ക്രിസ്റ്റി ഡാവെസ്
ഓസ്ട്രേലിയൻ പാരാലിമ്പിക് വീൽചെയർ റേസിംഗ് അത്ലറ്റാണ് ക്രിസ്റ്റി ഡാവെസ് നീ സ്കെൽട്ടൺ (ജനനം: 3 മെയ് 1980)[1]. 1996 മുതൽ 2016 വരെ ആറ് പാരാലിമ്പിക്സിൽ അത്ലറ്റിക്സിൽ മൂന്ന് മെഡലുകൾ നേടിയിട്ടുണ്ട്.
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനപ്പേര് | ക്രിസ്റ്റി സ്കെൽട്ടൺ | ||||||||||||||||||||||||||||
ദേശീയത | ഓസ്ട്രേലിയൻ | ||||||||||||||||||||||||||||
ജനനം | ന്യൂകാസിൽ, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ | 3 മേയ് 1980||||||||||||||||||||||||||||
താമസം | സിഡ്നി, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ | ||||||||||||||||||||||||||||
ഉയരം | 1.56 മീറ്റർ (5 അടി 1 ഇഞ്ച്) (2008) | ||||||||||||||||||||||||||||
ഭാരം | 45 കിലോഗ്രാം (99 lb) (2008) | ||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||
രാജ്യം | ഓസ്ട്രേലിയ | ||||||||||||||||||||||||||||
കായികയിനം | വീൽചെയർ റേസിംഗ് | ||||||||||||||||||||||||||||
Event(s) | 800 m, 1500 m and 5000 m, Marathon | ||||||||||||||||||||||||||||
Medal record
|
ആദ്യകാലജീവിതം
തിരുത്തുകചെറുപ്പത്തിൽ തന്നെ ഡാവെസിന് അത്ലറ്റിക്സിൽ വലിയ താല്പര്യം ഉണ്ടായിരുന്നു. പത്താം വയസ്സിൽ അവർ ഒരു വാഹനാപകടത്തിൽ അകപ്പെട്ടിരുന്നു. അതിനെ അതിജീവിച്ചെങ്കിലും ഒരു പാരാപ്ലെജിക് ആയി തീർന്നു.[2] ക്രിസ്റ്റി അത്ലറ്റിക്സിൽ ഔദ്യോഗിക ജീവിതത്തിൽ തുടർന്നു. മാത്രമല്ല ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപികയുടെ ജോലിയും ഏറ്റെടുത്തു.[3] കോച്ച് ആൻഡ്രൂ ഡാവെസിനെ അവർ വിവാഹം ചെയ്തു. അവരുടെ മകൻ 2011-ൽ ജനിച്ചു.[1]
അത്ലറ്റിക്സ്
തിരുത്തുക1996-ൽ ഡാവെസ് അറ്റ്ലാന്റ പാരാലിമ്പിക്സിൽ മത്സരിച്ചു.[4] അവിടെ 1996 ലെ യംഗ് പാരാലിമ്പിയൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു.[1] മൂന്ന് വർഷത്തിന് ശേഷം 10 കിലോമീറ്റർ പീച്ച്ട്രീ റോഡ് റേസിൽ വെങ്കല മെഡൽ നേടി. 2000-ൽ സിഡ്നി പാരാലിമ്പിക്സിൽ പങ്കെടുത്തു.[4] അടുത്തതായി 2004 ഏഥൻസ് പാരാലിമ്പിക്സിൽ നടന്ന പാരാലിമ്പിക്സിൽ 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ ഓട്ടത്തിലും മാരത്തോണിലും മത്സരിച്ചു.[3][5] 2004 ഏഥൻസ് ഒളിമ്പിക്സിൽ 800 മീറ്റർ വീൽചെയർ പ്രകടന പരിപാടിയിലും അവർ മത്സരിച്ചു.[6] 2006 മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത അവർ വനിതകളുടെ 800 മീറ്റർ EAD T54 ഇനത്തിൽ അഞ്ചാം സ്ഥാനത്തെത്തി.[7]
2008 ലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്സിൽ ഡാവെസ് മത്സരിച്ചു. വനിതകളുടെ 5000 മീറ്റർ ടി 54 വീൽചെയർ ടൂർണമെന്റിന്റെ ഫൈനലിനിടെ ഒരു ക്രാഷിൽ അകപ്പെട്ട നിരവധി മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡാവെസ്. ഫ്രണ്ട് വീൽ തകർന്നിട്ടും ആറാം സ്ഥാനത്തെത്തി.[8] ഈ മത്സരത്തിൽ സ്വർണ്ണ മെഡൽ ലഭിച്ച കനേഡിയൻ അത്ലറ്റ് ഡിയാൻ റോയിയുടെ നടപടിയ്ക്കെതിരെ ഡാവെസ് സംസാരിച്ചു. റീ-റണ്ണിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അത് തിരിച്ചെടുത്ത് വെള്ളി മെഡൽ നൽകി.[9] ബീജിംഗ് ഗെയിംസിൽ വനിതകളുടെ 4x100 മീറ്റർ ടി 53/54 മത്സരത്തിൽ ഡാവെസ് വെള്ളി മെഡൽ നേടി.[5]
ഗെയിമുകൾ കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റി മാരത്തോണിൽ അവർ മൂന്നാം സ്ഥാനത്തെത്തി.[1] 2009 ജനുവരിയിൽ ഓസ് ഡേ 10 കെ വീൽചെയർ റോഡ് റേസ് നേടി.[10] 2010 ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റിൽ നടന്ന 10 കിലോമീറ്റർ ലോക വീൽചെയർ റോഡ് റേസ് ചാമ്പ്യൻഷിപ്പിൽ ഡാവെസ് വിജയിച്ചു.[11]
