ചിട്ടി

തെക്കൻ ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു സാമ്പത്തിക വിനിമയ സംവിധാനം
(Chitty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിക്ഷേപത്തിന്റെയും വായ്പയുടേയും സ്വഭാവസവിശേഷതകളുള്ളതും വ്യക്തിപരമായ ആവശ്യങ്ങൾക്ക് കൂട്ടായ്മയുടെ പങ്കാളിത്തമുണ്ടാക്കുന്ന ഒരു സാമ്പത്തിക വിനിമയ സംവിധാനമാണ് ചിട്ടി അഥവാ കുറി. മുൻ നിശ്ചിതമായ അടവുതുകയും തവണകളും ആവശ്യമനുസരിച്ച് വിളിച്ചെടുക്കാനുള്ള സൌകര്യവും ഇതിന്റെ പ്രത്യേകതകളാണ്.

പേരിനു പിന്നിൽ

തിരുത്തുക

ചിട്ഠി (चिट्ठी) എന്ന ഹിന്ദി പദത്തിൽ (സന്ദേശം, കത്ത്, കുറിപ്പ്) നിന്നാണ്‌ മലയാളത്തിലെ ചിട്ടി ഉണ്ടായത്. [1]. കുറി എന്ന വാക്കിനും കുറിപ്പ് എന്നുതന്നെയാണ്‌ അർത്ഥം.

ചിട്ടി കേരളത്തിൽ

തിരുത്തുക
 
കെ എസ് എഫ് ഇ ചിട്ടി നറുക്കെടുപ്പ്

കാലാകാലമായി നിലനിന്നു പോന്ന സമ്പ്രദായമാണ് ചിട്ടി. കേരളത്തിൽ ഇതെന്നാരംഭിച്ചു എന്ന് കണ്ടുപിടിക്കുക പ്രയാസമാണ്‌. വിദേശങ്ങളിൽ നിന്നു കേരളത്തിലെത്തിയ ചില വ്യാപാരികളായിരിക്കാം ഈ രീതി പരിചയപ്പെടുത്തിയത് എന്ന് ചിലർ കരുതുന്നു. ശക്തൻ തമ്പുരാന്റെ കാലത്ത് തൃശൂരിൽ ചിട്ടി നടത്തിയിരുന്നതായി രേഖകൾ നിരവധി ഉണ്ട്. 1975-ല് അടിയന്തരാവസ്ഥക്കാലത്ത് ചിട്ടി നടത്തിപ്പിനു പ്രതിസന്ധി നേരിട്ടെങ്കിലും അതിനെ മറികടക്കാൻ അത്തരം നിയമങ്ങൾ ഇല്ലാത്ത അന്യ സംസ്ഥാനങ്ങളിൽ മുഖ്യകാര്യാലയം ആരംഭിച്ച് ശാഖകൾ കേരളത്തിൽ തുടങ്ങിയും ചിട്ടി വ്യവസായം വീണ്ടും പുഷ്ടിപ്രാപിച്ചു. പ്രസിദ്ധ ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ആദ്യകാലത്ത് ചിട്ടി നടത്തിയിരുന്ന വൻ‌കിട സ്ഥാപനങ്ങയിരുന്നു.

1975 ലെ തിരു-കൊച്ചി ചിട്ടി നിയമവും മലബാർ ചിട്ടി നിയമവും സംയോജിപ്പിച്ച് തയ്യാറാ‍ക്കിയ കേരള ചിട്ടി നിയമം സുപ്രീം കോടതിയുടെ വിധിയോടെ 2012 മെയ് മാസം മുതൽ അസാധു ആയതിനാൽ കേന്ദ്ര ചിട്ടി നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. ജമ്മുവിലേയും ഹരിയാനയിലേയും ഷോപ്പ്‌ ആക്‌റ്റ്‌ അനുസരിച്ച് ജമ്മു, ഫരീദാബാദ്‌ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് കേരളത്തിൽ നടത്തി വരുന്ന ചിട്ടി കമ്പനികൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

കേരളത്തിൽ സർക്കാർ തലത്തിൽ കെ.എസ്.എഫ്.ഇയും സഹകരണ മേഖലയിൽ സഹകരണ ബാങ്കുകളും സ്വകാര്യ മേഖലയിൽ സമുദായ സംഘടനകൾ മുതൽ വൻകിട കമ്പനികൾ വരെയുള്ള സ്ഥാപനങ്ങൾ കുറി മേഖലയിൽ സജീവമാണ്‌.

ചിട്ടിയിലെ ഉപഭോക്താവ് ചിറ്റാളൻ എന്നറിയപ്പെടുന്നു.ചിട്ടി നടത്തുന്ന ആളെ അഥവ സ്ഥാപനത്തെ ഫോർമാൻ അല്ലെങ്കിൽ തലയാൾ എന്നു വിളിക്കുന്നു.

വിവിധ തരം ചിട്ടികൾ

തിരുത്തുക
  • പൂവൽ കുറി
  • മാസകുറി
  • ആഴ്ച ചിട്ടി
  • പ്രതിമാസ ലേല ചിട്ടി

പ്രമുഖ സ്ഥാപനങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ചിട്ടി&oldid=3909460" എന്ന താളിൽനിന്ന് ശേഖരിച്ചത്