ശീമപ്പഞ്ഞി
വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണുന്ന 8 മീറ്റർ വരെ വളരുന്ന ഒരു മരമാണ് പാറപ്പൂള, അപ്പക്കുടുക്ക, കൂമൻകലം, പാറപ്പഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന ശീമപ്പഞ്ഞി. (ശാസ്ത്രീയനാമം: Cochlospermum religiosum). പൂജയ്ക്ക് ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നതാണ് പേരിൽ religiosum എന്ന് വരാൻ കാരണം. Yellow Silk Cotton, Buttercup Tree, Torchwood Tree എന്നെല്ലാം അറിയപ്പെടുന്നു. നല്ല മൃദുവായ പഞ്ഞി ഈ മരത്തിൽ നിന്നും ലഭിക്കുന്നു. കാറ്റുവഴിയാണ് വിട്ഠുവിതരണം. എന്നാലും പുനരുദ്ഭവം കുറവാണ്. വിത്തിന് ജീവനക്ഷമത കുറവാണ്. കഠിനമായ വരൾച്ച താങ്ങാൻ കഴിയും. മാനുകൾ ഇതിന്റെ ഇല തിന്നാറുണ്ട്. തടി ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[1]. പെട്ടെന്നു വളരുന്ന ഒരു അലങ്കാരവൃക്ഷമാണിത്, ഇതിലെ പഞ്ഞി കിടക്ക ഉണ്ടാക്കാനെല്ലാം ഉപയോഗിക്കുന്നു[2].
Cochlospermum religiosum | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. religiosum
|
Binomial name | |
Cochlospermum religiosum (L.) Alston
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: Buttercup tree, Yellow slik cotton tree, Golden silk cotton tree • Hindi: Galgal • Marathi: Ganeri गणेरी • Tamil: Kattupparutti • Konkani: Kondagogu • Bengali: Sonali simul • Kannada: Arasina buruga • Malayalam: Cempanni • Telugu: Konda gogu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-23. Retrieved 2012-11-19.
- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=3276
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] പൂവും കായും.
- [2] Archived 2013-08-20 at the Wayback Machine. മറ്റു പേരുകൾ