ചന്ദ്രചൂർ സിംഗ്
ഒരു ബോളിവുഡ് നടനാണ് ചന്ദ്രചൂർ സിംഗ് (ജനനം:11 ഒക്ടോബർ 1968) .
Chandrachur Singh | |
---|---|
ജനനം | |
ദേശീയത | Indian |
വിദ്യാഭ്യാസം | The Doon School St. Stephen's College, Delhi |
സജീവ കാലം | 1996–Present |
ബന്ധുക്കൾ | Abhimanyu Singh (brother) |
ജീവിതരേഖ
തിരുത്തുക1968-ൽ ന്യൂ ഡെൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ചന്ദ്രചൂർ സിംഗ് ഡെറാഡൂണിലെ ഡൂൺ സ്കൂളിലും ഡെൽഹി സെന്റ് സേവ്യേഴ്സുമിലായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കുറച്ചു കാലം സംഗീത അധ്യാപകനായി ജോലി നോക്കിയതിനു ശേഷം 1988-ൽ മുംബൈയിലെത്തിയ ചന്ദ്രചൂർ സംവിധായകൻ മഹേഷ് ഭട്ടിന്റെ സഹായിയായി പ്രവർത്തിച്ചു.[1] എങ്കിലും ഒരു ചലച്ചിത്രത്തിൽ മുഖം കാണിക്കുവാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അമിതാബ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് നിർമ്മിച്ച് 1996-ൽ പുറത്തിറങ്ങിയ തേരേ മേരേ സപ്‌നേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വൻവിജയമായിരുന്നില്ലെങ്കിലും ചന്ദ്രചൂറിന്റെ അഭിനയം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. അതേ വർഷം തന്നെ ഗുൽസാർ രചനയും സംവിധാനവും നിർവ്വഹിച്ച മാച്ചിസ് എന്ന ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചു. തബുവായിരുന്നു ഈ ചിത്രത്തിലെ നായിക. പഞ്ചാബിലെ ഭീകരവാദത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ചന്ദ്രചൂറിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1996-ലെ മികച്ച നവാഗത നടനുള്ള പുരസ്കാരം ലഭികുകയുണ്ടായി.[2]
മാച്ചിസ്-നെ തുടർന്ന് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളായ ശ്യാം ഘന ശ്യാം, ബേതാബി, സിൽ സില ഹെ പ്യാർ ഹെ തുടങ്ങിയവയൊന്നും കാര്യമായ വിജയങ്ങൾ നേടിയില്ല. എന്നാൽ പിന്നീട് മറ്റ് മുൻനിര അഭിനേതാക്കൾക്കൊപ്പം ഇദ്ദേഹം പ്രധാന റോളുകൾ ചെയ്ത ചിത്രങ്ങൾ ദാഗ്-ദ ഫയർ(1999), ക്യാ കെഹന (2000), ജോഷ് (2000) തുടങ്ങിയവ മികച്ച വിജയ ചിത്രങ്ങളായി. ദാഗ്-ദ ഫയർ-ൽ സഞ്ജയ് ദത്ത്, ക്യാ കെഹന-യിൽ പ്രീതി സിൻഡ, സെയ്ഫ് അലി ഖാൻ, ജോഷ്-ൽ ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. 2001-ൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പരാജയങ്ങളായി. ഇതോടൊപ്പം തോളെല്ലിനേറ്റ അപകടത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ അഭിനയരംഗത്ത് വിട്ടുനിൽക്കുവാൻ ഇദ്ദേഹത്തെ നിർബന്ധിതനാക്കി.
2012-ൽ ചാർ ദിൻ കി ചാന്ദ്നി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് തിരിച്ചു വന്ന ചന്ദ്രചൂർ സിംഗ് സിനിമാ അഭിനയത്തിനൊപ്പം ടി.വി അവതാരകനായും പ്രവർത്തിക്കുന്നു. ഫുഡ്‌ഫുഡ് ചാനലിൽ ഇദ്ദേഹത്തിന്റെ സഹോദരൻ ആദിത്യ നാരായൺ സിംഗ് അവതരിപ്പിക്കുന്ന 'റോയൽ രസോയി' എന്ന പാചകപരിപാടിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.[3]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | വേഷം |
---|---|---|
1996 | തേരേ മേരേ സപ്നേ | രാഹുൽ മേത്ത |
മാച്ചിസ് | കൃപാൽ സിംഗ് പാലി | |
1997 | ബേതാബി | സമീർ |
1998 | ശാം ഘനശാം | ശാം |
1999 | ദിൽ ക്യാ കരേ | സോം ദത്ത് |
ദാഗ്: ദ ഫയർ' | രവി വർമ്മ | |
സിൽ സില ഹെ പ്യാർ ക | അഭയ് സിൻഹ | |
2000 | ജോഷ് | രാഹുൽ |
ക്യാ കഹന | അജയ് | |
2001 | Aamdani Atthani Kharcha Rupaiyaa | രവി |
2002 | ജുനൂൻ | |
ഭാരത ഭാഗ്യ വിധാത | ഷബീർ ജഹാംഗീർ ഖാൻ | |
2005 | മൊഹബത് ഹോ ഗയി ഹെ തുംസേ | |
2006 | സർഹദ് പാർ | രവി |
2009 | മാരുതി മേര ദോസ്ത് | |
2011 | കെംതി യേ ബന്ധന (ഒറിയ ചിത്രം) | |
2012 | ചാർ ദിൻ ക ചാന്ദ്‌നി | |
2013 | ജില്ലാ ഗാസിയാബാദ | |
2013 | ദ റിലക്റ്റന്റ് ഫണ്ടമന്റെലിസ്റ്റ് |
പുരസ്കാരങ്ങൾ
തിരുത്തുക1996: മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്കാരം - മാച്ചിസ്
അവലംബം
തിരുത്തുക- ↑ അധഃപതനം കൈകാര്യം ചെയ്യുക എളുപ്പമായിരുന്നു : ചന്ദ്രചൂർ സിംഗ്, 27 ഫെബ്രുവരി 2012, ടൈംസ് ഓഫ് ഇന്ത്യ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ചന്ദ്രചൂർ സിംഗ്, IMDB.com
- ↑ "ചന്ദ്രചൂർ സിംഗ് അവതരിപ്പിക്കുന്ന റോയൽ രസോയി, ഫുഡ്‌ഫുഡ്.കോം". Archived from the original on 2013-06-21. Retrieved 2013-04-21.