ചന്നപട്ടണം

(Channapatna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകയിലെ രാമനഗര ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ് ചന്നപട്ടണം. ബാംഗ്ലൂർ-മൈസൂർ സംസ്ഥാനപാതയിൽ ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ അകലെയായുള്ള ഈ പട്ടണം തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾക്കും കരകൗശലവസ്തുക്കൾക്കും പ്രശസ്തമാണ്. ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ നാട് എന്നർത്ഥമുള്ള ഗൊംബേഗള ഊരു എന്ന് വിശേഷിപ്പിക്കാറുണ്ട്. [1]

ചരിത്രം

തിരുത്തുക

ചരിത്രരേഖകൾ പ്രകാരം തിമ്മപ്പരാജ അരസ് എന്ന രാജാവായിരുന്നു ഈ പ്രദേശം ഭരിച്ചിരുന്നത്. തുടർന്ന് തെലുഗു ബാൻജിഗ ബാലിജ വംശത്തിൽ പെട്ട് ജഗദേവരായ ചന്നപട്ടണത്തെ തന്റെ ആസ്ഥാനനഗരം. ഇതേ വംശത്തിൽ പെട്ട രാജാക്കന്മാർ തുടർച്ചയായി ഈ പ്രദേശം ഭരിച്ചു. 1630-ൽ മൈസൂർ വൊഡയാർ രാജാക്കന്മാർ ഈ പ്രദേശം കൈയ്യടക്കി.

ഇതും കാണുക

തിരുത്തുക
  1. "ചന്നപട്ടണ മുനിസിപ്പൽ കൗൺസിൽ വെബ്‌സൈറ്റ്". Archived from the original on 2006-06-12. Retrieved 2013-06-30.
"https://ml.wikipedia.org/w/index.php?title=ചന്നപട്ടണം&oldid=3631032" എന്ന താളിൽനിന്ന് ശേഖരിച്ചത്