വസ്ത്രം
(Clothing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഷ്യർ ശരീരം മറയ്ക്കാനുപയോഗിക്കുന്ന വസ്തുക്കളെയാണ് വസ്ത്രം എന്ന് പറയുന്നത്. ആധുനിക മനുഷ്യ സംസ്കാരങ്ങളുടെ ഒരു പ്രത്യേകതയാണിത്. നവീനശിലായുഗകാലഘട്ടത്തിലാണ് വസ്ത്രങ്ങളുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. കാലാവസ്ഥയുടെ വിവിധ ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. കൂടാതെ നഗ്നത മറയ്ക്കുക എന്ന ഒരു ധർമ്മം കൂടി അത് നിർവഹിക്കുന്നുണ്ട്. ഇതിനു പുറമേ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ "തിരിച്ചറിയുന്നതിനുള്ള" ഒരു ഉപാധിയായും വസ്ത്രം പ്രവർത്തിക്കുന്നു. അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും ആഭിജാത്യത്തിന്റെ ലക്ഷണമായും വസ്ത്രം ഉപയോഗിക്കുന്നു.