2011 ഫെബ്രുവരിയിൽ മകന് ജന്മം നൽകിയ ശേഷം 2011 ഏപ്രിലിൽ നടന്ന നാഷണൽ റ്റൈറ്റിൽസിൽ മൂന്ന് വെങ്കല മെഡലുകൾ നേടി. തുടർന്ന് ചിക്കാഗോ മാരത്തോണിൽ ഒരു വെള്ളി മെഡൽ നേടി. ന്യൂയോർക്ക് സിറ്റി മാരത്തണിൽ നാലാം സ്ഥാനത്തെത്തി.[1] 2012 ലണ്ടൻ പാരാലിമ്പിക്സിൽ 800 മീറ്റർ, 1500 മീറ്റർ, 5000 മീറ്റർ, മാരത്തൺ ഇനങ്ങളിലെ ടി 54 ക്ലാസിൽ ഡാവെസ് പങ്കെടുത്തു.
ടി 54 5000 മീറ്റർ[5] മത്സരത്തിൽ വെങ്കല മെഡൽ നേടിയ അവർ ടി 54 മാരത്തോണിൽ ആറാം സ്ഥാനത്തെത്തി.[12] 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്റർ ടി 54 ൽ നാലാം സ്ഥാനത്തെത്തി.[13]
2016 റിയോ ഡി ജനീറോ പാരാലിമ്പിക്സിൽ നാല് മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരെണ്ണത്തിൽ മെഡൽ നേടുകയും ചെയ്തു. ക്രിസ്റ്റി, ആംഗി ബല്ലാർഡ്, മാഡിസൺ ഡി റൊസാരിയോ, ജെമിമ മൂർ എന്നിവർ 4x400 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ഈ തീരുമാനം വിജയകരമായി അപ്പീൽ ചെയ്യുന്നതിനും രണ്ടാം സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുമുമ്പ് അയോഗ്യരാക്കപ്പെട്ടു.[1] 2016 റിയോ ഒളിമ്പിക്സിലെ അവരുടെ ഫലങ്ങൾ ഇപ്രകാരമാണ്; 1500 മീറ്റർ ടി 54 3: 26.00 സമയം ഉപയോഗിച്ച് എട്ടാം സ്ഥാനത്തെത്തി. 5000 മീറ്റർ ടി 54 12:15.95 സമയം കൊണ്ട് 11 ആം സ്ഥാനത്തെത്തി. ഫൈനലിലേക്ക് കടന്നില്ല. മാരത്തോൺ ടി 54 ൽ 1:42:59 സമയം കൊണ്ട് അവർ ഏഴാം സ്ഥാനത്തെത്തി.[14]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "Christie Dawes". Australian Paralympic Committee. Retrieved 14 June 2012.
- ↑ Christie Dawes Archived 2009-09-12 at the Wayback Machine., Telstra Paralympic Education Program.
- ↑ 3.0 3.1 Athlete Profile: Christie Dawes, Athletics Australia.
- ↑ 4.0 4.1 Christie Skelton's profile on paralympic.org. Retrieved 14 June 2012.
- ↑ 5.0 5.1 5.2 Christie Dawes's profile on paralympic.org. Retrieved 6 October 2012.
- ↑ "Christie Dawes". Australian Olympic Committee. Retrieved 14 June 2012.
- ↑ "DAWES Christie". Melbourne 2006 Commonwealth Games Corporation. Archived from the original on 21 April 2012. Retrieved 14 June 2012.
- ↑ Crash delivers Dawes another chance, Australian Broadcasting Corporation, 9 September 2008.
- ↑ Swanton, Will: Anger as win turns to fool's gold, The Age, 13 September 2008.
- ↑ "Oz Day 10K HALL OF FAME" (PDF). Wheelchair Sports NSW website. Archived from the original (PDF) on 2015-02-21. Retrieved 1 March 2015.
- ↑ Dawes claims wheelchair world title , The Sydney Morning Herald, 7 February 2010.
- ↑ "2012 T54 Marathon Results". International Paralympic Committee. Archived from the original on 19 April 2014. Retrieved 6 October 2012.
- ↑ "Angela Ballard wins para-1500m gold, Kurt Fearnley claims silver". ABC News. 1 August 2014. Retrieved 1 August 2014.
- ↑ "Results - Women's Marathon - T52/T53/T54". International Paralympic Committee. 18 September 2016. Archived from the original on 26 October 2016. Retrieved 19 September 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Christie Dawes at Australian Athletics Historical Results