ചാൾസ് കോറിയ

(Charles Correa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകപ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആണ് ചാൾസ് കോറിയ [2]

ചാൾസ് കോറിയ
ജനനം(1930-09-01)സെപ്റ്റംബർ 1, 1930
മരണം16 ജൂൺ 2015(2015-06-16) (പ്രായം 84)
ദേശീയതഇന്ത്യൻ
പുരസ്കാരങ്ങൾപത്മവിഭൂഷൺ (2006),
പത്മശ്രീ (1972).
ജവഹർ കലാകേന്ദ്രം, ജയ്പൂർ

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ സെക്കന്ദ്രാബാദിലാണ് ചാൾസ് കോറിയ ജനിച്ചത്. അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽനിന്ന് വാസ്തുവിദ്യയിൽ ബിരുദം നേടി. തുടർന്ന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു പടിച്ചു. 1958ൽ ബോംബയിലെത്തി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഔദ്യോഗിക ജീവിതം

തിരുത്തുക

സമകാലീന വാസ്തുവിദ്യ (Contemporary Architecture) യുമായ് ചേർന്നുകേൾക്കുന്ന ഒരു പേരാണ് ചാൾസ് കോറിയ. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ വാസ്തുശൈലീക്ക് രൂപം നൽകുന്നതിന് ഇദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഇന്ത്യയിൽ അനവധി മന്ദിരങ്ങൾ ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സബർമതിയിലുള്ള മഹാത്മാഗാന്ധി സ്മാരക മ്യൂസിയം, ജയ്പൂരിലെ ജവഹർ കലാകേന്ദ്ര, മുംബൈയിലെ കാഞ്ചൻജംഗ അപ്പാർട്മെന്റ്, കേരളത്തിലെ പരുമല പള്ളി തുടങ്ങിയവ അതിൽ ചിലതാണ്.

 
സബർമതി ആശ്രമത്തിലെ മഹാത്മാഗാന്ധി സ്മാരകം

1984ൽ മുംബൈയിൽ ഇദ്ദേഹം അർബൺ ഡിസൈൻ റിസർച് ഇൻസ്റ്റിറ്റ്യൂറ്റ് സ്ഥാപിച്ചു. 2005മുതൽ 2008 വരെ ഡൽഹി അർബൺ ആർട്സ് കമ്മീഷന്റെ ചെയർമാൻ സ്ഥാനം ഇദ്ദേഹമാണ് വഹിച്ചിരുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക
  1. "പ്രശസ്ത വാസ്തുശിൽപി ചാൾസ് കൊറയ അന്തരിച്ചു". Archived from the original on 2015-06-19. Retrieved 23 ജൂൺ 2015.
  2. An Architecture of Independence: The Making of Modern South Asia University of Pennsylvania.
  3. "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 2012-09-23.

കൂടുതൽ വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാൾസ്_കോറിയ&oldid=3804103" എന്ന താളിൽനിന്ന് ശേഖരിച്ചത്