്കികൊടുക്കുന്നു. ഇങ്ങനെ അഞ്ചുദിവസം ഉണക്കായാൽ അതിൽ നിന്നും ചാരം തട്ടിക്കളഞ്ഞ് ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകൾ നീക്കം ചെയ്ത് വീണ്ടും തണലിൽ ഉണക്കുന്നു[1].

രസഗുണങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. ഡോ. സി.കെ.വിജയലക്ഷ്മി, ഡോ.ജോർജ്ജ് ഡാനിയേൽ, ഡൊ.വി.ബി. സുരേഷ് കുമാർ എന്നിവരുടെ ലേഖനം. കർഷകശ്രീ മാസിക. ഓഗസ്റ്റ് 2008. പുറം 28-30
  2. ayurvedicmedicinalplants.com-ൽ നിന്നും.

ചിത്രശാലതിരുത്തുക

വറുത്തെടുത്ത കാപ്പിക്കുരുതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോഫി_അറബിക&oldid=3068723" എന്ന താളിൽനിന്ന് ശേഖരിച്ചത്