ഷെവർലെ

(Chevrolet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജെനറൽ മോട്ടോർസ് ന്റെ ഒരു വിഭാഗമാണ്‌ ഷെവർലെ ( Chevrolet /ʃɛvrəˈleɪ/ ) . ലൂയിസ്ഷെവർലെ യും ജനറൽ മോട്ടോർസ് ന്റെ സ്ഥാപകൻ ആയ വില്യം ഡ്യൂറാന്റ്റും ചേർന്ൻ 1911 നവംബർ 3 നാണ് ഈ കമ്പനി സ്ഥാപിച്ചത്.[2] ഷെവർലെ മോട്ടോർ കാർ കമ്പനി എന്നായിരുന്നു ആദ്യനാമം.

ഷെവർലെ
Division
വ്യവസായംAutomotive
സ്ഥാപിതം3 നവംബർ 1911; 113 വർഷങ്ങൾക്ക് മുമ്പ് (1911-11-03)
സ്ഥാപകൻLouis Chevrolet
William C. Durant
ആസ്ഥാനം,
സേവന മേഖല(കൾ)Worldwide (except Oceania)
പ്രധാന വ്യക്തി
Alan Batey, Senior Vice President[1]
ഉത്പന്നങ്ങൾAutomobiles
Commercial Vehicles
Trucks
സേവനങ്ങൾ
  • Vehicle financing
  • Vehicle insurance
  • Vehicle repairs
  • Vehicle sales
  • Oil changes
ഉടമസ്ഥൻGeneral Motors Company
വെബ്സൈറ്റ്chevrolet.com
ഷെവർലെ കമ്പനിയുടെ ആദ്യ ലോഗോ 1911

ഓഷ്യാനിയ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഷെവർലെയുടെ കാറുകൾ ഇന്ന് വിറ്റഴിക്കപ്പെടുന്നു. ഓഷ്യാനിയയിൽ ജനറൽ മോട്ടോർസ് ന്റെ മറ്റൊരു സബ്സിഡിയറി ആയ ഹോൾഡൻ ആണ് ജെനറൽ മോട്ടോർസ്ന്റെ കാറുകൾ വിൽക്കുന്നത്. 2005ൽ ദക്ഷിണ കൊറിയൻ കമ്പനിയായ ദേവൂ മോട്ടോർസ് മായി ചേർന്ന് അവർ യൂറോപ്പ്ലും കാറുകൾ വിപണിയിൽ ഇറക്കി. 2013ലെ പുതിയ വിപണന തന്ത്രത്തിന്റെ ഭാഗമായി യൂറോപ്പിൽ നിന്നും ഷെവർലെയുടെ കമാറോ,കോർവെറ്റ് ഒഴികെയുള്ള മോഡലുകൾ എല്ലാം പിൻവലിച്ചു[3] .2011 ൽ ദേവൂ കമ്പനിയെ ജനറൽ മോട്ടോർസ് ഏറ്റെടുത്തതിനെ തുടർന്നു ഷെവർലെയുടെ കാറുകൾ കൊറിയയിൽ ദേവൂ കാറുകളുടെ പുതിയ മോഡൽ (GM-Korea) എന്ന നിലയിൽ വില്പന ആരംഭിച്ചു.

ചെറിയ ഇനം കാറുകൾ മുതൽ ഇടത്തരം ട്രക്കുകൾ വരെ ഷെവർലെ യു.എസ്.എയിൽ വിപണിയിൽ ഇറക്കുന്നു. ഷെവർലെ വാഹനങ്ങൾക്ക് വിപണിയിൽ ഉള്ള ജനസമ്മതി കാരണം ഷെവർലെ,ഷെവി,ഷെവ്" എന്നീ പേരുകൾ ജെനറൽ മോട്ടോർസ്ന്റെ അപരനാമം ആയി യു.എസ്.എയിൽ അറിയപ്പെടുന്നു.

ചിത്രശാല

തിരുത്തുക
     
ജി.എം.സി. സിയെറ- 2006 ഷെവർലെ സിൽവറാഡോ- 2010 ഷെവർലെ പിക്കപ്പ്- 1946 .
   
1941 ലെ ജി.എം.സി.മോഡൽ 9314 1919 ലെ ജി.എം.സി ടാങ്കർ.
     
1920ലെ ടോ ട്രക്ക് 1973 ലെ ഷെവർലെ ഫിറെൻസ 1980 ലെ ഷെവർലെ ഒപാല .
  1. Corporate Officers (2014-01-15). "Alan Batey – GM Corporate Officers". GM.com. Archived from the original on 2015-09-24. Retrieved 2014-08-19.
  2. "Chevrolet 1911–1996". GM Heritage Center. 1996. p. 97. Retrieved October 1, 2014.
  3. "General Motors to withdraw Chevrolet brand from Europe". BBC News. December 5, 2013.


"https://ml.wikipedia.org/w/index.php?title=ഷെവർലെ&oldid=3720806" എന്ന താളിൽനിന്ന് ശേഖരിച്ചത്