കരിങ്കഴുകൻ

(Cinereous Vulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഴുകന്മാരിൽ വലിയ ഇനമാണ് കരിങ്കഴുകൻ[2] [3][4][5] (ഇംഗ്ലീഷ് -Cinereous Vulture). ഇന്ത്യ, ചൈന, പാകിസ്താൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയുടെ ശരീരത്തിന് ഒരു മീറ്ററിലധികം നീളമുണ്ട്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരിനമാണ് ഇവ.

കരിങ്കഴുകൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Aegypius

Savigny, 1809
Species:
A. monachus
Binomial name
Aegypius monachus
(Linnaeus, 1766)
  • Green: Current resident breeding range.
  • Green ?: May still breed.
  • Green R: Re-introduction in progress.
  • Blue: Winter range; rare where hatched blue.
  • Dark grey: Former breeding range.
  • Dark grey ?: Uncertain former breeding range.
Aegypius monachus

ഉയർന്ന പർവ്വതക്കാടുകളിലാണ് ഇവ സാധാരണ വസിക്കുന്നത്. പുൽമേടുകളിലും അപൂർവ്വമായി കാണപ്പെടാറുണ്ട്. കനമേറിയതാണ് ഇവയുടെ കൊക്കുകൾ. വലിയ മൃഗങ്ങളുടെ അഴുകിയ ശരീരമാണ് ഇവ കൂടുതലായി ഭക്ഷിക്കുന്നത്. അപൂർവമായി ജീവനുള്ള പാമ്പുകളെ ആഹാരമാക്കാറുണ്ട്. 98–120 സെന്റിമീറ്റർ നീളമുള്ള ഇവയുടെ തൂക്കം 7–14 കിലോഗ്രാം വരെയാണ്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 250–310 സെന്റിമീറ്ററാണ്. ഉയർന്നു പറക്കുന്ന പക്ഷികളിൽ ഏറ്റവും ഭാരം ഉള്ള പക്ഷികളിൽ ഒന്നാന്ന് കരിങ്കഴുകൻ.

  1. IUCN redlist.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 496. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിങ്കഴുകൻ&oldid=3511931" എന്ന താളിൽനിന്ന് ശേഖരിച്ചത്