ഹരിതകം
ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.
രാസഘടന
തിരുത്തുകക്ലോറോഫിൽ ഒരു ക്ലോറിൻ വർണവസ്തു ആണ്. ക്ലോറിൻ റിങ്ങിനുള്ളിൽ ഒരു മഗ്നീഷ്യം അയോൺ എന്നതുപോലെയാണ് ഇതിന്റെ ഘടന. ചില തന്തുക്കൾ Mg2+ ചേർന്നിരിക്കുന്നു.
വിഭിന്നങ്ങളായ ക്ലോറോഫിൽ കാണാമെങ്കിലും പൊതുവെ ക്ലോറോഫിൽ എ. ആണ് ഇലകളിൽ കാണപ്പെടുന്നത്.
ക്ലോറോഫിൽ - ന്റെ പൊതു ഘടന അഭിവ്യഞ്ജിപ്പിക്കുകയുണ്ടായത് 1940 - ൽ ഹാൻസ് ഫിഷർ (Hans Fischer) ആണ്, 1960 ആയപ്പോഴേക്കും മിക്കവാറും രാസഘടന വെളിവായി. റോബർട്ട് ബർണ്സ് വുഡ്വാർഡ് (Robert Burns Woodward) ഈ തന്മാത്രയെക്കുറിച്ച് മുഴുവൻ ഉദ്ഗ്രഥനം വെളിവാക്കിയതോടെയാണ് നിലവിലുള്ള ഘടന ഉണ്ടായത്.[1] 1967 - ൽ അവശേഷിക്കുന്ന സ്റ്റീരിയോകെമിക്കൽ അഭിവ്യഞ്ജിപ്പിക്കലുകൾ പൂർത്തിയാക്കിയത് ഇറാൻ ഫ്ലെമിങ്ങ് (Ian Fleming) ആണ്.[2] 1990 - ൽ വുഡ്വാർഡും സംഘവും ഉദ്ഗ്രഥനത്തിന്റെ പുതിയപതിപ്പ് പകാശനംചെയ്തു .[3]
പലതരത്തിലുള്ള ഘടനകൾ താഴെക്കൊടുത്തിരിക്കുന്നു
തിരുത്തുകക്ലോറോഫിൽ a | ക്ലോറോഫിൽ b | ക്ലോറോഫിൽ c1 | ക്ലോറോഫിൽ c2 | ക്ലോറോഫിൽ d | |
---|---|---|---|---|---|
രാസവാക്യം | C55H72O5N4Mg | C55H70O6N4Mg | C35H30O5N4Mg | C35H28O5N4Mg | C54H70O6N4Mg |
C3 ഗ്രൂപ്പ് | -CH=CH2 | -CH=CH2 | -CH=CH2 | -CH=CH2 | -CHO |
C7 ഗ്രൂപ്പ് | -CH3 | -CHO | -CH3 | -CH3 | -CH3 |
C8 ഗ്രൂപ്പ് | -CH2CH3 | -CH2CH3 | -CH2CH3 | -CH=CH2 | -CH2CH3 |
C17 ഗ്രൂപ്പ് | -CH2CH2COO-Phytyl | -CH2CH2COO-Phytyl | -CH=CHCOOH | -CH=CHCOOH | -CH2CH2COO-Phytyl |
C17-C18 bond | ഏക(Single) | ദ്വയി(Double) | ദ്വയി(Double) | ഏക(Single) | |
Occurrence | Universal | Mostly plants | Various algae | Various algae | Cyanobacteria |
ഇലകൾ പഴുക്കുമ്പോൾ ഈ രാസപദാർത്ഥം nonfluorescent chlorophyll catabolites (NCC's) എന്ന നിറമില്ലാത്ത ഒരു രാസപദാർത്ഥമായി മറുന്നു. ഇവ പഴുക്കുന്ന കായകളിലും കാണപ്പെടുന്നു എന്നും വെളിവായിരിക്കുന്നു[4] .
അവലംബം
തിരുത്തുക- ↑ R. B. Woodward, W. A. Ayer, J. M. Beaton, F. Bickelhaupt, R. Bonnett, P. Buchschacher, G. L. Closs, H. Dutler, J. Hannah, F. P. Hauck, S. Itô, A. Langemann, E. Le Goff, W. Leimgruber, W. Lwowski, J. Sauer, Z. Valenta, and H. Volz (1960). "The total synthesis of chlorophyll" (PDF). Journal of the American Chemical Society. 82: 3800–3802. doi:10.1021/ja01499a093.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Ian Fleming (1967). "Absolute Configuration and the Structure of Chlorophyll". Nature. 216: 151–152. doi:10.1038/216151a0.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ Robert Burns Woodward, William A. Ayer, John M. Beaton, Friedrich Bickelhaupt, Raymond Bonnett, Paul Buchschacher, Gerhard L. Closs, Hans Dutler, John Hannah, Fred P. Hauck; et al. (1990). "The total synthesis of chlorophyll a". Tetrahedron. 46 (22): 7599–7659. doi:10.1016/0040-4020(90)80003-Z.
{{cite journal}}
: Explicit use of et al. in:|author=
(help)CS1 maint: multiple names: authors list (link) - ↑ Colourless Tetrapyrrolic Chlorophyll Catabolites Found in Ripening Fruit Are Effective Antioxidants Thomas Muller, Markus Ulrich, Karl-Hans Ongania, and Bernhard Krautler Angew. Chem. Int. Ed. 2007, 46, 8699 –8702 doi:10.1002/anie.200703587
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Oregon University of Health & Sciences
- PDF review-Chlorophyll d: the puzzle resolved Archived 2012-03-13 at the Wayback Machine.
- Light Absorption by Chlorophyll – NIH books