ഷാംപെയ്ൻ

(Champagne (wine) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രാൻസിലെ ഷാമ്പേയ്ൻ എന്ന മേഖലയിൽ ഉത്പാദിപ്പിക്കുന്ന നുരയുന്ന തരം വീഞ്ഞ് ആണ് ഷാം‌പെയ്‌ൻ. ഇത് സ്പാർക്ലിംഗ് വൈൻ (നുരയുന്ന വീഞ്ഞ്) എന്നറിയപ്പെടുന്നു. വിജയാഘോഷപ്രകടനങ്ങളിൽ ഷാമ്പേയ്ൻ കുപ്പി കുലുക്കി കോർക്ക് തുറന്ന് വീഞ്ഞ് നുരഞ്ഞ പതയടക്കും വിജയിക്കും കൂട്ടാളികൾക്കും നൽകുന്ന പഴക്കം ഉണ്ട്.

ഷാമ്പെയ്ൻ വിളമ്പീയീരിക്കുന്നു.

പേരുനു പിന്നിൽ

തിരുത്തുക

ഫ്രാൻസിലെ ഷാം‌പെയ്‌ൻ പ്രവിശ്യയിൽ മാത്രമാണ് ഈ പാനീയമുണ്ടാക്കുന്നത്.അതുകൊണ്ടാണ് ഇങ്ങനെ പേരു വന്നത്.

നിർമ്മാണം.

തിരുത്തുക

ഷാം‌പെയ്‌ൻ നിർമ്മിക്കുന്ന പ്രക്രിയയെ ഫ്രഞ്ചുകാർ methode champenoise എന്നാണ് വിളിക്കുക. കുപ്പിയിലാക്കിയ വീഞ്ഞിനെ രണ്ടാമതും പുളിപ്പിച്ച് , കാർബൺ ഡൈ ഓക്സൈഡ് നിറയാൻ അനുവദിക്കുന്നു. വീഞ്ഞ് രണ്ടാമതും പുളിക്കാ‍ൻ സക്കറോമൈസസ് സെറിവിസിയ എന്നയിനം യീസ്റ്റും പ്രത്യേകതരം പഞ്ചസാരയുമാണ് ചേർക്കുക. ഈ രണ്ടാമത്തെ ഫെർമന്റേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒന്നര വർഷമെങ്കിലും എടുക്കുന്നു. മൂന്നു വർഷത്തോളം സൂക്ഷിക്കുമ്പോൾ മാത്രമേ ഷാം‌പെയ്‌ൻ യഥാർഥ വീര്യം പ്രാപിക്കുകയുള്ളൂ.

തരം തിരിവുകൾ

തിരുത്തുക

ചേർക്കുന്ന പഞ്ചസാരയുടെ അളവനുസരിച്ച് ഷാം‌പെയ്നെ തരം തിരിക്കുന്നു

  • ബ്രൂട്ട് നാച്വറൽ അല്ലെങ്കിൽ ബ്രൂട്ട് സീറോ- ലിറ്ററിൽ 3 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • എക്സ്ട്രാ ബ്രൂട്ട് -ലിറ്ററിൽ 6 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • ബ്രൂട്ട് -ലിറ്ററിൽ 15 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയിരിക്കുന്നു
  • എക്സ്ട്രാ സെക് ‌‌-ലിറ്ററിൽ 12-20 ഗ്രാമിൽ താഴെ പഞ്ചസാര .
  • സെക് -ലിറ്ററിൽ 17-മുതൽ 35 ഗ്രാമിൽ താഴെ പഞ്ചസാര .
  • ഡെമി സെക് -33 മുതൽ 35 ഗ്രാമിൽ താഴെ പഞ്ചസാര .
  • ഡോക്സ് - 50 ഗ്രാമിലേറെ പഞ്ചസാര.

ഷാം‌പെയ്നെക്കുറിച്ച് കൂടുതൽ

തിരുത്തുക
  • നീണ്ട കഴുത്തുള്ള മെലിഞ്ഞുനീണ്ട ഗ്ലാസിലാ‍ണ് ഷാം‌പെയ്‌ൻ വിളമ്പുക. ഈ ഗ്ലാസിന്റെ പേര് ഷാം‌പെയ്‌ൻ ഫ്ലൂട്ട് എന്നാണ്.
  • ഷാം‌പെയ്‌ൻ വിളമ്പേണ്ട താപനില 7-9 ഡിഗ്രി യായിരിക്കും.
  • ഷാം‌പെയ്‌ൻ കുപ്പി പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തെ ലവിംഗ് വിസ്പർ(Loving whisper) എന്നാണ് പറയുക.

മാതൃഭൂമി ആരോഗ്യ മാസിക നവംബർ 2008 ഡോ. ആർ .വി. എം. ദിവാകരൻ എഴുതിയ ലേഖനത്തിൽ നിന്നും

ഇതുംകൂടി കാണുക

തിരുത്തുക

മദ്യം

"https://ml.wikipedia.org/w/index.php?title=ഷാംപെയ്ൻ&oldid=3342391" എന്ന താളിൽനിന്ന് ശേഖരിച്ചത്