ചക് നോറിസ്
Anzar | |
---|---|
ജനനം | Anzar Ansar bin Abdul gafoor May,20,1998 Thalassery,Kerala, IndiaThalassery |
മറ്റ് പേരുകൾ | Ansar bin Abdul gafoor |
തൊഴിൽ | Architectural designer United Arab Emirates |
ഉയരം | 172 സെ.മീ (5 അടി 8 ഇഞ്ച്) |
ജീവിതരേഖ
തിരുത്തുകചെറുപ്പം
തിരുത്തുകഒക്ലഹോമയിലെ റയാനിൽ വില്മ-റേ ദമ്പതിയുടെ മൂത്ത മകനായി ചക് നോറിസ് ജനിച്ചു. അച്ഛൻ ട്രക്ക്, ബസ് ഡ്രൈവറും മെക്കാനിക്കും ആയിരുന്നു[1]. ചകിന്റെ സഹോദരന്മാർ വെയ്ലൻഡും(ജനനം 1943) ആരോണും(ജനനം 1951) ആണ്. അച്ഛന്റെ മദ്യപാനം മൂലം ചക്കിന് പത്തുവയസുള്ളപ്പോൾ അച്ഛനും അമ്മയും പിരിഞ്ഞു[2]. പിന്നീട് അമ്മയോടും അനിയന്മാരോടുമൊപ്പം കാലിഫോർണിയയിലെ ടെറൻസിലേക്ക് താമസം മാറ്റി. അവിടെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയശേഷം ഗേൾഫ്രണ്ടായ ഡയാൻ ഹോൾചെക്കിനെ വിവാഹം കഴിച്ചു[2]. അതേ വർഷം തന്നെ (1958) ചക് യു.എസ് . എയർഫോഴ്‌സിൽ ചേർന്നു. ദക്ഷിണകൊറിയയിലെ ഒസാനിൽ വച്ചാണ് ചക് എന്ന വിളിപ്പേര് നേടുന്നത്. അവിടെ വച്ചാണ് ചക് ആയോധനകലയിൽ തല്പരനാകുന്നത്. ടാൻഷുഡു എന്ന ആയോധനകല പരിശീലിക്കാൻ തുടങ്ങി. 1962 -ൽ സൈനികസേവനം അവസാനിപ്പിച്ച ചക് കരാട്ടെ പരിശീലകനായി പ്രവർത്തിക്കാൻ തുടങ്ങി.
ആയോധന കല
തിരുത്തുക1960 കളിൽ ചക് മുപ്പതോളം കരാട്ടെ സ്റ്റുഡിയോകൾ തുടങ്ങി. പ്രശസ്ത നടനായ സ്റ്റീവ് മക് ക്വീൻ ചക്കിന്റെ ശിഷ്യനാണ്. മക് ക്വീനാണ് ചകിനെ സിനിമാരംഗത്തുവരാൻ പ്രോത്സാഹിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ചക് അനേകം മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. 1968 -ൽ ആദ്യമായി ലോക മിഡ്‌ഡിൽവെയ്റ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചക് പിന്നെ തുടർച്ചയായി അഞ്ചുതവണ കൂടി വിജയിച്ചു തന്റെ കഴിവ് തെളിയിച്ചു. 74 -ൽ വിരമിക്കുമ്പോൾ 65 വിജയവും 5 തോൽവിയും ആണ് ചക് നേടിയത്. 68 ന് ശേഷമാകട്ടെ, ചക് പരാജയപ്പെട്ടിട്ടേയില്ല. 69-ൽ ബ്ലാക്ക് ബെൽറ്റ് മാസിക 'ഫൈറ്റർ ഓഫ് ദി ഇയർ' ആയി തെരഞ്ഞെടുത്തത് ചകിനെയാണ്.
ചലച്ചിത്രരംഗം
തിരുത്തുകആദ്യമായി അഭിനയിച്ചത് 1969-ലെ 'ദി റെക്കിങ് ക്രൂ' എന്ന ചിത്രത്തിലാണെങ്കിലും ചക് ശ്രദ്ധേയനായത് 1973-ൽ ഇറങ്ങിയ 'ദി വേ ഓഫ് ദി ഡ്രാഗൺ' എന്ന ചിത്രത്തിലൂടെയാണ്. ബ്രൂസ് ലീ നായകനായ ചിത്രത്തിലെ പ്രതിനായകനായാണ് ചക് അഭിനയിച്ചത്. 1977-ൽ 'ബ്രേക്കർ ബ്രേക്കർ' എന്ന സിനിമയാണ് നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രം. പിന്നീട് 'ദി ഒക്ടഗോൺ' (1980), 'ആൻ ഐ ഫോർ ആൻ ഐ' (1981), 'ലോൺ വുൾഫ് മക്ക്വേഡ്' (1983), 'മിസ്സിംഗ് ഇൻ ആക്ഷൻ' (1984) എന്ന പ്രമുഖ സിനിമകളിൽ ചക് അഭിനയിച്ചു. മിസ്സിംഗ് ഇൻ ആക്ഷന്റെ തുടർച്ചയായി രണ്ടു സിനിമകളിൽ കൂടി ചക് അഭിനയിച്ചു. അക്കാലത്തെ ചകിന്റെ മറ്റ് പ്രമുഖ സിനിമകൾ 'കോഡ് ഓഫ് സൈലെൻസ്' (1985), 'ദി ഡെൽറ്റ ഫോഴ്സ്' (1986), 'ഫയർവാക്കർ' (1986) എന്നിവയാണ്[1]. 90 കളിൽ ചകിന്റെ സിനിമകൾക്ക് അധികം ശ്രദ്ധ നേടാനാവാതെയായി. പിന്നീടാണ് ചക് ടി.വി. സീരീസിലേക്ക് മാറിയത്. 'വാക്കർ, ടെക്സാസ് റേഞ്ചർ' (1993-2001) ആണ് ആദ്യ സീരീസ്. 2003-ൽ ചക് സിനിമയിലേക്ക് മടങ്ങിവന്നു. തന്റെ അനിയൻ ആരോൺ സംവിധാനം ചെയ്ത സിനിമകളിൽ ചക് അഭിനയിച്ചു. 'എക്സ്പെൻഡബിൾസ് 2' എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ ചക് വരുന്നുണ്ട്.
എഴുത്ത്
തിരുത്തുക1988 -ൽ തന്റെ ആത്മകഥയായ 'ദി സീക്രെട് ഓഫ് ഇന്നർ സ്ട്രെങ്ത്' ചക് പ്രസിദ്ധീകരിച്ചു. ന്യൂ യോർക്ക് ടൈംസിൽ ഇത് ബേസ്ഡ് സെല്ലെർ ആയി. പിന്നീട് 'The Secret Power Within: Zen Solutions to Real Problems' എന്ന പുസ്തകം ചക് പ്രസിദ്ധീകരിച്ചു. ക്രിസ്തുമതവുമായി ബന്ധപ്പെട്ട 'ദി ജസ്റ്റിസ് റൈഡേഴ്‌സ്' എന്ന പുസ്‌തകത്തിന്റെ രചയിതാവും ചക് ആണ്[1].
സ്വകാര്യ ജീവിതം
തിരുത്തുകആദ്യ ഭാര്യയായ ഡയാനിൽ ചക്കിന് രണ്ട് ആണ്കുട്ടികളുണ്ട്: മൈക്ക്, എറിക്. വിവാഹേതര ബന്ധത്തിൽ ഡിന എന്ന പെൺകുട്ടിയും ഉണ്ട്[3]. 1988-ൽ ഭാര്യയുമായി വേർപിരിഞ്ഞ ചക് 1998 നവംബർ 28 -ന് ജിന ഒകെല്ലിയെ വിവാഹം കഴിച്ചു.അവർക്ക് ഡകോത അലെൻ, ഡാനിലീ കെല്ലി എന്ന ഇരട്ടക്കുട്ടികളാണ്. സാമൂഹ്യപ്രവർത്തനത്തിൽ ചക് മുന്നിട്ടുനിൽക്കുന്നുണ്ട്. അനേകം സംഘടനകളെ സഹായിക്കുന്ന ചക് കിക്ക്സ്റ്റാർട് എന്ന പേരിൽ സ്കൂളുകളിൽ മയക്കമരുന്നിനെതിരെ പ്രവർത്തിക്കുന്ന സംഘടന സ്ഥാപിച്ചു.
നേട്ടങ്ങൾ
തിരുത്തുകഅനേകം മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുള്ള ചക് പല ആയോധനകലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള ആളാണ്. 1996-ൽ ചക് തായ് ക്വോൺ ഡോയിൽ എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടുന്ന ആദ്യ പാശ്ചാത്യനായി[4]. ടാൻഷുഡുവിൽ ഒൻപതാം ഡിഗ്രി ബ്ലാക്ക് ബെൽറ്റാണ് ചക്കിനുള്ളത്. ബ്രസീലിയൻ ജ്യു ജിത്സുവിലും ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. താൻ പഠിച്ച ആയോധനകലകൾ ഒന്നിപ്പിച്ച് സ്വന്തമായി 'ചൻ കുക് ഡോ' എന്ന പേരിൽ ഒരു ആയോധനകല നിര്മിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Chuck Norris Biography (1940–)".
- ↑ 2.0 2.1 "Chuck Norris Bio".
- ↑ "Herald Extra: Chuck Norris". Archived from the original on 2008-03-25. Retrieved 2017-04-05.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Questions I am asked most about martial arts". Archived from the original on 2009-06-16. Retrieved 2017-04-05.