ചരികാർ
ചരികാർ ( പേർഷ്യൻ: چاریکار) അഫ്ഗാനിസ്താനിലെ കൊഹ്ഡാമൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതും പർവാൻ പ്രവിശ്യയുടെ തലസ്ഥാനവുമായ പട്ടണമാണ്. ഈ പട്ടണത്തിൽ ഏകദേശം 171,200 [3] അന്തേവാസികളുണ്ട്.[4][5] കാബൂളിൽ നിന്ന് വടക്കൻ മേഖലയിലേയ്ക്കുള്ള 69 കിലോമീറ്റർ റോഡിലാണ് ഈ പട്ടണം നിലനിൽക്കുന്നത്. മസർ-ഇ-ഷെരീഫ്, കുന്ദാസ് അഥവാ പുലി ഖുമ്രി എന്നിവിടങ്ങളിലേയ്ക്കു പോകുന്നവർ ചരികാർ പട്ടണം കടന്നാണ് പോകുന്നത്. ഷമാലി സമതലം ഹിന്ദുകുഷ് പർവ്വതവുമായി സംഗമിക്കുന്നിടത്തുള്ള പഞ്ച്ഷിർ താഴ്വരയിലേയ്ക്കുള്ള പ്രവേശനകവാടമാണ് ചരികാർ പട്ടണം. ചരികാർ പട്ടണം ഇവിടുത്തെ മൺപാത്രങ്ങൾക്കും ഉന്നത നിലവാരമുള്ള മുന്തിരിപ്പഴങ്ങൾക്കും പ്രസിദ്ധമാണ്.
ചരികാർ چاریکار | |
---|---|
A street in Charikar | |
Country | Afghanistan |
Province | Parwan Province |
ഉയരം | 1,600 മീ(5,200 അടി) |
(2015) | |
• City | 96,093 [1] |
• നഗരപ്രദേശം | 96,039 [2] |
സമയമേഖല | UTC+4:30 |
വടക്കൻ കാബൂളിനു സമീപം സ്ഥിതിചെയ്യുന്ന ചരികാറിൽ നിന്ന് 69 കിലോമീറ്റർ ദൂരമാണ് കാബൂൾ പട്ടണത്തിലേയ്ക്കുള്ളത്. ചരികാർ പട്ടണത്തിലെ ജനസംഖ്യ 2015 ലെ കണക്കനുസരിച്ച് 96,039 ആണ്. [6] ഇവിടെ നഹിയാസ് എന്ന പേരിലറിയപ്പെടുന്ന 4 പോലീസ് ജില്ലകളുമുണ്ട്. പട്ടണത്തിൻറ വ്യാപ്തി 3,025 ഹെക്ടറിലാണ്. [7]
അവലംബം
തിരുത്തുക- ↑ "The State of Afghan Cities Report 2015". Retrieved 21 October 2015.
- ↑ "The State of Afghan Cities Report 2015". Retrieved 21 October 2015.
- ↑ "Settled Population of Parwan province by Civil Division, Urban, Rural and Sex-2012-13" (PDF). Islamic Republic of Afghanistan, Central Statistics Organization. Archived from the original (PDF) on 2013-12-16. Retrieved 2013-06-16.
- ↑ "Parwan Province". Program for Culture & Conflict Studies. Naval Postgraduate School. Retrieved 2013-06-16.
The population of approximately 560,000 is composed of Pashtun, Tajik, Uzbek, Qizilbash, Kuchi, Hazara, and other minority groups.
- ↑ "Regional Command East: Parwan Province". Institute for the Study of War. Retrieved 2013-06-16.
The main ethnic groups are Pashtuns and Tajiks, but there are small numbers of Uzbeks, Qizilbash and Hazaras as well.
- ↑ "The State of Afghan Cities Report 2015". Retrieved 20 October 2015.
- ↑ "The State of Afghan Cities Report 2015". Retrieved 20 October 2015.