ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം

(Chandigarh International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചണ്ഡിഗഢ് നഗരത്തിലെ ഒരു വിമാനത്താവളമാണ് ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം (Chandigarh International Airport). (IATA: IXCICAO: VICG)[2] ആഭ്യന്തര - അന്താരാഷ്ട്ര വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഈ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ 2015 സെപ്തംബർ 11 -ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ റൺവെ ചാണ്ഡീഗഢിൽ ആവുമ്പോൾ അതിന്റെ ടെർമിനൽ പഞ്ചാബിലെ ഒരു ഗ്രാമമായ ജ്യൂർഹേരിയിൽ ആണ്.[3] പ്രതിദിനം ദില്ലി, മുംബൈ, ബങ്കളൂരു, ശ്രീനഗർ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായി ഏതാണ്ട് 35 വിമാനസർവ്വീസുകൾ ഇവിടെ നിന്നും ഉണ്ട്. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഓഹരിയിൽ 24.5 ശതമാനം വീതം പഞ്ചാബും ഹരിയാനയും കയ്യാളുമ്പോൾ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.[4]

ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം
ਚੰਡੀਗੜ੍ਹ ਕੌਮਾਂਤਰੀ ਹਵਾਈ ਅੱਡਾ
Summary
എയർപോർട്ട് തരംസൈനികവും സൈനികേതരവും
പ്രവർത്തിപ്പിക്കുന്നവർഭാരതീയ വായുസേന/എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesചണ്ഡിഗഢ് മൂനഗരം, ഇന്ത്യൻ സസ്ഥാനങ്ങൾ: ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന
സ്ഥലംചണ്ഡിഗഢ് & മൊഹാലി (പഞ്ചാബ്)
സമുദ്രോന്നതി1,012 ft / 308 m
നിർദ്ദേശാങ്കം30°40′24″N 076°47′19″E / 30.67333°N 76.78861°E / 30.67333; 76.78861
Map
IXC is located in Chandigarh
IXC
IXC
IXC is located in India
IXC
IXC
റൺവേകൾ
ദിശ Length Surface
ft m
11/29 9,000 2,744 Asphalt
അടി മീറ്റർ
Statistics (May 2016)
Passenger movements140,553(Decrease4.7%)
Aircraft movements1,162(Decrease10.9%)
Cargo tonnage742(Increase36.1%)
Source: AAI,[1]

പുതിയ ടെർമിനൽ ചണ്ഡിഗഢ് നഗരമധ്യത്തിലെ സെക്ടർ 17 -ൽ നിന്നും 14 കിലോമീറ്റർ അകലെയാണ്. 2016 ജൂലൈയിലും ഇവിടെ നിന്ന് അന്താരാഷ്ട്രസർവ്വീസുകൾ ഒന്നും തന്നെ നിലവിലില്ല.

അവലംബം തിരുത്തുക

  1. "TRAFFIC STATISTICS - DOMESTIC & INTERNATIONAL PASSENGERS". Aai.aero. Archived from the original (jsp) on 2016-05-10. Retrieved 6 Jun 2016.
  2. "Demanding int'l flights, Mohali industry body moves HC". hindustantimes.com. 25 December 2015. Retrieved 30 December 2015.
  3. India (10 September 2015). "Land gone, Jheurheri villagers set up hotels near Chandigarh airport". The Indian Express. Retrieved 30 December 2015.
  4. Super User. "Chandigarh International Airport". airportchandigarh.com. {{cite web}}: |author= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക